Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
ഞാനത് ചെയ്തില്ല..കാരണം മറ്റാരേക്കാളും എനിക്ക് നിന്നിൽ പൂർണ വിശ്വാസമുണ്ടായിരുന്നു...എന്റെ മോൾക്ക് നീയായി ഒരിക്കലും അങ്ങനെയൊരു ദുർവിധി നല്കില്ല എന്നെനിക്കുറപ്പായിരുന്നു....ആ എന്നെ നിനക്ക് ഒരു തവണയെങ്കിലും ഒന്ന് മനസിലാക്കി കൂടെ മോനേ....ഒരച്ഛന്റെ അപേക്ഷയായി കണ്ടൂടെ നിനക്കിതിനെ...
വൈദി അത്രയും പറഞ്ഞ് രാവണിന്റെ ഇരു കൈകളും ചേർത്ത് പിടിച്ചു....കണ്ണീര് തളം കെട്ടി നിന്ന കണ്ണുകളോടെ വൈദി അവന് മുന്നിൽ യാചിക്കുകയായിരുന്നു....വൈദിയുടെ വാക്കുകൾ കേട്ടെങ്കിലും അറിഞ്ഞു കൊണ്ട് ത്രേയയെ ഒരപകടത്തിലേക്ക് തള്ളി വിടാൻ അവന്റെ മനസ് മടിച്ചു....
വൈദിയങ്കിൾ എനിക്ക് വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്നെനിക്ക് കൃത്യമായി അറിയാം.. അതൊന്നും മനസിലാക്കാതെ പറയുകയല്ല...ത്രേയ എന്റെ ശത്രുവാകാം... പക്ഷേ അവള് ഈ തറവാട്ടിലെ ഒരംഗമാണ്...വേണുമാമേടെ മോളാണ്.. അതെല്ലാം മറന്നു കൊണ്ട് അവൾടെ മരണത്തിന് കൂട്ട് നിൽക്ക്വാന്ന് വച്ചാൽ... എന്നോട് ക്ഷമിക്കണം വൈദിയങ്കിൾ എനിക്കതിന് കഴിയില്ല...
രാവൺ അത്രയും പറഞ്ഞ് വൈദീടെ കൈ തന്റെ കൈയെയിൽ നിന്നും അടർത്തി മാറ്റി തിരിഞ്ഞു നടക്കാൻ തുടങ്ങി....
രാവൺ....നീയൊന്ന് നിന്നേ...!!!
പ്രഭേടെ ഗൗരവമേറിയ ശബ്ദം കേട്ട് രാവൺ നടത്തം നിർത്തി തിരിഞ്ഞു പോലും നോക്കാതെ അതേപടി അവിടെ തന്നെ നിന്നു....
നീ മാത്രം തീരുമാനിക്കേണ്ട കാര്യമല്ല ഇതൊന്നും....നിന്റെ അച്ഛനായ എനിക്കും ഇതിൽ അഭിപ്രായം പറയാനും തീരുമാനമെടുക്കാനുമുള്ള അധികാരമുണ്ട്.... ഞാൻ വൈദിയ്ക്ക് വാക്ക് കൊടുത്തതാണ്... അതുകൊണ്ട് നിനക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല....
മറ്റന്നാൾ ഈ മുറ്റത്ത് വച്ച് നിന്റെ വിവാഹം നടക്കും...ത്രേയയുമൊപ്പം... തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ നീ അവൾടെ കഴുത്തിൽ താലി കെട്ടും...
പ്രഭേടെ വാക്കുകൾ കേട്ട് രാവൺ ഒരുതരം ഞെട്ടലോടെ അയാൾക്ക് നേരെ തിരിഞ്ഞു...
💬 Comments
View all comments