0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 331
പറയുന്നത്... ഇപ്പോഴും നിനക്ക് എന്നെ വേട്ടയാടി മതിയായിട്ടില്ല... അങ്ങനെയുള്ള നിന്നെ ഞാനെങ്ങനെ മനസിലാക്കാനാ.... അതുകൊണ്ട് ഇനിയും നിന്റെ മുന്നിൽ ഇങ്ങനെ അവതരിക്കാനോ,പകവീട്ടാനോ എനിക്ക് താൽപര്യമില്ല.... ഇനിയും നീ ഇവിടെ ഉണ്ടാവാൻ പാടില്ല...എവിടെ നിന്നാണ് വന്നതെന്ന് വച്ചാൽ നാളെ തന്നെ നീ തിരിച്ചു പോകണം... നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണ് ത്രേയ.... നിന്റെ മനസിൽ ഇപ്പോഴും ഞാനുണ്ടെന്നല്ലേ പറഞ്ഞത്... അതുകേട്ട് ത്രേയ അല്പം പ്രതീക്ഷയോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി... ഇപ്പോഴും ആ ഇഷ്ടം നീ മനസിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ എന്റെ ജീവിതത്തിലേക്ക് കടന്നു വരാതെ എന്നെന്നേക്കുമായി പോയി തരണം നീ.... രാവണിന്റെ കടുത്ത സ്വരവും അതിൽ തെളിഞ്ഞു നിന്ന പരുഷമായ വാക്കുകളും കേട്ട് അവള് തീർത്തും തളർന്നു തുടങ്ങിയിരുന്നു...അവന് മുന്നിൽ എന്ത് പ്രതികരിക്കണം എന്നു കൂടി ബോധ്യമില്ലാതെ നിസ്സഹായതയോടെ അവളവനെ തന്നെ ഉറ്റുനോക്കിയിരുന്നു... ഇവിടെ നിന്നും തിരികെ പോകാൻ എന്ത് വേണമെങ്കിലും നിനക്ക് ആവശ്യപ്പെടാം...പണമാണോ,സ്വർണമാണോ, അതോ പൂവള്ളിയുടെ അവകാശമോ..എന്താ നിനക്ക് വേണ്ടത്...അതാവശ്യപ്പെടാം... ഇതിൽ ഏതെങ്കിലും ഒന്നിന് വേണ്ടിയാവുമല്ലോ നിന്റെയീ സാഹസം....എത്ര വിലപ്പെട്ട പാരിതോഷികം വേണമെങ്കിലും ഞാൻ തരും...പകരം നീ ഇവിടം വിട്ടു പോകണം...വൈദിയങ്കിൾ എല്ലാ തീരുമാനങ്ങളും എല്ലാവരേയും അറിയിക്കുന്ന സമയം നീ ഇവിടെ ഉണ്ടാവാൻ പാടില്ല.... അങ്ങനെ നടക്കണമെങ്കിൽ നീ എന്നെ കൊല്ലണം രാവൺ.... രാവണിന്റെ കൈപ്പിടിയിൽ കിടന്ന് കുതറിക്കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും രാവണിന്റെ ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി...അവനാ ദേഷ്യത്തിൽ തന്നെ അവളുടെ കൈയ്യിനെ അവൾക് പിന്നിലൂടെ തന്നെ ബലമായി പിണച്ചു കെട്ടി വച്ചു..വേദന കടിച്ചമർത്തിയ മുഖത്തോടെ അവളവനെ തന്നെ ഉറ്റുനോക്കിയതല്ലാതെ പ്രതിരോധ ശ്രമങ്ങളൊന്നും നടത്തിയില്ല.... നിനക്ക് പറഞ്ഞാൽ മനസിലാവില്ലേടീ... ഇല്ല രാവൺ... എന്റെ തീരുമാനത്തിൽ നിന്നും ഞാനിനി പിന്മാറണമെങ്കിൽ നീയെന്നെ കൊല്ലണം...അല്ലാതെ ഞാൻ പിന്മാറില്ല... നീ പറഞ്ഞല്ലോ നീ എനിക്ക് വിലകൂടിയ എന്ത് പ്രതിഫലവും തരാമെന്ന്.... പക്ഷേ എനിക്ക് വേണ്ടത് ഒരേയൊരു പ്രതിഫലം മാത്രമാ...ഒരു നുള്ള് പൊന്നിൽ തീർത്ത നിന്റെ താലിയുടെ അവകാശം...അത് മാത്രം മതി...മരണത്തിനെ മുന്നിൽ കാണുമ്പോ പോലും ഓർത്ത് സമാധാനിക്കാൻ എനിക്ക് ആ വിലപ്പെട്ട സ്വത്ത് മാത്രം മതി രാവൺ.... എന്റെ

💬 Comments

View all comments