0%

Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]

Author : Kambikathakal Read All Parts 745
എല്ലാ കാര്യങ്ങളും ഇപ്പോൾ അവളെ അറിയിച്ചിട്ടുണ്ടാവും... ഓ....സോറി ഒരു ചെറിയ correction ഉണ്ട്....എല്ലാകാര്യവും അല്ല..നീയുമായി വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന പെൺകുട്ടി അതവളാണെന്ന കാര്യം.... കാരണം നിന്റമ്മയ്ക്കും അതിൽ കൂടുതലായി ഒന്നും അറിയില്ലല്ലോ... വൈദി അതും പറഞ്ഞൊന്ന് ചിരിച്ചതും പ്രഭേടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു...രാവണിന് അതെല്ലാം കേട്ടപ്പോ സങ്കടത്തേക്കാളുപരി ദേഷ്യമാണ് തോന്നിയത്..... അവർക്കു മുന്നിൽ വീണ്ടും തന്റെ അഭിപ്രായങ്ങൾ പറഞ്ഞ് മുഷിയാതെ അവനാ റൂം വിട്ട് പുറത്തേക്ക് നടന്നു..... രാവണിന്റെ ആ പോക്ക് കണ്ട് പ്രഭയുടെ മുഖത്ത് ഒരു പരിഭ്രമം നിഴലിച്ചെങ്കിലും വൈദിയുടെ മുഖത്ത് തെളിഞ്ഞു നിന്ന ആത്മവിശ്വാസവും പുഞ്ചിരിയും കണ്ട് പ്രഭയും അതിൽ നിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു.... ________________________________________ ഈ സമയം വൈദേഹിയുടെ റൂമിൽ ത്രേയയോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരിക്ക്യായിരുന്നു വൈദേഹി... വർഷങ്ങൾക്കു ശേഷം ത്രയയെ അടുത്ത് കിട്ടിയ സന്തോഷമായിരുന്നു അവരുടെ മുഖത്ത്.... പണ്ടത്തെപ്പോലെ അവളെ തനിക്ക് മുന്നിലേക്കിരുത്തി അവളുടെ മുടിയിഴകളെ വിടർത്തിയിടുന്ന തിരക്കിലായിരുന്നു അവർ...അതിനിടയിൽ ത്രേയ വാതോരാതെ വിശേഷങ്ങൾ പറഞ്ഞിരിക്ക്യായിരുന്നു.... ആയമ്മേ ഞാൻ ഇവിടുന്ന് പോയതിന് ശേഷം ആയമ്മയ്ക്ക് ശരിയ്ക്കും എന്നെ മിസ് ചെയ്തിരുന്നോ.... സത്യം മാത്രമേ പറയാവൂ... ത്രേയ ഒരു കുസൃതി ചിരിയുടെ ചോദിച്ചതു കേട്ട് വൈദേഹി ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി പരിഭവത്തോടെ അവളെയൊന്ന് നോക്കി... ആയമ്മ എന്റെ മോളോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ... വൈദേഹീടെ ആ ചോദ്യം കേട്ടതും ത്രേയ അവർക്ക് നേരെ മുഖം തിരിച്ച് ഒരു കൊഞ്ചലോടെ അവരുടെ കവിളിനെ പിച്ചിയെടുത്തു... അച്ചൊടാ...എന്റായമ്മയ്ക്ക് സങ്കടായോ..ഇനി ഞാനങ്ങനെ ചോദിക്കില്ലാട്ടോ...എനിക്കറിയാം എന്റായമ്മയ്ക്ക് എന്നെ ഒരുപാട് മിസ് ചെയ്തിട്ടുണ്ടെന്ന്... എങ്കിലും

💬 Comments

View all comments