Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
നിറച്ചു...
ആളിനെ കണ്ടു വച്ചെന്നോ...??ആരെ... അതിന് തയ്യാറായ പെൺകുട്ടി ആരാ...???
രാവണിന്റെ ആ ചോദ്യം വൈദി രാവണിൽ നിന്നും ഒരടി മുന്നോട്ട് നടന്നു....
ആളെ നിനക്ക് നന്നായി അറിയാം...നിന്റെയുള്ളിൽ നുരഞ്ഞു പൊന്തി വരുന്ന ദേഷ്യത്തെയും പകയേയും ഈ ഒരൊറ്റ വിവാഹത്തിലൂടെ ഇല്ലാതാക്കാൻ പറ്റും രാവൺ.. അതിന് വളരെ യോഗ്യയായ ഒരു പെൺകുട്ടിയെ തന്നെയാണ് ഞങ്ങള് ഇരുവരും ചേർന്ന് നിനക്ക് വേണ്ടി കണ്ടെത്തിയിരിക്കുന്നത്.....
ഒരുപക്ഷേ അവളുടെ മരണം ചിലപ്പോൾ നിന്റെ മനസിലെ കനലണച്ചേക്കാം...
അങ്കിൾ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് ശരിയ്ക്കും മനസിലാകുന്നില്ല....
കൂടുതലായി മനസിലാക്കാൻ ഒന്നുമില്ല മോനേ... മറ്റന്നാൾ നടക്കുന്ന വിവാഹത്തിൽ വരൻ നീയും വധു വേണുവിന്റെ മകൾ ത്രേയമ്പക എന്ന ത്രേയയും....
No......
വൈദി പറഞ്ഞ വാക്കുകൾ മുഴുവനാക്കും മുമ്പേ
രാവണിന്റെ ശബ്ദം അവിടമാകെ മുഴുങ്ങി കേട്ടു...അവന്റെ കൈയ്യിലെ ഞരമ്പുകൾ ഓരോന്നായി വരിഞ്ഞു മുറുകി.... ദേഷ്യത്തിൽ പല്ലുകൾ ഞെരിച്ചു നിന്ന രാവണിന്റെ മാറ്റം കണ്ട് വൈദിയും പ്രഭയും ഒരുപോലെ ഞെട്ടി നിന്നു...
മോനേ രാവൺ... എനിക്കറിയാം നിനക്ക് ഇതൊരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്ന്...കാരണം നീ അത്രത്തോളം അവളെ വെറുക്കുന്നുണ്ട്...അതെനിക്കറിയാം... പക്ഷേ ഇതിന് മോൻ സമ്മതിക്കണം.. കൂടിപ്പോയാൽ ആറു മാസം അത്രയും നാൾ വരെ മാത്രം മോനവളെ സഹിച്ചാൽ മതി അതിനുള്ളിൽ അവൾ മരണമടയും....അപകടമരണമോ,ആത്മഹത്യയോ അങ്ങനെ എന്തുവേണമെങ്കിലും.....
Just stop it...മതി...
വൈദി പറഞ്ഞ എല്ലാ കാര്യങ്ങളും ദേഷ്യത്തിലുപരി ഒരുൾപ്പിടപ്പോടെയാണ് രാവൺ കേട്ടു നിന്നത്....അവന്റെ ഹൃദയതാളത്തിന്റെ വേഗത കൂടുന്നത് ഒരുതരം പരിഭ്രാന്തിയോടെ അവനറിഞ്ഞു...വൈദിയ്ക്കും പ്രഭയ്ക്കും മുഖം കൊടുക്കാതെ രാവൺ മുഖം തിരിച്ചു നിന്നു...ആ നില്പിലും അവന്റെ മുഖം ദേഷ്യത്തിൽ
💬 Comments
View all comments