0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 335
ഒന്നിച്ചു കുറച്ച് സമയം ചിലവിടാനുമായി ഓടിയെത്തിയതാ ഞങ്ങള്...ആ ഞങ്ങളാണോ നിന്റെ സ്വസ്ഥത ഇല്ലാതാക്കിയത്... അഗ്നീ ഞാൻ.... ഒരുതരം കുറ്റബോധത്തോടെ രാവൺ അഗ്നിയ്ക്ക് നേരെ നോട്ടം പായിച്ചു... വേണ്ട രാവൺ...നിന്റെ ജീവിതത്തിൽ അസ്വസ്ഥതയുണ്ടാക്കാനായി ഞങ്ങളാരും ഇവിടെ തുടരില്ല...ആ പഴയ രാവൺ ആണെന്ന് ഒരുനിമിഷം ചിന്തിച്ചു പോയി...ആ സ്വാതന്ത്ര്യം എടുത്തത് കൊണ്ടാ ഞാൻ...ഇനി ആവർത്തിക്കില്ല...ദാ നീ കുടിച്ചോ...നിന്റെ ശീലങ്ങളെ ഞങ്ങളായി തിരുത്താൻ വരില്ല... അഗ്നി അതും പറഞ്ഞ് മദ്യക്കുപ്പി തിരികെ രാവണിന്റെ കൈയ്യിലേക്ക് തന്നെ ഏൽപ്പിച്ച് റൂം വിട്ട് പോകാൻ ഭാവിച്ചു... അഗ്നീ... രാവണിനെ മറികടന്ന് നടന്ന അഗ്നിയെ വിളിച്ചു കൊണ്ട് കൈയ്യിലിരുന്ന കുപ്പി ടേബിളിലേക്ക് വച്ച് രാവണവന് മുന്നിൽ ചെന്നു നിന്ന് അഗ്നിയുടെ പോക്കിനെ തടഞ്ഞു... അഗ്നീ...സോറി ഡാ... അറിയാതെ... എന്തൊക്കെയോ ഓർത്ത്...നീ എന്നോട് ക്ഷമിക്ക്...സോറി അഗ്നീ.... രാവണതും പറഞ്ഞ് അഗ്നിയെ കെട്ടിപ്പിടിച്ചതും അഗ്നിയും അവനെ ചേർത്തുപിടിച്ചു നിന്നു.... അവരുടെ വഴക്കുകൾക്ക് ഒരു നീർകുമിളയുടെ ആയുസ്സ് പോലും ഉണ്ടായിരുന്നില്ല... പിണക്കങ്ങൾ പരസ്പരം ആലിംഗനത്തിലൂടെ അവസാനിപ്പിച്ചു കൊണ്ട് അടർന്നു മാറുമ്പോ ഇരു മുഖങ്ങളിലും ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു... എന്തിനാ രാവൺ നീ ഇങ്ങനെ മദ്യപിച്ച് നശിയ്ക്കുന്നത്... ഇനിയെങ്കിലും ഉപേക്ഷിച്ചൂടെ ഈ ശീലം... തീർത്തും ഉപേക്ഷിക്കണം എന്ന് പറയുന്നില്ല... പക്ഷേ നിന്റെ ഇപ്പോഴുള്ള ഈ ഉപയോഗം...അത് കുറച്ച് കൂടുതലാണ്.... ആഗ്രഹമുണ്ടഗ്നീ... പക്ഷേ കഴിയണ്ടേ...എന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന സർപ്പം പോലെയാ ഇപ്പോ ഈ ദുശ്ശീലങ്ങളെല്ലാം... വിട്ടകന്ന് പോകണംന്നുണ്ട്..കഴിയുന്നില്ല... അതൊക്കെ ശരിയാവും രാവൺ..എല്ലാം പഴയതു പോലെയാവും....നീ ഞങ്ങളുടെ ആ പഴയ രാവണാകും... ന്മ്മ...അത് ഈ ജന്മം സാധ്യമാകാത്ത കാര്യമാണ് അഗ്നീ..... അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കാൻ കഴിവുള്ള ഒരദൃശ്യ ശക്തി ഇവിടെയുണ്ട് രാവൺ... ആ ശക്തി വിചാരിച്ചാൽ എല്ലാം ശരിയാവും...അത് വരെ നമുക്കൊന്ന് wait ചെയ്യാം എന്തേ....ആ പിന്നെ നീ എന്തിനാ ഇപ്പൊ ത്രേയേടെ റൂമിലേക്ക് പോയത്... അത്...അവളോട് എനിക്ക് personal ആയി കുറച്ചു സംസാരിക്കാനുണ്ടായിരുന്നു... സംസാരിച്ചു കഴിഞ്ഞു...ഇനി അതെന്താണ്...എന്തിനാണ് എന്നൊന്നുമുള്ള ചോദ്യങ്ങൾ വേണ്ട....നീ പറഞ്ഞതു പോലെ ഉപദ്രവിക്കാനൊന്നും പോയിട്ടില്ല... രാവൺ പറഞ്ഞത് കേട്ട് അഗ്നി അല്പം ആശ്വാസത്തോടെ ഒന്ന് പുഞ്ചിരിച്ചു.... പോടാ പട്ടീ....ഫ്ഫ്ഫൂഫൂ... അച്ചു

💬 Comments

View all comments