Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
ചോദ്യത്തിന്റെ പ്രസക്തി എന്താ....
ഞാൻ പറഞ്ഞല്ലോ രാവൺ.. എനിക്ക് എന്റെ മകളുടെ കണ്ണീര് കാണാൻ കഴിയില്ല...നീയുമായി ഒരു ജീവിതം കാത്തിരിക്കുന്ന അവൾക് മുന്നിൽ മറ്റൊരാളെ കൊണ്ട് നിർത്തിയാൽ അവളൊരിക്കലും അയാളെ അംഗീകാരിക്കില്ല....
ഓക്കെ...അവളംഗീകരിച്ചില്ലെങ്കിൽ ഞാനവളെ തന്നെ വിവാഹം കഴിയ്ക്കാം വൈദിയങ്കിൾ...അവളെന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന അന്ധവിശ്വാസങ്ങളെ തള്ളി കളഞ്ഞിട്ട് അവള് വരട്ടേ.....
രാവണിന്റെ സ്വരത്തിൽ തെളിഞ്ഞു വന്ന വ്യത്യാസം കേട്ട് വൈദി പ്രഭയെ ഒന്ന് തുറിച്ചു നോക്കി.....അത് കാണേണ്ട താമസം മനസിലെന്തൊക്കെയോ കണക്ക് കൂട്ടി പ്രഭ രാവണിനടുത്തേക്ക് നടന്നു ചെന്നു...
രാവൺ....നീ ആരോട് എന്താ പറയുന്നതെന്ന ബോധമുണ്ടോ...???അവൾ...ആ ത്രേയ കാരണം തകർച്ചയിലേക്ക് കൂപ്പ് കുത്തിയ നിന്നെ ഇന്നീ കാണുന്ന രാവണാക്കി മാറ്റിയത് വൈദിയാ...അത് മറക്കരുത് നീ....
പ്രഭയുടെ ദേഷ്യം കലർന്ന വാക്കുകൾ കേട്ട് വൈദി അയാളുടെ സംസാരത്തെ തടഞ്ഞു...വൈദിയുടെ തലച്ചോറിൽ തെളിഞ്ഞു വന്ന ചതിപ്രയോഗങ്ങൾ രാവണിലേക്ക് പയറ്റാൻ തന്നെ അയാൾ തീരുമാനിച്ചു....
മോനേ രാവൺ...നിനക്കിപ്പോ കാര്യമായ നഷ്ടങ്ങൾ ഒന്നും തന്നെയില്ല.... നിന്റെ പേരിൽ ചുമത്തപ്പെട്ട കൊലക്കുറ്റം എന്നെന്നേക്കുമായി ഇല്ലാതെയായി, സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കാൻ പാകത്തിനൊരു ജോലിയായി,പൂവള്ളി തറവാടിന്റെ പ്രൗഢിയായി...
അപ്പോഴും നഷ്ടങ്ങളെല്ലാം എനിക്ക് മാത്രം...എന്റെ നിത്യ മോള്....വൈദി അത്രയും പറഞ്ഞ് ഒന്ന് വിതുമ്പി കരഞ്ഞു...കണ്ണിൽ നിന്നും പൊഴിഞ്ഞുവീണ കണ്ണീരൊപ്പി അയാൾ വീണ്ടും രാവണിനരികിലേക്ക് ചെന്നു നിന്നു....
എന്റെ നിത്യമോള് എന്നെ വിട്ട് പോയപ്പോ ത്രേയ ആയിരം തവണ പറഞ്ഞില്ലേ അത് ചെയ്തത് നീയാണെന്ന്... എന്നിട്ട് പോലും ഞാൻ നിന്നെ വിശ്വസിച്ചു കൊണ്ട് നിനക്കൊപ്പമാ നിന്നത്....എന്തിന് വേണ്ടി... എനിക്ക് അന്നേ തള്ളിക്കളയാമായിരുന്നില്ലേ നിന്നെ....തെറ്റുകാരനായി ജയിലിലടയ്ക്കാമായിരുന്നില്ലേ....
പക്ഷേ
💬 Comments
View all comments