Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
വേദ്യയേയോ ആരെ വേണമെങ്കിലും താലികെട്ടാം... പക്ഷേ ഒരു condition...നിന്റെ താലിയുടെ ആദ്യ അവകാശി...അത് ഈ ത്രേയ മാത്രമായിരിക്കും...
നിന്റെ താലിയുടെ അവകാശിയായി... നിന്റെ ഭാര്യയായി ഒരു ദിവസമെങ്കിൽ ഒരു ദിവസം ഞാനീ പൂവള്ളിയിൽ ജീവിക്കും...അതിന് ശേഷം മാത്രമേ മരണത്തിന് പോലും നമ്മളെ പിരിക്കാൻ കഴിയൂ രാവൺ....നിന്നെ ഞാനാ പഴയ രാവണാക്കി മാറ്റും...നോക്കിക്കോ....
ത്രേയ അത്രയും പറഞ്ഞ് തീരും വരെയും അതിനൊരു മറുപടി പോലും നല്കാതെ നിൽക്ക്വായിരുന്നു രാവൺ...അവളുടെ സ്വരത്തിൽ നിറഞ്ഞു നിന്ന ഉറച്ച നിലപാട് അവനെ ശരിയ്ക്കും അമ്പരപ്പിച്ചിരുന്നു...അവളുടെ തീരുമാനം അവന് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് അവളവനെ മറികടന്ന് നടന്നു.... പെട്ടന്നാണ് അവളുടെ കണ്ണുകൾ മുന്നിലെ ടേബിളിൽ നിരത്തി വച്ചിരുന്ന
മദ്യക്കുപ്പികളിലേക്ക് പോയത്...നടന്നു തുടങ്ങിയ അവൾ ആ കാഴ്ച കണ്ട് പതിയെ നടത്തം നിർത്തി ആ കുപ്പികളിലേക്ക് തന്നെ സൂക്ഷ്മമായി ഒന്ന് നോക്കി...അപ്പോഴും രാവൺ അവൾക് മുഖം നല്കാതെ തിരിഞ്ഞു നിൽക്ക്വായിരുന്നു...
ഈ നിരത്തി വച്ചിരിക്കുന്ന പതിവ് പാനീയങ്ങൾ രണ്ട് ദിവസം കൂടി കഴിയുമ്പോ ഇവിടെ നിന്നും ബൈ ബൈ പറയും കേട്ടോ രാവൺ...
നീ ഒരുപാട് മാറിയിട്ടുണ്ടെന്ന് അഗ്നി പറഞ്ഞപ്പോ ഞാൻ ശരിയ്ക്കും വിശ്വസിച്ചിരുന്നില്ല... പക്ഷേ ഇപ്പോ എല്ലാം ബോധ്യമായി...ഈ മാറ്റത്തിന്റെ രഹസ്യം ഇപ്പൊഴാ മനസിലായത്....
അതുകൊണ്ട് ഇവിടെ ചെറിയൊരു ശുദ്ധികലശത്തിന്റെ ആവശ്യമുണ്ട്....
അവളുടെ സംസാരം കേട്ട് കലിയടക്കി നിന്ന രാവണ് അവസാനം പറഞ്ഞ വാക്കുകൾ നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു....അവനാ ദേഷ്യത്തെ പൂർണമായും ശരീരത്തിലേക്കാവാഹിച്ച് അവൾക് നേരെ തിരിഞ്ഞു....റൂം വിട്ട് പുറത്തേക്ക് പോകാൻ തുനിഞ്ഞ അവളുടെ മുടിക്കുത്തിൽ മുറുകെ പിടിച്ച് അവളെ അവന് അഭിമുഖമായി നിർത്തിയതും അവളുടെ മുഖത്ത് ഒരുതരം ഞെട്ടലും വെപ്രാളവും നിറഞ്ഞു....
രാവൺ...എന്തായിത് രാവൺ...വിട്... എനിക്ക് വേദനിക്കുന്നു...
അവളതും പറഞ്ഞ് മുടിക്കുത്തിൽ അമർന്നിരുന്ന അവന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് അതയച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിച്ചു.... അവളുടെ പരിശ്രമത്തിന്റെ തോത് കൂടിയതും അവളുടെ ഒരു കൈയ്യിനെ കൂടി അവന്റെ കൈയ്യാൽ ബന്ധിച്ചു വച്ചു....രാവണിന്റെ കരുത്തിന് മുന്നിൽ അവൾ ശരിയ്ക്കും തളർന്നു പോവുകയായിരുന്നു.... എങ്കിലും അവന് മുന്നിൽ തോറ്റു കൊടുക്കാതെ അവളവന്റെ കൈയ്യിനെ തന്റെ കൈയ്യിൽ നിന്നും കുടഞ്ഞെറിയാൻ ശ്രമിച്ചു.....
💬 Comments
View all comments