Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
അച്ഛനിതെന്തൊക്കെയാ ഈ പറയുന്നേ...അച്ഛനെല്ലാം തീരുമാനിച്ച് വാക്കുറപ്പിച്ചെന്നോ...ആരോട് ചോദിച്ചിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്...എന്റെ വിവാഹക്കാര്യം തീരുമാനിയ്ക്കുമ്പോ at least അതെന്നെ അറിയിക്കേണ്ട ഒരു മര്യാദയെങ്കിലും വേണ്ടേ....
രാവണിന്റെ വാക്കുകൾ കേട്ട് പ്രഭയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ ചേർത്തുപിടിച്ചു...
എന്റെ മോൻ അച്ഛനെ മര്യാദയും മര്യാദകേടുമൊന്നും പഠിപ്പിക്കേണ്ട...നിന്നേപ്പോലെ വളർത്തിക്കൊണ്ടു വന്നതാ ഞാൻ നിന്റെ ചേട്ടൻ ഹരിയേയും... എന്റെ നിർദേശ പ്രകാരം തന്നെയാ അവൻ പ്രിയയെ വിവാഹം ചെയ്തത്...അന്ന് അവന്റെ ഭാഗത്ത് നിന്നും എതിർപ്പിന്റെ ഒരു സ്വരം എനിക്ക് മുന്നിൽ മുഴങ്ങിയിട്ടില്ല...അതുപോലെ മതി നീയും.... അച്ഛൻ ഇക്കാര്യം അങ്ങുറപ്പിക്ക്വാ...ഇപ്പോ എന്റെ മോൻ താൽപര്യമില്ലാതെ ത്രേയയുടെ കഴുത്തിൽ ഒരു താലി കെട്ടുന്നു...അവളുടെ മരണശേഷം നിനക്ക് മനസിന് ഇണങ്ങിയ വേദ്യയുമായുള്ള വിവാഹം...
ഇത് നടക്കാൻ പോകുന്നില്ലച്ഛാ..അച്ഛനെന്ത് പറഞ്ഞാലും എനിക്ക് പറ്റില്ല... ഞാൻ മൂലം ഈ കുടുംബത്തിൽ ഒരു മരണം.....അതുണ്ടാവാൻ ഞാനനുവദിക്കില്ല...
നീ എന്താ രാവൺ ഈ പറയുന്നത്...നീ മൂലം അവൾക്ക് മരണം സംഭവിക്കാൻ അനുവദിക്കില്ലെന്നോ... ഇപ്പോഴും നിന്റെ മനസിൽ അവളോടുള്ള ഇഷ്ടമാണോ.... ആണെങ്കിൽ അത് വേണ്ട....ഇനിയും ആ വഴിയ്ക്കുള്ള യാത്ര വേണ്ട രാവൺ...
ഞാൻ പറഞ്ഞല്ലോ അച്ഛാ...ഞാനവളെ ഇഷ്ടപ്പെടുന്നില്ല..ഇനി ഇഷ്ടപ്പെടാനും കഴിയില്ല...
അവളെക്കുറിച്ചോർക്കുമ്പോൾ വെറുപ്പും അറപ്പും മാത്രമാണ് എനിക്ക്.... പക്ഷേ അതിന്റെയൊക്കെ പേരിൽ അവളെ മരണത്തിലേക്ക് തള്ളി വിടുകാന്ന് വച്ചാൽ.... അതെനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല....
രാവണങ്ങനെ പറഞ്ഞതും വൈദി പുതിയ പദ്ധതികൾ മനസിൽ കരുതി അവനടുത്തേക്ക് നടന്നു ചെന്നു....
മോനേ രാവൺ... നിന്റെ മനസ് എനിക്കിപ്പോൾ വ്യക്തമാണ്...കാരണം ആരുടേയും തകർച്ച ആഗ്രഹിക്കുന്ന ഒരു മനസല്ല നിന്റേത്... എനിക്ക് അതിൽ അഭിമാനം മാത്രമേയുള്ളൂ... പക്ഷേ
💬 Comments
View all comments