0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 332
മുന്നിൽ ഇനിയും നീ അഭിനയിക്കരുത് ത്രേയ.... എന്റെ താലിയുടെ അവകാശം ആഗ്രഹിച്ചിരുന്നവളാണ് നീയെങ്കിൽ എനിക്ക് പകരം മറ്റുള്ളവന്മാരെ തേടിപ്പോവില്ലായിരുന്നു നീ...ഇപ്പോ എന്താ ആ ജീവിതം മടുത്ത് തുടങ്ങിയോ നിനക്ക്.... രാവൺ.... ത്രേയ ഒരിടർച്ചയോടെ ഉച്ചത്തിൽ അങ്ങനെ വിളിച്ചതും രാവൺ മുഖത്തൊരു പരിഹാസച്ചിരി നിറച്ചു...
എന്താ നിന്റെ ബാംഗ്ലൂർ ലൈഫ് ഞാനറിയില്ലാന്ന് കരുതിയോ നീ...അതോ എല്ലാം എന്റെ മുന്നിൽ മറച്ചു വച്ച് കള്ളങ്ങൾ നിരത്തി എന്റെ മനസ് മാറ്റിയെടുക്കാംന്ന് കരുതിയോ...രണ്ടായാലും ഞാനിനി നിന്റെ വാക്കുകളെ വിശ്വസിക്കാൻ പോകുന്നില്ല ത്രേയ.... ഞാൻ വിവാഹം ചെയ്താൽ നീ മരണമടയും എന്ന ഉൾകുത്തല് കൊണ്ടല്ല.... നിന്നെ അടുത്ത് കാണുന്നത് പോലും അറപ്പായിട്ടാ എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലാത്തത്.... എന്റെ ഇഷ്ടമല്ലാതെ ഇനിയും നീ ഈ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നാൽ പിന്നെ ഈ രാവണിന്റെ രൗദ്ര രൂപം നീ കാണും...എനിക്കൊപ്പമുള്ള ഓരോ നിമിഷവും മനസിലും,ശരീരത്തിലും ഒരുപോലെ വേദനയേറ്റു വാങ്ങേണ്ടി വരും നിനക്ക്...ഇനിയുള്ള നിന്റെ നാളുകൾ എനിക്ക് മുന്നിൽ നിന്ന് കരഞ്ഞു തീർക്കേണ്ടി വരും..... മതി... നിർത്ത്... അത്രയും പറഞ്ഞ് ഒരൂക്കോടെ ത്രേയ രാവണിന്റെ കൈ തട്ടിയെറിഞ്ഞു...അവന് മുന്നിൽ കിതപ്പോടും പരിഭ്രമത്തോടുമിരുന്ന അവൾ വിങ്ങി കരയുകയായിരുന്നു.... ഒരുകാലത്ത് എന്നെ ഒരുപാട് സ്നേഹിച്ചിരുന്നില്ലേ രാവൺ നീയെന്നെ... ആർക്കും വിട്ടുകൊടുക്കില്ല എന്നു പറഞ്ഞ് ചേർത്ത് നിർത്തിയതല്ലേ... അന്നൊക്കെ  ഒരുനിമിഷം എന്നെ പിരിഞ്ഞു നിൽക്കാൻ നിനക്ക് കഴിയില്ലായിരുന്നു.... ആ നീ ഇപ്പോ എന്റെ മരണം പോലും ആഗ്രഹിക്കുന്നു ല്ലേ....നന്നായി രാവൺ...എനിക്കതിൽ ഒരു സങ്കടവുമില്ല...കാരണം നീ എന്നെ വെറുത്ത് തുടങ്ങിയ സമയം മുതൽ ഇന്നുവരെ ഈ ലോകത്ത് ഞാൻ ഒറ്റയ്ക്കായിരുന്നു...ഇനിയും എന്റെ ജീവിതം അങ്ങനെയൊക്കെ തന്നെയാകും എന്ന ബോധ്യം എനിക്കുണ്ട്.... നിന്റെ താലി സ്വീകരിച്ചാൽ പോലും ഒരു ഭർത്താവ് ഭാര്യയ്ക്ക് നല്കുന്ന സ്നേഹമോ സംരക്ഷണമോ നീ എനിക്ക് തരാൻ പോകുന്നില്ല...അതും അറിയാം... എങ്കിലും എനിക്ക് നിന്റെ ഭാര്യാ പദവി വേണം രാവൺ...അത് എനിക്ക് വേണ്ടിയല്ല... നിനക്ക് വേണ്ടിയാണ്... രാവണത് കേട്ട് സംശയഭാവത്തിൽ അവളെ നോക്കി നിന്നു... അതെ രാവൺ... ഞാൻ മൂലം നഷ്ടമായ എന്റെ പഴയ രാവണിനെ പൂവള്ളിയ്ക്ക് തിരികെ കൊടുക്കാൻ

💬 Comments

View all comments