Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
വിവാഹം കഴിയ്ക്കണം....
എന്നിട്ട്...
പ്രഭേടെ ആ പറച്ചില് കേട്ട് രാവൺ അല്പം ഗൗരവത്തോടെ ചോദിച്ചു...അതിന് മറുപടി നല്കാനായി വൈദി രാവണിനെ അനുനയിപ്പിച്ച് ചേർത്ത് നിർത്തി...
മോനേ രാവൺ...നിനക്കറിയാല്ലോ...നിനക്ക് ദോഷം വരുന്ന ഒരുകാര്യവും ഈ വൈദിയങ്കിളിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലാന്ന്... അതുകൊണ്ട് ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്...മോനതിന് സമ്മതം മൂളിയാൽ മാത്രം മതി... ബാക്കി കാര്യങ്ങളെല്ലാം ഞാനേറ്റു...
അങ്കിളെന്താ ഉദ്ദേശിക്കുന്നത്...
രാവൺ സംശയഭാവത്തോടെ വൈദിയ്ക്ക് നേരെ തിരിഞ്ഞു...
ഉദ്ദേശം വേറെയൊന്നുമല്ല...നാളെ കഴിഞ്ഞ് മറ്റന്നാൾ ഒരു മുഹൂർത്തമുണ്ട്... അന്നേദിവസം ഈ തറവാട്ട് മുറ്റത്ത് ചെറിയ ഒരുക്കങ്ങളോടെ ഒരു വിവാഹം... അതിന് വേണ്ടി മോനൊന്ന് നിന്നു തരണംന്ന് മാത്രം....
എന്തൊക്കെ stupidity ആണ് വൈദി അങ്കിൾ ഇത്...??
മറ്റന്നാൾ എന്റെ വിവാഹമോ... എല്ലാം നിങ്ങള് മുൻകൂട്ടി അങ്ങ് തീരുമാനിച്ചാൽ മതിയോ.. ഇതൊന്നും ഞാനറിയേണ്ടേ...അതോ ഇതൊന്നും അറിയാൻ ഞാൻ ബാധ്യസ്ഥനല്ലേ....
അങ്ങനെയല്ല മോനേ..മോനെല്ലാം അറിയണം... അതിന് വേണ്ടിയല്ലേ അങ്കിളിപ്പോ എല്ലാം മോനോട് പറഞ്ഞത്...
ആയിക്കോട്ടെ... അങ്കിൾ എല്ലാം എന്നോട് പറഞ്ഞു... പക്ഷേ ഇതെല്ലാം ഒരു simple matter ആണെന്നാണോ നിങ്ങളുടെ രണ്ടാളുടേയും വിചാരം.... അതുമാത്രമല്ല നിങ്ങള് പറയുന്ന ഈ വിശ്വാസങ്ങൾ ഒരുകാലത്ത് യാഥാർത്ഥ്യമാവുകയാണെങ്കിൽ അതിന് ബലി കൊടുക്കാൻ ഒരു പെൺകുട്ടി വേണ്ടേ... ഇക്കാലത്ത് അത്തരമൊരു റിസ്ക് ഏറ്റെടുക്കാൻ ധൈര്യപ്പെടുന്ന ആരെങ്കിലും ഈ ലോകത്ത് ഉണ്ടാകുമോ....അതോ അതിനു വേണ്ടിയുള്ള പെണ്ണിനേം നിങ്ങള് കണ്ടു വച്ചിട്ടുണ്ടോ....??
രാവൺ അല്പം ദേഷ്യത്തോടെ പറഞ്ഞു നിർത്തി...
ഉണ്ടല്ലോ...ആ ആളെയും ഞങ്ങള് കണ്ടു വച്ചിട്ടുണ്ട്..
വൈദി അത്രയും പറഞ്ഞൊന്ന് പുഞ്ചിരിച്ചു...ആ പുഞ്ചിരി രാവണിന്റെ മുഖത്ത് ഞൊടിയിട നേരം കൊണ്ട് ഒരുപാട് ചോദ്യങ്ങൾ
💬 Comments
View all comments