Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
കഴിഞ്ഞ് ശീലമാകുമായിരിക്കും ല്ലേ....
ത്രേയ വീണ്ടും രാവണിന്റെ ദേഷ്യത്തിന്റെ തോത് കൂട്ടാൻ വേണ്ടി കുറുമ്പ് പറഞ്ഞു തുടങ്ങി....
അത് കേട്ടതും ഇരുകണ്ണുകളും ഇറുകെയടച്ച് പല്ലുകൾ ഞെരിച്ച് മുഷ്ടി ചുരുട്ടി കൊണ്ട് രാവൺ അങ്ങനെ നിന്നു... ഞൊടിയിട നേരത്തിനുള്ളിൽ ഒരൂക്കോടെ തന്നെ അവനവൾക്ക് നേരെ തിരിഞ്ഞു....
ഞാൻ ഒരുതവണ പറഞ്ഞില്ലേടീ നിന്നെ ഞാൻ വിവാഹം ചെയ്യില്ലാന്ന്...
വിവാഹം ചെയ്യും രാവൺ..ഇവിടെയുള്ളവരുടെ തീരുമാനങ്ങളുടെയെല്ലാം പൂർണരൂപം നാളെ പൂവള്ളിയിലെ പൊതുസഭയിൽ വല്യച്ഛൻ അവതരിപ്പിക്കും....
പൂർണരൂപം അല്ല...ഭാഗീകമായ തീരുമാനങ്ങൾ...അപ്പോഴും കാര്യങ്ങൾ കൃത്യമായും വ്യക്തമായും അറിയുന്ന ആറു പേരിവിടെ ഉണ്ടാവും... വല്യച്ഛൻ,വല്യമ്മ, പ്രഭയങ്കിൾ,വേദ്യ,നീ പിന്നെ ഞാൻ.... തീരുമാനങ്ങൾ പൊതുസഭയിൽ അറിഞ്ഞാൽ ബാക്കിയെല്ലാവരും കേട്ട മാത്രയിൽ തന്നെ സമ്മതം മൂളും....കാരണം എല്ലാവർക്കും മുന്നിൽ എന്റെയും നിന്റെയും പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതാക്കുക എന്നതാണ് ഈ വിവാഹം കൊണ്ടുള്ള ലക്ഷ്യം....പൂവള്ളിയെ പഴയ പൂവള്ളിയാക്കി മാറ്റുക....
പക്ഷേ യഥാർഥ ലക്ഷ്യം മറ്റൊന്നാണ് ല്ലേ....അത് ഈ പറയുന്ന ആറുപേരുടെ മാത്രം മനസിൽ പൂഴ്ത്തി വയ്ക്കേണ്ട രഹസ്യ അജണ്ടയാണ്...
സഭകൂടി തീരുമാനം അറിയിച്ചാൽ എല്ലാവരും ഒരുപോലെ ഈ തീരുമാനത്തെ പിന്താങ്ങും... അങ്ങനെ എല്ലാവരുടേയും ആശിർവാദത്തിൽ ചെറിയൊരു ചടങ്ങോടെ നീ എന്റെ കഴുത്തിൽ താലി കെട്ടുന്നു... പരസ്പരം പുകമറ തീർത്ത കുറച്ചു നാളത്തെ ജീവിതം നയിക്കുന്നു....ഒരപകടത്തിലോ ദുരന്തത്തിലോ ഞാൻ മരണമടയുന്നു....അതിന്റെ ദുഃഖാചരണത്തിന് ശേഷം വളരെ വലിയ ആഘോഷത്തോടെ നീ വേദ്യയെ വിവാഹം ചെയ്യുന്നു....ഇതല്ലേ ആ പ്ലാനിന്റെ പൂർണരൂപം...
രാവണത് കേട്ട് അവളെ തന്നെ ഉറ്റുനോക്കി നിന്നു...
ഞാൻ പറഞ്ഞത് പോലെ തന്നെയാണ് ല്ലേ രാവൺ.... നിന്റെ മുഖം എനിക്കത് പറഞ്ഞു തരുന്നുണ്ട്....
എന്ത് പറഞ്ഞു
💬 Comments
View all comments