Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
കത്തിയെരിയുകയായിരുന്നു...
മോനേ രാവൺ... നിന്റെയുള്ളിലെ കോപത്തിന്റെ അഗ്നി എത്രമാത്രം ആണെന്ന് ഞങ്ങൾക്കറിയാം..
അതിന് ഇനിയെങ്കിലും ഒരു ശമനം വേണ്ടേ...
വൈദീടെ ആ പറച്ചില് കേട്ട് രാവൺ ദേഷ്യത്തിൽ തലതിരിച്ചു...
എനിക്ക് അവളോടുള്ള ദേഷ്യം തീർക്കാനുള്ള മാർഗ്ഗമാണോ അവൾടെ മരണം... ഇതൊരിക്കലും നടക്കാൻ പോകുന്നില്ല...ആരും ഇതിന്റെ പേരിൽ എന്നെ നിർബന്ധിക്കാനും വരണ്ട..
രാവൺ അത്രയും പറഞ്ഞ് റൂം വിട്ടിറങ്ങാൻ ഭാവിച്ചതും പ്രഭ കരുത്തോടെ അവന്റെ കരങ്ങളിൽ പിടിമുറുക്കി അവനെ അവിടെ തന്നെ തടഞ്ഞു വച്ചു...
രാവൺ....നീ എന്തിന് വേണ്ടിയാ ഈ ദേഷ്യപ്പെടുന്നേ... ആർക്കുവേണ്ടി...അവൾക്കോ...
ഇനിയും മതിയായില്ലേ നിനക്ക്....അതോ പണ്ടത്തെ അനുഭവങ്ങളെല്ലാം എന്റെ മോൻ മറന്നു തുടങ്ങിയോ...???
രാവണിനെ തനിക്ക് നേരെ തിരിച്ചു നിർത്തി പ്രഭയങ്ങനെ പറഞ്ഞതും രാവണിന്റെ ദേഷ്യത്തിന് നേരിയ തോതിൽ ഒരു കുറവ് വന്നു...അവനയാളെ ദയനീയമായി ഒന്ന് നോക്കി...
എനിക്ക് പറ്റില്ല അച്ഛാ...അവള് എന്നിൽ ഏൽപ്പിച്ച ദുഃഖങ്ങൾ വളരെ വലുതാണ്... ഞാൻ സമ്മതിക്കുന്നു.... പക്ഷേ എന്തിന്റെ പേരിലായാലും ശത്രുവിന്റെ പോലും മരണം ഞാൻ ആഗ്രഹിക്കുന്നില്ല...മരണം ഒന്നിന്റേയും ശാശ്വത പരിഹാരമല്ല എന്ന് വിശ്വസിക്കുന്നയാളാ ഞാൻ.. അതുകൊണ്ട് നിങ്ങളീ പറയുന്ന തീരുമാനങ്ങൾ ഉൾക്കൊള്ളാനോ നടപ്പിലാക്കാനോ എനിക്കാവില്ല...
അതെന്താ രാവൺ.... വർഷങ്ങൾക്കു ശേഷം ത്രേയയെ കണ്ടപ്പോ നിനക്ക് മനംമാറ്റം ഉണ്ടായോ... ഇക്കണക്കിന് പോയാൽ ഇനി നാളെ നീ എന്റെ മോളെ വേണ്ടാന്ന് പറയുമല്ലോ....
വൈദിയങ്കിൾ നിങ്ങള് രണ്ടാളും എഴുതാപ്പുറം വായിക്ക്വാണ്......ത്രേയ എന്നെ സംബന്ധിച്ച് ഒരടഞ്ഞ അധ്യായമാണ്...അതിനെ ഇനി ഒരിക്കലും തുറന്നു വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഒരിക്കൽ കൂടി അവളെ മനസിലേറ്റാൻ എനിക്ക് ഒരിക്കലും കഴിയില്ല...അത് നിങ്ങൾക്ക് രണ്ടാൾക്കും അറിയാം... പിന്നെ ഇങ്ങനെയൊരു
💬 Comments
View all comments