0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 745
ഇനിയും അവളോട് അനുകമ്പ പുലർത്തിയിട്ട് കാര്യമില്ല മോനേ... സമൂഹത്തിന് മുന്നിൽ തെറ്റുകാരനായി മുദ്രകുത്തപ്പെട്ട ആ ഭൂതകാലം നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ.... എല്ലാവർക്കും മുന്നിൽ അപമാനിതനായി തലകുനിച്ച് നിൽക്കേണ്ടി വന്ന ആ കറുത്ത ദിനങ്ങൾ നീ മറന്നു തുടങ്ങിയോ... അതിനെല്ലാം കാരണക്കാരിയായവളാണ് ത്രേയ... അവളുടെ സർവ്വനാശം നിന്നിലൂടെ തന്നെ ഉണ്ടാവണം...അത് ദൈവം നിശ്ചയമാണ് മോനേ... അതിന്റെ അടയാളങ്ങളാണ് ഇതെല്ലാം... അതിന് നീയായിട്ട് എതിര് പറയരുത്... അങ്കിൾ നിങ്ങൾ പറയുന്നതൊക്കെ.... വൈദിയ്ക്ക് മുന്നിൽ ഒരുതവണ കൂടി തന്റെ അഭിപ്രായം വ്യക്തമാക്കാൻ തുനിഞ്ഞ രാവണിന്റെ സംസാരം വൈദി തടഞ്ഞു വച്ചു... വേണ്ട മോനേ...ഇനി നീ ഒരെതിർപ്പും പറയണ്ട... ഞങ്ങൾ തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കും.. തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ നീ ത്രേയയുടെ കഴുത്തിൽ താലി കെട്ടും രാവൺ... പക്ഷേ സന്തോഷകരമായ ഒരു ജീവിതം തുടങ്ങാൻ പാടില്ല എന്നു മാത്രം.... അതുണ്ടാവില്ല എന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം... എങ്കിലും പറഞ്ഞൂന്നേയുള്ളൂ..... നിങ്ങളെന്തൊക്കെയാ അങ്കിൾ ഈ പറയുന്നത്...ഇത് നടക്കാൻ പാടില്ല... ഒരിക്കലും... രാവണത്രയും പറഞ്ഞ് വൈദിയെ വിട്ടകന്നു നടക്കാൻ ഭാവിച്ചു... രാവൺ..നീ എതിർപ്പ് പ്രകടിപ്പിക്കുന്ന ഇക്കാര്യത്തിന് ത്രേയ സമ്മതം പറഞ്ഞാലോ... വൈദീടെ ആ പറച്ചില് കേട്ട് രാവൺ നടത്തം നിർത്തി അയാളെയൊന്ന് തിരിഞ്ഞു നോക്കി.. സംശയഭാവത്തിൽ അവന്റെ നെറ്റി ചുളിഞ്ഞതു കണ്ട് വൈദി ഒരു പുഞ്ചിരിയോടെ അവനടുത്തേക്ക് നടന്നു ചെന്നു.... എന്താ രാവൺ...ത്രേയ ഇക്കാര്യത്തിന് സമ്മതം മൂളിയാൽ നിന്റെ ഇപ്പോഴുള്ള ഈ പ്രോബ്ലം തീരുമോ... നിങ്ങളിതൊക്കെ അവളെ അറിയിച്ചോ....???
അറിയിച്ചില്ല.. പക്ഷേ അവളെ അറിയിക്കാൻ ഒരാളെ ചുമതലപ്പെടുത്തി...മറ്റാരെയുമല്ല നിന്റെ അമ്മയെത്തന്നെ.. അവൾടെ ആയമ്മ

💬 Comments

View all comments