Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
വീണ്ടും പിച്ചും പേയും പറഞ്ഞ് നീട്ടി കൂർക്കം വലിച്ചതും അഗ്നി ദേഷ്യം കടിച്ചമർത്തി അച്ചൂന്റെ കിടപ്പൊന്ന് നോക്കി...
ഡാ..അഗ്നീ...വിട്ടേക്കെടാ പാവം..അവൻ ഫിറ്റാ...
നാളെ നമുക്ക് ഒന്നിച്ച് പഞ്ഞിക്കിടാം....
രാവണിന്റെ ആനുകൂല്യത്തിൽ അഗ്നിയൊന്നടങ്ങി... പിന്നെ രണ്ടാളും ചേർന്ന് കിണഞ്ഞ് പരിശ്രമിച്ചാണ് അച്ചൂനേം ശന്തനൂനേം ബെഡിലേക്ക് കൊണ്ടു കിടത്തിയത്....എല്ലാ ജോലിയും ഒതുക്കി നെറ്റിയിലെ വിയർപ്പ് തുള്ളികളെ കുടഞ്ഞെറിഞ്ഞ് രാവണും അഗ്നിയും കൂടി ബെഡിലേക്ക് വീണതും നിമിഷനേരത്തിനുള്ളിൽ നാലു പേരും സുഖ സുഷുപ്തിയിലാണ്ടു....
പിറ്റേന്ന് രാവിലെ കൺമണി വന്ന് ഡോറില് മുട്ടി വിളിച്ചപ്പോഴാണ് രാവണിന്റെയും അഗ്നിയുടേയും ബോധം തെളിഞ്ഞത്...അപ്പോഴും ബെഡിൽ തിരിഞ്ഞു കിടന്നുറങ്ങ്വായിരുന്നു അച്ചുവും ശന്തനുവും....അവന്മാരെ ഉണർത്താതെ രാവൺ തന്നെ പോയി ഡോറ് തുറന്നു... അപ്പോഴേക്കും അഗ്നി മുഖമൊക്കെ കഴുകി വന്നിരുന്നു....
ഹാ...കൺമണിയോ...
ഡോറ് തുറന്ന് കൊടുത്ത് രാവൺ നേരെ വാഷ് റൂമിലേക്ക് നടന്നു...
റൂമാകെത്തുക ഒന്ന് കണ്ണോടിച്ചു കൊണ്ട് കൺമണി റൂമിനുള്ളിലേക്ക് കയറി... കൈയ്യിൽ കരുതിയിരുന്ന ട്രേയിൽ നാലു പേർക്കുള്ള കോഫിയും ഉണ്ടായിരുന്നു....അവളത് മുന്നിൽ കണ്ട ടേബിളിലേക്ക് വയ്ക്കാൻ തുനിഞ്ഞതും അഗ്നി തിടുക്കപ്പെട്ട് വന്ന് അതിന് പുറത്തിരുന്ന മദ്യക്കുപ്പികൾ എടുത്ത് മാറ്റാൻ തുടങ്ങി....
ഒരു കള്ള ലക്ഷണത്തിൽ അഗ്നി ഇടയ്ക്കിടെ കൺമണിയെ പാളി നോക്കുന്നുണ്ടായിരുന്നു... ഉള്ളിലടക്കി പിടിച്ച ചിരിയോടെ കൺമണി അതെല്ലാം നോക്കി കാണുകയായിരുന്നു....ടേബിളിലിരുന്ന ടീച്ചിംഗ്സും,ഗ്ലാസുകളും പെറുക്കി മാറ്റി ടേബിളൊഴിച്ച് വച്ചതും കൺമണി ട്രേ ആ ടേബിളിന് മുകളിലേക്ക് വച്ചുയർന്നു....
അവളുടെ നോട്ടം നേരെ പോയത് ബെഡിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന അച്ചുവിലും ശന്തനുവിലേക്കുമായിരുന്നു....അവളത് കണ്ട് ചെറുതായൊന്ന് ചിരിച്ചു...
ഇന്നലെ ഇവിടെ ശിവരാത്രി ആയിരുന്നൂന്ന് തോന്നുന്നു...
കൺമണി അതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ച് കൊണ്ട് റൂമിന്റെ കോർണറിൽ നിന്നും ഒരു ചൂലെടുത്ത് മുറിയൊക്കെ അടിച്ചു വാരാൻ തുടങ്ങി....
ഏയ് മിഴി നീ അതൊന്നും ചെയ്യണ്ട...ഞങ്ങള് വൃത്തിയാക്കിക്കോളാം....
അഗ്നി അതും പറഞ്ഞ് അവളുടെ കൈയിൽ നിന്നും ചൂല് വാങ്ങി വയ്ക്കാൻ തുനിഞ്ഞെങ്കിലും അവളതിന് അനുവദിച്ചില്ല....
വേണ്ട അഗ്നീ...എനിക്കിത് ശീലമുള്ളതാ...രാവണിന്റെ റൂമിൽ വന്നാൽ ഈ ജോലി പതിവാ.. ഇന്നിപ്പോ നിങ്ങള് മൂന്നാള് കൂടി ഉണ്ടെന്ന് മാത്രം....
അപ്പോ രാവണിന് ഇങ്ങനെയൊരു പതിവുണ്ടോ...??
അഗ്നീടെ ചോദ്യം
💬 Comments
View all comments