Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
പൂർണ രൂപം അഗ്നിയ്ക്ക് വ്യക്തവുമായിരുന്നു... പക്ഷേ ആരുടേയും സംസാരം മനസ്സിലാവാതെ വായും പൊളിച്ചു നിൽക്ക്വായിരുന്നു അച്ചുവും ശന്തനുവും....ത്രേയ ഡോറ് തുറന്ന് പുറത്തേക്ക് പോയതും അഗ്നീടെ നോട്ടം അവളിൽ നിന്നും രാവണിലേക്ക് തിരിഞ്ഞു...അപ്പൊഴേക്കും അഗ്നിയ്ക്ക് മുഖം കൊടുക്കാതെ രാവൺ തിരിഞ്ഞു നടക്കാൻ ഭാവിച്ചിരുന്നു....
രാവൺ...
ഒന്നു നിന്നേ നീ...
അഗ്നി പറഞ്ഞത് കേട്ട് രാവൺ നടത്തം നിർത്തി അഗ്നിയ്ക്ക് നേരെ തിരിഞ്ഞു...
എന്താ അഗ്നീ...
എന്താടാ ഇവിടെ ഉണ്ടായത്...??? നിന്റെ പഴയ പ്രണയത്തിന്റെ ബാക്കി തുടങ്ങാനാണോ...അതോ നിന്റെ പകയുടെ ബാക്കി തീർക്കാനാണോ അവളെ ഇവിടേക്ക് വിളിച്ചു വരുത്തിയത്...
അഗ്നിയുടെ കടുത്ത സ്വരം കേട്ട് രാവൺ അവന് നേരെ ഒന്ന് പുഞ്ചിരിച്ച് നിന്നു..
രാവൺ... ഞാൻ നിന്നോടാ ചോദിച്ചത്...
എനിക്ക് കൃത്യമായ മറുപടി തരണം... നിന്റെ മുഖത്തെ ഈ ചിരി എന്നെ കളിയാക്കും പോലെയാ എനിക്ക് തോന്നുന്നേ....
നിന്നെ കളിയാക്കുകയാണെന്ന് തന്നെ വിചാരിച്ചോ അഗ്നീ... പിന്നെ നീ ഇപ്പോ ചോദിച്ച ഈ ചോദ്യത്തിന്റെ മറുപടി...അത് നിനക്ക് നിന്റെ മനസിൽ തോന്നിയ രീതിയിൽ വ്യാഖ്യാനിക്കാം...കാരണം എന്റെ മനസിൽ എപ്പോ എന്താണോ തോന്നുന്നത് അതുപോലെയാകും ഞാനവളോട് പെരുമാറുന്നത്.... ചിലപ്പോൾ പഴയ പ്രണയം തോന്നാം...മറ്റു ചിലപ്പോൾ പക തോന്നാം... അതിനനുസരിച്ചാവും ഞാൻ അവളോട് ഇടപഴകുന്നത്... അതുകൊണ്ട് അതിന് കൃത്യമായ ഒരു definition തരാൻ എനിക്ക് കഴിയില്ല....
രാവണിന്റെ ആ പറച്ചില് കേട്ട് അഗ്നിയും,അച്ചുവും ശന്തനുവും ഒരുപോലെ അവനെ തന്നെ ഉറ്റുനോക്കി നിന്നു...
രാവൺ..തെറ്റുദ്ധാരണ കൊണ്ടുണ്ടായ പ്രശ്നങ്ങളാണ് നിങ്ങൾക്കിടയിൽ ഉണ്ടായത്...അതിന്റെ പേരിൽ നീ ഇനിയും അവളോട് പക വച്ച് പുലർത്തരുത്... പ്ലീസ്...
അഗ്നി വളരെ ദയനീയ സ്വരത്തിൽ അങ്ങനെ പറഞ്ഞതിനെ രാവൺ പുച്ഛത്തോടെ ചിരിച്ചു തള്ളി നിന്നു...
അതേ രാവൺ...അവൾ ചെയ്തത് തെറ്റുകളാവാം... പക്ഷേ അവളിപ്പോ അതൊക്കെ ഓർത്ത് ഒരുപാട് പശ്ചാത്തപിക്കുന്നുണ്ട്... അതുകൊണ്ട് നിനക്കതെല്ലാം മറക്കാൻ ശ്രമിച്ചൂടെ....
ശന്തനു കൂടി തന്റെ അഭിപ്രായം അറിയിച്ചുവെങ്കിലും രാവൺ അതിനും ഒരു വാക്ക് പോലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല....
രാവൺ..ഇവര് രണ്ടാളും പറഞ്ഞതിലും കാര്യമുണ്ട്..അവളെ നീ ഇനിയും വെറുക്കരുത് രാവൺ...എല്ലാം ഉള്ളിലൊതുക്കി നമുക്കെല്ലാം മുന്നിൽ സന്തോഷം അഭിനയിക്ക്വാ അവള്..
അത് മറ്റാർക്ക്
💬 Comments
View all comments