0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 334
കൈ വലിച്ചെറിഞ്ഞു കൊണ്ട് അഗ്നി ചെയറിൽ നിന്നും എഴുന്നേറ്റ് നിന്നു.... മല്ലീ..കിട്ടവാടീ...ഏങ്കിട്ടവാ ചെല്ലം.... അച്ചു മുഖത്തൊരു ചിരിയൊക്കെ വരുത്തി പറയുന്നത് കേട്ട് അഗ്നി കലിപ്പിൽ ചുറ്റും പരതി ഒരു പില്ലോ എടുത്ത് അച്ചൂന്റെ തലയ്ക്കിട്ടൊരേറ് കൊടുത്തു.... മല്ലീ...പെരിയ ഉൽക്ക വീണിടിച്ച്...!!! അച്ചു ചെയറിൽ കിടന്ന് അലറുന്നത് കേട്ട് അഗ്നി രണ്ട് കൈയും നടുവിന് താങ്ങി കലിപ്പടക്കി നിന്നു...ആ സൈറൻ ഒന്നോഫ് ചെയ്യാൻ വായ പൊത്തിപ്പിടിയ്ക്കുകയല്ലാതെ അഗ്നിയ്ക്ക് വേറെ വഴിയില്ലായിരുന്നു.... ഉൽക്ക അല്ലെടാ ഒലക്ക...ഒരൊലക്കയായിരുന്നു ഇപ്പോ വേണ്ടത്...സാരല്ല ഈ കെട്ടൊന്നിറങ്ങട്ടേ...തരുന്നുണ്ട് ഞാൻ നിനക്ക്... അഗ്നി എന്തൊക്കെയോ സ്വയം പിറുപിറുത്തു കൊണ്ട് അച്ചൂന്റെ വായ മുറുകെ പൊത്തി പിടിച്ചിരുന്നു.... പെട്ടന്നാണ് കലിപ്പ് മോഡ് ഓൺ ചെയ്തു കൊണ്ട് രാവൺ അവിടേക്ക് നടന്നടുത്തത്...വന്ന പാടെ തന്നെ അവന്റെ personal ഷെൽഫ് തുറന്ന് അതിൽ നിന്നും വിലകൂടിയ ഒരു മദ്യക്കുപ്പി കൈയ്യിലെടുത്തു...ദേഷ്യം നിറഞ്ഞു നിന്ന മനസ്സോടെ തന്നെ കുപ്പി തുറന്ന് ഒറ്റവലിക്ക് അവനത് ഉള്ളിലാക്കാൻ തുടങ്ങി.... രാവണിന്റെ ആ ഭാവം കണ്ട് അഗ്നി ഒരു ഞെട്ടലോടെ തിടുക്കപ്പെട്ട് ചെയറിൽ നിന്നും എഴുന്നേറ്റ് രാവണിനടുത്തേക്ക് പാഞ്ഞടുത്തു... രാവൺ....എന്താടാ ഇത്... കുടിച്ചു മരിയ്ക്കാൻ പോക്വാണോ നീ...രാവൺ.... അഗ്നിയുടെ പരിശ്രമത്തിന്റെ ഫലമായി ബലമായി അവനാ കുപ്പി രാവണിന്റെ കൈയ്യിൽ നിന്നും വാങ്ങി വച്ചു... അഗ്നീ..അതിങ്ങ് തന്നേ... അഗ്നിയ്ക്ക് നേരെ രാവൺ പാഞ്ഞടുത്തതും അഗ്നി ആ കുപ്പി ബലമായി പിന്നിലേക്ക് മറച്ചു പിടിച്ചു വച്ചു... ഇല്ല... ഞാൻ തരില്ല...ഇപ്പൊഴേ നീ ഒരുപാട് കഴിച്ചിട്ടുണ്ട്...ഇനിയും വേണ്ട.. ഞാൻ തരില്ല രാവൺ... രാവണത് കേട്ട് അഗ്നിയുടെ ഷർട്ടിന്റെ കോളറിൽ ശക്തിയോടെ പിടി മുറുക്കി... എന്റെ സമാധാനം നശിപ്പിക്കാനാണോടാ നിന്നെയൊക്കെ ഇവിടേക്ക് കെട്ടിയെടുത്തത്... സ്വസ്ഥത തരില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് തന്നെയാ.... രാവണിന്റെ അലർച്ച കേട്ട് അഗ്നി കണ്ണിമ ചിമ്മാതെ രാവണിനെ തന്നെ ഉറ്റുനോക്കി നിന്നു... അഗ്നിയുടെ മുഖത്ത് നിഴലിച്ചു നിന്ന സങ്കടവും,നിരാശയും കണ്ട് സ്വബോധം വീണ്ടെടുത്ത പോലെ രാവണിന്റെ ദേഷ്യമൊന്ന്
തണുത്തു...അവനാ മുഖഭാവത്തോടെ തന്നെ അഗ്നിയുടെ ഷർട്ടിലുള്ള പിടി അയച്ച് നിന്നു... അപ്പോ ഞങ്ങളെല്ലാം നിനക്ക് ശല്യമായിരുന്നോ രാവൺ.... വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് നിന്നെ കാണാനും,പഴയതുപോലെ

💬 Comments

View all comments