0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 333
എനിക്ക് മാത്രമേ കഴിയൂ... നശിച്ചു തുടങ്ങിയ നിന്റെ ഈ കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നും നിന്നെ ഞാൻ നേർവഴിയിൽ നടത്തും... അതിന്റെ പേരിൽ എന്റെ മനസിലും ശരീരത്തിലും നീ ഏൽപ്പിക്കുന്ന വേദന എത്രമാത്രം ഭീകരമാണെങ്കിലും അതെല്ലാം ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.... പക്ഷേ നീ ഇപ്പോ പറഞ്ഞത് പോലെ നീറി നീറി ജീവിയ്ക്കില്ല ഈ ത്രേയ...ഇനി നിനക്ക് മുന്നിൽ ഒരു തുള്ളി കണ്ണീര് പോലും പൊഴിക്കില്ല.....ഇത് നിന്റെ മുന്നിൽ ത്രേയ ഒഴുക്കുന്ന അവസാന കണ്ണീരാണ്....ഇനി നിനക്ക് മുന്നിൽ ദുഃഖത്തിൽ കുതിർന്ന ഒരു കണ്ണീർ കണം പോലും ഈ ത്രേയ പൊഴിയ്ക്കില്ല.... എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നിന്നോട് ഏറ്റുമുട്ടാൻ തന്നെയാ എന്റെ ഉദ്ദേശ്യം....അതിനവസാനം എന്റെ മുന്നിൽ വച്ച് നിന്റെ ഈ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീരെങ്കിലും പൊഴിയും രാവൺ...ത്രേയയാ പറയുന്നേ.... ഒരു കടുത്ത തീരുമാനം മനസിലൂട്ടി ഉറപ്പിച്ചു കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് കത്തി ജ്വലിച്ചു.... നീ എനിക്ക് നേരെ ഏറ്റുമുട്ടാൻ ഒരുങ്ങിയെങ്കിൽ ഇനി എന്റെ ഭാഗത്ത് നിന്നും ദയനീയത നിറഞ്ഞ ഒരു നോട്ടം പോലും പ്രതീക്ഷിക്കേണ്ട നീ.... എന്റെ ദേഷ്യത്തിന്റെ ചൂടിലും,പകയുടെ കനലിലും നീറിയൊടുങ്ങും നീ... ത്രേയയ്ക്ക് മുന്നിൽ നിന്ന് രാവണത്രയും പറഞ്ഞ് ഒരൂക്കോടെ അവൻ തിരിഞ്ഞു നടന്നു...റൂമിന് പുറത്തേക്കിറങ്ങി ഡോറ് ശക്തിയിൽ വലിച്ചടച്ച് അവൻ നടന്നകന്നപ്പോ മുഖം പൊത്തി പൊട്ടിക്കരയുകയായിരുന്നു ത്രേയ.... ____________________________________
ആ സമയം രാവണിന്റെ റൂമിൽ അവന്റെ വരവും കാത്ത് ആകാംക്ഷയോടെ ഇരിക്ക്യായിരുന്നു അഗ്നി... ബാക്കി രണ്ടുപേരും bicardi യുടെ effect ൽ ഫ്ലാറ്റായി...ഇടയ്ക്കിടേ ഞെട്ടിയുണർന്ന് കാലിക്കുപ്പിയിലെ അവസാന നീരിനേയും വലിച്ചു കുടിച്ച് ചെയറിലേക്ക് വീഴുന്നതല്ലാതെ മറ്റനക്കൾ ഒന്നും ഉണ്ടായിരുന്നില്ല....അഗ്നി അതെല്ലാം ഉള്ളിലടക്കിയ ദേഷ്യത്തോടെ നോക്കി കണ്ട് വിരലുഴിഞ്ഞിരിക്ക്യായിരുന്നു..... നീ പോടീ... വെളുത്തുള്ളി...നോർത്തിന്റീ...നീ ആരാന്നാടീ നിന്റെ വിചാരം...ഐശ്വര്യ റായ്യോ... നീ ആരാന്ന് നിനക്കറിയില്ലെങ്കി നീ എന്നോട് ചോദിക്കെടീ നീ ആരാണെന്ന്.... വെള്ളമടിച്ച് വീലായി കിടന്ന അച്ചുവിന്റെ ജൽപ്പനങ്ങളായിരുന്നു അത്... അത് കേട്ട മാത്രയിൽ തന്നെ അഗ്നിയ്ക്ക് അടിമുടി തരിച്ചു കേറാൻ തുടങ്ങി.... എല്ലാ ഡയലോഗിനും അവസാനം അഗ്നിയുടെ മേലേക്ക് വീണ അച്ചൂന്റെ

💬 Comments

View all comments