0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 328
കുഞ്ഞ് വിഷമിക്കണ്ടാട്ടോ... നിനക്ക് ഞാനുണ്ട്...നിന്റെ അച്ചൂട്ടനുണ്ട് മോനേ... അച്ചു അതും പറഞ്ഞ് വികാരഭരിതനായി കുപ്പി വീണ്ടും വീണ്ടും മുത്തി നിന്നു... അച്ചൂ.. നിന്റെ ഉദ്ദേശമെന്താ...!!! അഗ്നി രണ്ടും കല്പിച്ച് അച്ചൂനടുത്തേക്ക് നടന്നു ചെന്നതും രാവൺ ഒരു ചിരിയോടെ അഗ്നിയെ അവിടെ തടഞ്ഞു വച്ചു... കുറേ ആയില്ലേ അഗ്നീ നമ്മളൊന്ന് കൂടീട്ട്... നിന്റെ ഈ കലിപ്പ് ഒന്ന് മതിയാക്ക്.... എന്നിട്ട് എല്ലാം മറന്ന് പഴയതുപോലെ ഈ രാത്രി നമുക്കൊന്നാഘോഷിക്കാം..... എന്താ.... രാവണിന്റെ ആ പറച്ചില് കേട്ടപ്പോ അഗ്നിയുടെ മുഖത്തെ ദേഷ്യത്തിന് ചെറിയൊരു അയവ് വന്നു...അഗ്നിയുടെ expression നെ ആകാംക്ഷയോടെ നോക്കി നിൽക്ക്വായിരുന്നു അച്ചുവും ശന്തനുവും.....അഗ്നീടെ മുഖത്തെ ദേഷ്യം അയഞ്ഞ് അതൊരു പുഞ്ചിരിയായി മാറിയതും നെഞ്ചോടടക്കി പിടിച്ച കുപ്പിയുമായി അച്ചു നിന്ന് തുള്ളി ചാടാൻ തുടങ്ങി.... ശന്തനൂന്റെ മുഖവും പാൽപ്പായസം കുടിച്ച സന്തോഷത്തിൽ വിടർന്നു തുടങ്ങിയിരുന്നു.... പിന്നെ അധികം വച്ചു താമസിപ്പിക്കാതെ തന്നെ ടേബിളിന് ചുറ്റും ചെയറുകൾ നിരന്നു...ഓരോരുത്തരും അവരവരുടെ ഇരുപ്പിടങ്ങൾ തിരഞ്ഞെടുത്തതും അച്ചു തന്നെ ഒരു professional touch ഓടെ കുപ്പി തുറന്ന് മദ്യം ഗ്ലാസിലേക്ക് പകർന്നു വച്ചു.... എല്ലാവരുടേയും മുഖത്ത് ചിരി നിറഞ്ഞപ്പോഴും രാവൺ മാത്രം എന്തൊക്കെയോ ചിന്തകളിൽ മുഴുകി ഇരിക്ക്യായായിരുന്നു....
അച്ചു എല്ലാവർക്കും നീട്ടി വെച്ചു കൊടുത്ത ഗ്ലാസ് മൂന്ന് പേരും കൈനീട്ടി വാങ്ങിച്ചു... ചിയേർസ്.... ഒരേ ശബ്ദത്തിൽ ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞ് ഗ്ലാസുകൾ തമ്മിൽ കൂട്ടി മുട്ടിച്ച ശേഷം നാലുപേരും ഗ്ലാസുകൾ ചുണ്ടോട് ചേർത്ത് മദ്യം സിപ്പ് ചെയ്തെടുത്തു...രാവണിന്റെയുള്ളിൽ ത്രേയ പറഞ്ഞിട്ടു പോയ വാക്കുകൾ അപ്പോഴും നുരഞ്ഞു പൊന്തുകയായിരുന്നു....അവനതെല്ലാം ഒരിക്കൽ കൂടി ഓർത്തെടുത്ത് ഗ്ലാസിലുണ്ടായിരുന്ന മദ്യം ഒരൂക്കോടെ ഉള്ളിലാക്കി ചുണ്ട് കൈപ്പദംകൊണ്ട് തുടച്ചെടുത്തു.... രാവണിന്റെ ആ മാറ്റം കണ്ട് അമ്പരപ്പോടെ ഇരിക്ക്യായിരുന്നു അഗ്നി... ബാക്കി രണ്ടു പേരും അതൊന്നും ശ്രദ്ധിക്കാനേ പോയില്ല.... അങ്ങനെ ഒരു റൗണ്ട് കൂടി കഴിഞ്ഞ് ഗ്ലാസ് ടേബിളിലേക്ക് വച്ച് രാവൺ ചെയറിൽ നിന്നും പതിയെ എഴുന്നേറ്റു.... അപ്പൊഴേക്കും അച്ചുവും ശന്തനുവും കൂടി bicardi യുടെ ആഴങ്ങളിലേക്ക് മുങ്ങി തപ്പുന്ന തിരക്കിലായിരുന്നു.... രാവൺ... എവിടേക്കാ നീ.... അഗ്നീടെ ചോദ്യം കേട്ട് രാവൺ

💬 Comments

View all comments