Chapter Title : ?രാവണത്രേയ 3? [ മിഖായേൽ]
തക്കം നോക്കി ഓടി വന്നതാ...
നിമ്മീടെ വെപ്രാളവും കിതപ്പും കണ്ട് ത്രേയയ്ക്ക് ആകെ ചിരിവന്നു...അവളൊന്ന് ചിരിച്ചിട്ട് നിമ്മിയെ ചേർത്ത് പിടിച്ച് ബെഡിലേക്ക് കൊണ്ടിരുത്തി...
നീ ആദ്യം ഇവിടെ ഇരിക്ക്... എന്നിട്ട് പറയാം വിശേഷങ്ങളൊക്കെ... ന്മ്മ...
വിശേഷങ്ങൾ ഒരുപാടുണ്ട് ത്രേയേച്ചി... എല്ലാം പറഞ്ഞ് മുഴുവിക്കാനുള്ള സമയം കിട്ടില്ല...
അതെന്താടീ...???
വേദ്യേച്ചീടെ strict order ഉണ്ട്..
എന്തിന്...
ത്രേയേച്ചി വന്നാൽ no സംസാരം no കമ്പനി..ശത്രുരാജ്യമായി പ്രഖ്യാപിച്ചിരിക്ക്യാ...
ഹോ... നിന്റെ വേദ്യേച്ചിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലേ...
ത്രേയ അതും പറഞ്ഞൊന്ന് ചിരിച്ചിട്ട് ഒരു ചെയർ വലിച്ചിട്ട് നിമ്മിക്കരികിലേക്കിരുന്നു...
എങ്ങനെ മാറാനാ....ആ കുശുമ്പിനും പകയ്ക്കുമൊക്കെ എന്തെങ്കിലും കുറവ് വേണ്ടേ..അതില്ലാന്നേ...തനി രാക്ഷസിയാ...രാക്ഷസി...
ആഹാ..നല്ല ബെസ്റ്റ് അനിയത്തി...അനിയത്തിമാരായാൽ ഇങ്ങനെ വേണം...
ത്രേയ അതും പറഞ്ഞ് നിമ്മിയെ നോക്കിയൊന്ന് ചിരിച്ചു...
ഈ ബാഗുകൾ എവിടെയാ വയ്ക്കേണ്ടത്...!!!
പെട്ടന്നാണ് ത്രേയയുടെ ലഗ്ഗേജുകളെല്ലാം തൂക്കികൊണ്ട് കൺമണി റൂമിന് മുന്നിലേക്ക് വന്നു നിന്നത്....അവളെ കണ്ടതും നിമ്മിയിൽ നിന്നും നോട്ടം മാറ്റി ത്രേയ തിടുക്കപ്പെട്ട് അവൾക്കരികിലേക്ക് നടന്നു ചെന്നു....
അയ്യോ... ഇതൊക്കെ എന്തിനാ താനെടുത്തിട്ട് വന്നത്... ഞാൻ ചെയ്യാമായിരുന്നല്ലോ...
കൺമണിയുടെ കൈയ്യിൽ ഉണ്ടായിരുന്ന വലിയ രണ്ട് ബാഗുകൾ ത്രേയ തന്നെ വാങ്ങി റൂമിലേക്ക് നിരത്തി വെച്ചു....
അയ്യോ അതൊന്നും വേണ്ട മേഡം.. ഇതൊക്കെ എന്റെ ജോലീടെ ഭാഗമല്ലേ...
കൺമണീടെ സംസാരം കേട്ട് ത്രേയ അവളെ തന്നെ നോക്കി നിന്നു...
കുട്ടി ഇവിടെ പുതിയതാണോ.. വർഷങ്ങൾ ഒരുപാടായി ഞാനിവിടെ നിന്നും വിട്ടു നിന്നിട്ട് അതുകൊണ്ട് ഇവിടെയുള്ള ആരേം വലിയ പരിചയമൊന്നുമില്ല...
ത്രേയേടെ പറച്ചില് കേട്ട് കൺമണിയൊന്ന് പുഞ്ചിരിച്ചു...
മേഡത്തിന് എന്നെ അറിയാം...നമ്മള് പണ്ട്
💬 Comments
View all comments