0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 322
suspense ഇടാതെ കാര്യം പറയെടീ... അച്ചു excitementന്റെയും curiosity യുടേയും കൊടുമുടി കയറി നിൽക്ക്വായിരുന്നു... അത്.. ഞാൻ പറയണോ..അതോ രാവൺ പറയ്വോ...??? ത്രേയ അതും പറഞ്ഞ് രാവണിന് നേരെ നാണത്തോടെ നോട്ടമിട്ടതും എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി രാവണൊന്ന് തലയാട്ടി നിന്നു.... ഹോ..നിങ്ങള് ആരെങ്കിലും ഒന്ന് പറ... ശന്തനൂന്റെ ചോദ്യം കേട്ട് ത്രേയ ആദ്യമൊന്ന് പതറിയെങ്കിലും വീണ്ടും അവള് മുഖത്ത് നാണത്തിന്റെ ചിരി നിറച്ച്... രാവണിന്...രാവണിന് എന്നെ തനിച്ചൊന്ന് കാണണംന്ന് പറഞ്ഞു... അതുകൊണ്ട് വന്നതാ... ഹോ... അപ്പോ അതുവരെയായി കാര്യങ്ങൾ... നമ്മക്ക് മുന്നില് ഇവളോട് ദേഷ്യം...ഇവൾടെ പേര് കേട്ടാൽ കലിപ്പ്... മലപ്പുറം കത്തി,മിഷൈൻ ഗണ്ണ്,അമ്പും വില്ലും... എന്നിട്ട് നമ്മളില്ലാത്തപ്പോ തനിച്ച് കാണൽ...സംസാരം...ഇനി പണ്ടത്തെ പോലെ....... അച്ചു അതും പറഞ്ഞ് രാവണിന്റെ വയറ്റിലേക്ക് ഒരു കുത്ത് കൊടുത്തൊന്ന് ചിരിച്ചു... അപ്പോഴും അതിനൊന്നും പ്രതികരിക്കാതെ ഇരുകൈയ്യും നെഞ്ചിന് മീതെ പിണച്ചു കെട്ടി നിൽക്ക്വായിരുന്നു രാവൺ....അച്ചൂന്റെ ആ ചോദ്യം കേട്ട് ശന്തനുവും ആക്കിയ മട്ടിൽ രാവണെ നോക്കിയൊന്ന് ചിരിച്ചു.... പക്ഷേ അഗ്നി മാത്രം അതിലൊന്നും വിശ്വാസിക്കാതെ ത്രേയയെ തന്നെ നോക്കി
നിൽക്ക്വായിരുന്നു.... എന്തായാലും നിങ്ങള് വന്ന സ്ഥിതിക്ക് എല്ലാവരും സംസാരിച്ചിരിക്ക്...ഞാനെന്റെ റൂമിലേക്ക് പോക്വാ... ത്രേയ അതും പറഞ്ഞ് മൂവരേയും മറികടന്ന് നടന്നു... ത്രേയ നീയൊന്ന് നിന്നേ... അഗ്നീടെ കടുത്ത സ്വരം അവിടെ മുഴങ്ങി കേട്ടതും ത്രേയ പതിയെ അവിടെയൊന്ന് slow ചെയ്തു...അവന് നേരെ നോട്ടം കൊടുക്കാതെ അതേപടി നിന്ന ത്രേയയ്ക്ക് അരികിലേക്ക് അഗ്നി നടന്നു ചെന്നു... എന്താ നിന്റെ കവിളിലൊരു പാട്... ഇതെന്ത് ചെയ്തതാ...??? അഗ്നീടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണംന്നറിയാതെ ത്രേയ ഒന്ന് പതറി... അത് ഞാനവളെയൊന്ന് സ്നേഹിച്ചതാ അഗ്നീ... വർഷങ്ങൾ ഒരുപാടായില്ലേ ഈ രാവണിന്റെ സ്നേഹം അവളനുഭവിച്ചിട്ട്... അതിന് വേണ്ടി വിളിച്ചു വരുത്തിയതാ ഞാനവളെ... പക്ഷേ എന്റെ സ്നേഹപ്രകടനം പൂർണമാക്കാൻ കഴിഞ്ഞില്ല.... അപ്പൊഴേക്കും നിങ്ങള് വന്നു....അല്ലേടീ... ത്രേയയുടെ മുഖത്തിന് നേരെ വന്ന് നിന്ന് രാവണങ്ങനെ പറഞ്ഞതും നിറകണ്ണുകളോടെ ത്രേയ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച് റൂം വിട്ട് പുറത്തേക്ക് നടന്നു....ത്രേയയുടെ ആ പോക്ക് കണ്ടപ്പോഴേ അവിടെ നടന്ന സംഭവങ്ങളുടെ

💬 Comments

View all comments