0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 327
തുടങ്ങി... പിന്നെ...നിന്റെയൊരു മാട്ട RUM ആർക്ക് വേണമിത്....!!! നീ തന്നെ കുടിച്ചോടാ....ചങ്കും കരളും വാടുന്ന സാധനം...പ്ഫൂ.... ശന്തനു അച്ചൂനെ അടപടലേ പുച്ഛിച്ച് മുഖം തിരിച്ചു നിന്നു.... മോനേ ചന്തനൂ... കിട്ടാത്ത മുന്തിരി പുളിക്കും... പിന്നെ നീ ഇപ്പോ ഉപയോഗിച്ച ആ പദം... അതെനിക്ക് തീരെ പിടിച്ചിട്ടില്ല കേട്ടോ...മാട്ട റം പോലും...എടാ..ഈ Rum എന്നു പറയുന്നത് ഒരു വികാരമാ...വികാരം....ഇതിനെയാ നീ പുച്ഛിച്ച് തള്ളിയേ... മഹാത്മാ ഗാന്ധി പോലും മരണമടയുന്നതിന് മുമ്പ് പറഞ്ഞ ഏക കാര്യം ഹേ റം എന്നാ...അറിയ്വോ നിനക്ക്...അത്രയും വിലയുള്ള എന്റെ ചക്കരക്കുട്ടനെയാ നീ.....
excuse me...ആ അവസാനത്തെ ഡയലോഗ് ഒന്നുകൂടി ഒന്ന് റിപ്പീറ്റ് അടിച്ചേ...ആ മഹാത്മാഗാന്ധീടെ വാക്കുകൾ... അഗ്നി അതും പറഞ്ഞ് അച്ചൂനെയൊന്ന് നോക്കി... അല്ല അഗ്നീ... നമ്മുടെ മഹാത്മാഗാന്ധി വെടിയേറ്റ് മരിയ്ക്കും മുന്നേ ഹേയ് റം എന്ന് പറഞ്ഞിട്ടല്ലേ മരിച്ചത്... അതുകേട്ട് കുപ്പി നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്ന അച്ചൂനെ അഗ്നി അടിമുടി ഒന്ന് നോക്കി ദേഷ്യത്തിൽ നാവ് കടിച്ചു കൊണ്ട് ചുറ്റും ആയുധങ്ങൾക്ക് പരതാൻ തുടങ്ങി.... വേണ്ട അഗ്നീ..അടിയ്ക്കാനുള്ള ടൂൾസിനാണേ വേണ്ട...ഞാനിനി ഒന്നും മിണ്ടാൻ വരുന്നില്ല... അച്ചു അഗ്നിയുടെ അടിയിൽ നിന്നും രക്ഷപെടാൻ രാവണിന്റെ അരികിലേക്ക് അഭയം പ്രാപിച്ചു നിന്നു...രാവണത് കണ്ട് ചിരിയോടെ നിൽക്ക്വായിരുന്നു.... അഗ്നി തപ്പിയെടുത്ത് കൊണ്ട് വന്ന ബെൽറ്റ് കണ്ടതും രാവൺ ചിരിയോടെ അഗ്നിയെ തടഞ്ഞു വച്ചു... ഏയ്...വേണ്ട അഗ്നീ...അവനറിയാതെ... നീ മാറ് രാവൺ..ഈ പന്നിയെ ഞാനിന്ന്...അവൻ പറഞ്ഞത് കേട്ടില്ലേ... ഗാന്ധിജി റം എന്ന് പറഞ്ഞിട്ടാ മരിച്ചതെന്ന്...ഹേ റാം...എന്ന് പറഞ്ഞതിനെയാ ഇവൻ... അഗ്നീടെ പറച്ചില് കേട്ട് ശന്തനുവും പൊട്ടിച്ചിരിക്കാൻ തുടങ്ങി.... ചെറിയൊരു spelling mistake...അത്രയല്ലേയുള്ളൂ... രാവണിനെ മറഞ്ഞു നിന്നുകൊണ്ട് അച്ചു വീണ്ടും അടുത്ത ഏറെറിഞ്ഞു...അത് കേട്ടതും അഗ്നീടെ കലിപ്പ് ഇരിട്ടിയാവാൻ തുടങ്ങി... ഡാ...ഡാ നീയിങ്ങ് വന്നേ... രാവണിന് ചുറ്റും വട്ടംകളിച്ചു നിന്ന അച്ചൂനെ അഗ്നി കൈയ്യെത്തി പിടിക്കാൻ തുടങ്ങി... അഗ്നിയുടെ മുന്നിൽ ചിരിയോടെ നിന്ന് രാവൺ അച്ചൂന് സംരക്ഷണം നല്കാൻ ശ്രമിച്ചു... പിന്നെ രാവണാണ് അച്ചൂന്റെയും അഗ്നീടെയും വഴക്ക് ഒത്തു തീർപ്പാക്കിയത് എന്നുവേണം പറയാൻ... ഈ ഊളകള് പറയുന്നതൊന്നും  കേട്ട് എന്റെ

💬 Comments

View all comments