Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
വെറുതെ ഒന്നറിഞ്ഞിരിക്കാൻ ചോദിച്ചതല്ലേ....
ന്മ്മ... അതൊക്കെ പോട്ടെ...എന്റെ മോൾക്ക് സുഖായിരുന്നോ അവിടെ.... ഇടയ്ക്കിടെയുള്ള ഫോൺ വിളി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ....
ത്രേയ അതുകേട്ട് അവരുടെ കൈ പതിയെ ചുണ്ടോട് ചേർത്ത് ഒന്ന് മുത്തി മെല്ലെ അവരുടെ മടിയിലേക്ക് ചാഞ്ഞു കിടന്നു....
ഒരുപാട് വർഷങ്ങൾക്കു ശേഷം എന്നെയിങ്ങനെ മോളേന്ന് വിളിച്ച് ഒരന്വേഷണം കേൾക്കുന്നത് ഇതാദ്യായിട്ടാ ആയമ്മേ....മനസ് നിറഞ്ഞു എന്റെ...
അവളത് പറയുമ്പോ കൺകോണിനെ നനച്ചുകൊണ്ട് ഒരു തുള്ളി കണ്ണീര് അടർന്നു വീണിരുന്നു... പക്ഷേ വൈദേഹി കാണാതെ സമർത്ഥമായി അവളതിനെ മറച്ചു പിടിച്ചു കിടന്നു...
എന്താ എന്റെ മോൾക്ക് പറ്റിയത്... എന്തിനായിരുന്നു അങ്ങനെയൊരു ഒളിച്ചോട്ടം...ഈ നാടിനേയും വീടിനേയും വീട്ടുകാരേം എല്ലാം ഉപേക്ഷിച്ച് വർഷങ്ങൾ നീണ്ട ഏകാന്ത വാസം... എന്തിനായിരുന്നു എല്ലാം....
വേണമായിരുന്നു ആയമ്മേ... ചെയ്തു പോയ തെറ്റിനൊരു പരിഹാരമെന്നോണം മനസിൽ ആദ്യമെത്തിയത് ഇങ്ങനെയൊരു നാടുവിടീൽ ആയിരുന്നു....രാവൺ ജയിലിൽ നിന്നിറങ്ങീട്ടും സത്യങ്ങളെല്ലാം അവനെ ബോധിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു..എന്നെ കേൾക്കാൻ ഒരിക്കലും അവൻ തയ്യാറായിരുന്നില്ല.... എന്റെ രാവൺ എന്നെ അകറ്റി നിർത്തുന്നതും,ദേഷ്യം കാട്ടുന്നതും സഹിക്കാൻ കഴിയില്ലായിരുന്നു ആയമ്മേ.... എങ്കിലും ഞാനിവിടെ പിടിച്ചു നിന്നത് അവനിവിടെ എനിക്കൊപ്പം ഉണ്ടല്ലോ എന്ന ധൈര്യത്തിലായിരുന്നു... പക്ഷേ രാവൺ കൂടി എന്നെ വിട്ടകന്നു പോയപ്പോ ആകെയൊരു ശൂന്യതയായി മനസ് മുഴുവൻ....
എല്ലാവരിൽ നിന്നും തീർത്തും ഒറ്റപ്പെട്ടതു പോലെയായി....അതാ ഞാൻ....അപ്പോ ആയമ്മേ മറന്നോ എന്റെ കുട്ടി...
വൈദേഹി അവളുടെ നെറ്റിയിലൂടെ തലോടി അങ്ങനെ ചോദിച്ചതും ത്രേയ ആ കൈയ്യിനെ പൊതിഞ്ഞു പിടിച്ചു...
ആയമ്മേ മറക്കാനോ...ത്രേയ ഈ ജന്മം മറക്കില്ല എന്റായമ്മേ... എന്റെ സ്വന്തം അമ്മയെ നേരിട്ട് കാണാനുള്ള ഭാഗ്യം ദൈവം എനിക്ക്
💬 Comments
View all comments