0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 320
നിന്നൊന്ന് പരുങ്ങി... ശന്തനൂന്റെയും അച്ചൂന്റെയും ഞെട്ടൽ അപ്പോഴും മിറിയിരുന്നില്ല...അഗ്നീടെ ചോദ്യം കേട്ട് ത്രേയേടെ കണ്ണുകൾ ആദ്യം പാഞ്ഞത് രാവണിന്റെ മുഖത്തേക്കായിരുന്നു... അവൾക് മുന്നിൽ ഒരു വിജയച്ചിരി നിറച്ച് ഇരുകൈയ്യും നെഞ്ചിന് മീതെ കെട്ടി നിന്ന രാവണിനെ കണ്ടപ്പോ അവൾടെ ദേഷ്യം ഒന്നിരട്ടിച്ചു...അവന് മുന്നിൽ ഒരിക്കലും തോറ്റുകൊടുക്കില്ല എന്ന് മനസ്സിലുറപ്പിച്ച് ഞൊടിയിട
നേരത്തിനുള്ളിൽ അവളും ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു.... ഡീ..പൊട്ടീ...നിന്നോടാ ചോദിച്ചേ...നീ എന്തിനാ രാവണിന്റെ റൂമിൽ വന്നതെന്ന്... ത്രേയയെ ഒന്നുലച്ച് കൊണ്ട് അച്ചുവങ്ങനെ ചോദിച്ചതും അവൾടെ മുഖത്ത് നാണത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു...ത്രേയേടെ മുഖ ഭാവം കണ്ട് രാവണവളെ നെറ്റി ചുളിച്ചൊന്ന് നോക്കി... ഞൊടിയിടയിൽ അവളിലുണ്ടായ ഭാവവ്യത്യാസം അവന്റെ മുഖത്തെ ചിരിയെ പതിയെ മായ്ച്ച് തുടങ്ങിയിരുന്നു....ത്രേയേടെ മുഖത്തെ നാണവും ആ ചിരിയും കണ്ട് അഗ്നിയും ശന്തനുവും ഒരുപോലെ രാവണിനെ ചൂഴ്ന്നൊന്ന് നോക്കി....അച്ചു അപ്പോഴും ത്രേയേടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നാണത്തിൽ മുങ്ങി കുളിച്ച് നിൽക്ക്വായിരുന്നു.... രാവൺ...എന്താടാ ഉണ്ടായത്...ഇവളെങ്ങനെയാ ഇവിടെ.... അഗ്നി കാര്യം വിശദമായി അറിയാൻ വേണ്ടി രാവണിൽ തന്നെ അഭയം തേടി... നീ അത് എന്നോടാണോ ചോദിയ്ക്കുന്നേ...നീ അവളോട് ചോദിയ്ക്കെടാ... രാവൺ കലിപ്പ് മോഡ് ഓൺ ചെയ്തതും അഗ്നി വീണ്ടും ത്രേയയിലേക്ക് തന്നെ ലുക്ക് വിട്ടു... ഡീ പറയെടീ.. നീയെന്താ ഇവിടെ... അഗ്നിയും,അച്ചുവും, ശന്തനുവും കൂടി ത്രേയയ്ക്ക് ചുറ്റും കൂടിയതും ത്രേയയുടെ നോട്ടം രാവണിലേക്ക് മാത്രമായി ഒതുങ്ങി... ഞാൻ.. ഞാൻ ഇവൻ വിളിച്ചിട്ടാ ഇവിടേക്ക് വന്നത്... ത്രേയ ഒരു കുറുമ്പോടെ അങ്ങനെ പറഞ്ഞ് രാവണിന് നേരെ വിരൽ ചൂണ്ടിയതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി...ചുരുട്ടി പിടിച്ച മുഷ്ടിയിൽ തെളിഞ്ഞു നിന്ന ഞരമ്പുകൾ അവന്റെ ദേഷ്യത്തെ എടുത്ത് കാട്ടാൻ തുടങ്ങി...അത് കണ്ടിട്ടും ത്രേയയ്ക്ക് വലിയ കുലുക്കമൊന്നും വന്നില്ല...അവളൊരു കൂസലും കൂടാതെ അവന്റെ ദേഷ്യത്തെ ചിരിയോടെ നോക്കി കണ്ടു നിന്നു.... രാവണോ...രാവൺ എന്തിനാ നിന്നെ ഇവിടേക്ക് വിളിച്ചത്...??? ശന്തനു അടുത്ത ചോദ്യം ഉന്നയിച്ചതും ത്രേയേടെ മുഖത്തെ നാണത്തിന്റെ മാറ്റ് കൂടി...അവള് വിരൽ കടിച്ചു കൊണ്ട് നിലത്ത് കളം വരച്ച് നിൽക്കുന്നത് കണ്ട് രാവണവളെ കലിപ്പിച്ചൊന്ന് നോക്കി.... ഡീ..പുല്ലേ... ചുമ്മാ

💬 Comments

View all comments