Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
രാവൺ...എന്റെ കൈയ്യീന്ന് വിട് രാവൺ.... ഇല്ലെങ്കിൽ ഞാൻ വിളിച്ചു കൂവും... മര്യാദയ്ക്ക് വിട് രാവൺ....
ത്രേയ പറഞ്ഞത് കേട്ട് മുഖത്തൊരു വിജയച്ചിരി നിറച്ചു കൊണ്ട് അവനവളുടെ കൈയ്യിനെ അവൾക് പിന്നിലൂടെ പിണച്ചു കെട്ടി ഇടുപ്പോട് ചേർത്ത് അവളെ അവനോട് അടുപ്പിച്ചു നിർത്തി....
രാവൺ...എന്നെ വിടാൻ...
ത്രേയേടെ പ്രതിരോധ സ്വരത്തിന് മുന്നിൽ പുഞ്ചിരിയോടെ നിന്ന രാവൺ വീണ്ടും അവളുടെ കൈയ്യിലെ പിടിമുറുക്കി അവളെ ഒന്നുകൂടി അവനോട് ചേർത്തു നിർത്തി...അവനവളിൽ പ്രയോഗിച്ച ബലത്തിൽ അവളുടെ ഒരു കൈപ്പദം അവന്റെ നെഞ്ചിലേക്ക് അമർന്നു....അതുവരെയും ധൈര്യത്തോടെ നിന്ന ത്രേയയിൽ ചെറിയൊരു പേടി ഉടലെടുത്ത് തുടങ്ങിയിരുന്നു.... അതിനനുസൃതമായി അവളുടെ ശ്വാസഗതി പോലും ഏറി വന്നു....
നീ വിളിച്ചു കൂവെടീ... എല്ലാവരും അറിയട്ടേ...എല്ലാവരും ഓടിവരട്ടേ ഇവിടേക്ക്...!!!
പക്ഷേ ആ വരുന്നവരോടെല്ലാം ഉത്തരം പറയേണ്ടത് ഞാനല്ല...നീയാണ്...കാരണം അസമയത്ത് ഒരാണിന്റെ മുറിയിൽ...അതും അവൻ മദ്യ ലഹരിയിൽ ഇരിക്കുമ്പോ നീ കടന്നു വന്നതിന്റെ ഉദ്ദേശം...അത് നീ തന്നെയാണ് എല്ലാവരേയും അറിയിക്കേണ്ടത്...രാവൺ പണ്ടേ മോശപ്പെട്ട ക്യാരക്ടർ ഉള്ളവനായിരുന്നു...അതിന്റെ കൂടെ ഇങ്ങനെ ഒരെണ്ണം കൂടി വന്നാലും എനിക്ക് യാതൊരു problem ഉം ഇല്ല.... പക്ഷേ ത്രയമ്പക വേണുഗോപൻ അങ്ങനെ ആയിരുന്നില്ല.... അതുകൊണ്ട് നീ വിളിച്ചു കൂവിയാൽ തെറ്റുകാരി ആകാൻ പോകുന്നത് നീ മാത്രമായിരിക്കും....
രാവൺ പറഞ്ഞത് കേട്ട് സ്തബ്ധയായി നിൽക്കാനേ ത്രേയയ്ക്ക് കഴിഞ്ഞുള്ളു...അവളുടെ കൈയ്യിലും മുടിക്കുത്തിലും മുറുകിയിരുന്ന പിടി ചെറിയ തോതിൽ അവളിൽ വേദനയുളവാക്കുന്നുണ്ടായിരുന്നു....
പിന്നെ നീ ഇപ്പോ പറഞ്ഞ കാര്യം...അവന്മാരെ മൂന്ന് പേരെയും മുന്നിൽ കണ്ടോണ്ട് ഈ രാവണിന് മുന്നിൽ കളിയ്ക്കാൻ വരരുത് നീ....
വന്നാൽ തനി അസുരനാവും ഞാൻ....
ഇതെന്റെ റൂം ആണ്...എന്നു വച്ചാൽ എന്റെ private space... ഇവിടെ വച്ച് ഞാൻ drinks ഓ drugs ഓ കഴിയ്ക്കും.... അതിന് നിന്റെയെന്നല്ല ഒരുത്തീടെയും അനുവാദം എനിക്കാവശ്യമില്ല....
മനസിലായോടീ....
ഒരലർച്ചയോടെ അങ്ങനെ പറഞ്ഞ് മുടിക്കുത്തിലേയും കൈയ്യിലേയും പിടി ഒന്നുകൂടി മുറുക്കിയതും ത്രേയ ഒരു കുതറലോടെ ഒന്നുകൂടി അവനിലേക്ക് ചേർന്നു....അവന്റെ രൗദ്ര ഭാവം കണ്ട് ഉമനീരിറക്കി നിൽക്ക്വായിരുന്നു അവൾ....
ഒരു കാര്യം കൂടി...നാളെ വൈദിയങ്കിൾ വരും നിന്നെ കാണാൻ...
നിനക്ക് ഈ വിവാഹത്തിന്
💬 Comments
View all comments