Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
തനിച്ച് കാണൽ...സംസാരം...ഇനി പണ്ടത്തെ പോലെ.......
അച്ചു അതും പറഞ്ഞ് രാവണിന്റെ വയറ്റിലേക്ക് ഒരു കുത്ത് കൊടുത്തൊന്ന് ചിരിച്ചു... അപ്പോഴും അതിനൊന്നും പ്രതികരിക്കാതെ ഇരുകൈയ്യും നെഞ്ചിന് മീതെ പിണച്ചു കെട്ടി നിൽക്ക്വായിരുന്നു രാവൺ....അച്ചൂന്റെ ആ ചോദ്യം കേട്ട് ശന്തനുവും ആക്കിയ മട്ടിൽ രാവണെ നോക്കിയൊന്ന് ചിരിച്ചു.... പക്ഷേ അഗ്നി മാത്രം അതിലൊന്നും വിശ്വാസിക്കാതെ ത്രേയയെ തന്നെ നോക്കി
നിൽക്ക്വായിരുന്നു....
എന്തായാലും നിങ്ങള് വന്ന സ്ഥിതിക്ക് എല്ലാവരും സംസാരിച്ചിരിക്ക്...ഞാനെന്റെ റൂമിലേക്ക് പോക്വാ...
ത്രേയ അതും പറഞ്ഞ് മൂവരേയും മറികടന്ന് നടന്നു...
ത്രേയ നീയൊന്ന് നിന്നേ...
അഗ്നീടെ കടുത്ത സ്വരം അവിടെ മുഴങ്ങി കേട്ടതും ത്രേയ പതിയെ അവിടെയൊന്ന് slow ചെയ്തു...അവന് നേരെ നോട്ടം കൊടുക്കാതെ അതേപടി നിന്ന ത്രേയയ്ക്ക് അരികിലേക്ക് അഗ്നി നടന്നു ചെന്നു...
എന്താ നിന്റെ കവിളിലൊരു പാട്... ഇതെന്ത് ചെയ്തതാ...???
അഗ്നീടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണംന്നറിയാതെ ത്രേയ ഒന്ന് പതറി...
അത് ഞാനവളെയൊന്ന് സ്നേഹിച്ചതാ അഗ്നീ...
വർഷങ്ങൾ ഒരുപാടായില്ലേ ഈ രാവണിന്റെ സ്നേഹം അവളനുഭവിച്ചിട്ട്... അതിന് വേണ്ടി വിളിച്ചു വരുത്തിയതാ ഞാനവളെ... പക്ഷേ എന്റെ സ്നേഹപ്രകടനം പൂർണമാക്കാൻ കഴിഞ്ഞില്ല....
അപ്പൊഴേക്കും നിങ്ങള് വന്നു....അല്ലേടീ...
ത്രേയയുടെ മുഖത്തിന് നേരെ വന്ന് നിന്ന് രാവണങ്ങനെ പറഞ്ഞതും നിറകണ്ണുകളോടെ ത്രേയ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച് റൂം വിട്ട് പുറത്തേക്ക് നടന്നു....ത്രേയയുടെ ആ പോക്ക് കണ്ടപ്പോഴേ അവിടെ നടന്ന സംഭവങ്ങളുടെ പൂർണ രൂപം അഗ്നിയ്ക്ക് വ്യക്തവുമായിരുന്നു... പക്ഷേ ആരുടേയും സംസാരം മനസ്സിലാവാതെ വായും പൊളിച്ചു നിൽക്ക്വായിരുന്നു അച്ചുവും ശന്തനുവും....ത്രേയ ഡോറ് തുറന്ന് പുറത്തേക്ക് പോയതും അഗ്നീടെ നോട്ടം അവളിൽ
💬 Comments
View all comments