0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 325
മനസ്സിലായില്ലെങ്കിലും എനിക്ക് മനസിലാകും.... അച്ചു കൂടി രാവണിനെ ഉപദേശിക്കാൻ ശ്രമിച്ചതും രാവണിന്റെ ദേഷ്യം ഒന്നിരട്ടിച്ചു... അപ്പോ എല്ലാർക്കും മുന്നിൽ അപമാനിതനായ ഞാനാണ് എല്ലാറ്റിനും ഉത്തരവാദി ല്ലേ...മൂന്നാളും ചേർന്ന് അവളെ വിശുദ്ധ ആക്കാനുള്ള നീക്കമാണ്.. ല്ലേ... എന്തായാലും പഴങ്കഥകള് മറന്നു തുടങ്ങാൻ ഉപദേശിച്ചവരല്ലേ നിങ്ങള്...ആ നിങ്ങള് തന്നെ എന്റെ കുറച്ചു ചോദ്യങ്ങൾക്ക് കൂടി ഉത്തരം തന്നിട്ട് പൊയ്ക്കോ.... രാവണിന്റെ ആ ചോദ്യം കേട്ട് മൂവരും ഒരുപോലെ രാവണിന്റെ വാക്കുകൾക്ക് കാതോർത്തു... വർഷങ്ങൾക്കു മുമ്പ് പൂവള്ളിയിൽ നടന്ന ദുരന്തത്തിന് ഉത്തരവാദി ഞാനല്ല എന്നവൾക്ക് വ്യക്തമായി അറിയാമായിരുന്നു... എങ്കിലും എല്ലാവർക്കും മുന്നിൽ അവളെന്നെ തെറ്റുകാരനായി മുദ്രകുത്തി....കാലമിത്ര കഴിഞ്ഞിട്ടും എന്നെ പിന്തുടരുന്ന കൊലയാളി എന്ന വിളിപ്പേര്...അതെന്നിൽ നിന്നും അടർത്തി മാറ്റാൻ കഴിയുമോ അവൾക്... ജയിലഴിയ്ക്കുള്ളിൽ ഞാൻ കഴിച്ചുകൂട്ടിയ ആ കറുത്ത ദിനങ്ങൾ... എല്ലാവരുടേയും പരിഹാസം നിറഞ്ഞ നോട്ടം... എല്ലാം കഴിഞ്ഞ് ഈ റൂമിൽ മാത്രമായി ഒതുങ്ങി കൂടിയ ദിനങ്ങൾ...എന്നിൽ നിറഞ്ഞു നിന്ന frustration... drugs ന് അടിമപ്പെട്ടു പോയ എന്റെ ജീവിതം.....ഇതെല്ലാം ഒറ്റയടിക്ക് എന്നിൽ നിന്നും മായ്ച്ചു കളയാനോ ഇല്ലാതാക്കാനോ കഴിയ്വോ.... ജീവന് തുല്യം ഞാൻ സ്നേഹിച്ചതാ അവളെ.... മറ്റൊരാള് അവൾടെ പേരുച്ഛരിക്കുന്നത് പോലും ദേഷ്യമിയിരുന്നു എനിക്ക്....ആ എന്നെയാ അവള് ചതിച്ചത്....നീയും കണ്ടതല്ലേ അഗ്നീ ആ ഫോട്ടോസ്.... രാവൺ..അത്...അത് ഞാൻ അവളോട് ചോദിയ്ക്കാം..... വേണ്ട അഗ്നീ...അതിന്റെയൊന്നും പിറകേ പോകാൻ എനിക്ക് താൽപ്പര്യമില്ല....ഈ പൂവള്ളിയിൽ ഞാനിപ്പോ മനസറിഞ്ഞ് സംസാരിക്കുന്നതും,ഇടപെടുന്നതും നിങ്ങളോട് മാത്രമാ..... അവൾടെ പേരും പറഞ്ഞ് നമ്മുടെ ഇടയിലുള്ള ഈ friendship നിങ്ങൾ ഇല്ലാതാക്കരുത്.... രാവണിന്റെ പറച്ചില് കേട്ട് അഗ്നിയുടെ മുഖത്ത് ചെറിയൊരു നിരാശ പടർന്നു...ആ മുഖഭാവം കണ്ടതും എല്ലാവരുടേയും മൂഡൊന്ന് ചേഞ്ചാക്കാനായി അച്ചു രണ്ടും കല്പിച്ച് ചളിയടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി....
ദേ...ത്രേയേടെ sub നമ്മളിവിടെ close ചെയ്യുന്നു... അതിന്റെ വിശദമായ ചർച്ച പിന്നീടൊരിക്കലാവാം... വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ നമ്മൾക്കിടയിൽ വേറെ എന്തൊക്കെയുണ്ട് സംസാരിക്കാൻ...ദേ എല്ലാവരും ഒന്ന് ചിരിച്ചേ...ഒന്ന് ചിരിച്ചേ... അച്ചു അതും പറഞ്ഞ് ഓടിനടന്ന് എല്ലാവരേയും ഇക്കിളിയിടാൻ തുടങ്ങി...അച്ചൂന്റെ ആ പ്രയോഗം കാരണം കലിപ്പില് നിന്ന രാവണും സങ്കടത്തോടെ നിന്ന അഗ്നിയും

💬 Comments

View all comments