Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
അവളെ അറിയിക്കണം.... എങ്ങനെയെങ്കിലും അവരെ പഴയ രാവണും ത്രേയയും ആക്കി മാറ്റണം... ഒറ്റവാക്കിൽ പറഞ്ഞാൽ ആ രാവണത്രേയയെ തിരിച്ചു കൊണ്ടുവരണം....
അതൊക്കെ എളുപ്പം നടക്കും അഗ്നീ...കാരണം അഗ്നി ഈ പറഞ്ഞ പ്രണയം ഇപ്പോഴും അവരുടെ രണ്ടുപേരുടേയും മനസിൽ കത്തിയെരിയുന്നുണ്ട്...
അഗ്നിയ്ക്ക് അതൊന്ന് പുറത്തു കൊണ്ടു വന്നാൽ പോരേ...അതിന് എന്നെക്കൊണ്ട് പറ്റും പോലെ എന്ത് ഹെല്പ് വേണമെങ്കിലും ഞാൻ ചെയ്തു തരാം.... പക്ഷേ ഞാൻ ചെയ്തു തരാൻ പോകുന്ന സഹായത്തിലുപരി അഗ്നീടെ ഈ ആഗ്രഹം സഫലമാകാൻ വേണ്ടി ഈ പൂവള്ളിയിലെ സീനിയർ സിറ്റിസൺ ചേർന്ന് ഒരു ഗോൾഡൺ ഓഫർ ഒരുക്കുന്നുണ്ട്....
അതെന്താ മിഴീ...??
അതൊക്കെയുണ്ട്... ഞാനായി സസ്പെൻസ് കളയുന്നില്ല...ദേ ആ കിടക്കുന്ന രണ്ടു പേരെ കൂടി ഉണർത്തിയിട്ട് പെട്ടെന്ന് താഴേക്ക് വരാൻ നോക്ക്...കൃത്യം ഒമ്പത് മണിയ്ക്ക് തന്നെ പൂവള്ളിയിലെ പൊതുസഭ ആരംഭിക്കും...ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ അറിയിക്കാനാണ്...
പെട്ടെന്ന് താഴേക്ക് വന്നോളൂ...അപ്പോ അറിയാം എന്താ കാര്യംന്ന്....ത്രേയയെ വിളിച്ചുണർത്തീട്ടാ ഇവിടേക്ക് വന്നത്...ആള് അല്പം ക്ഷീണത്തിലായിരുന്നു....ഇനിയും കുറച്ച് ജോലികൾ തീർക്കാനുണ്ട്... ഞാൻ പോട്ടെ അഗ്നീ...
കൺമണി അത്രയും പറഞ്ഞ് ജോലി അവസാനിപ്പിച്ച് റൂം വിട്ട് പുറത്തേക്ക് പോകാൻ ഭാവിച്ചു....
ഏയ്..മിഴി... പറഞ്ഞിട്ട് പോ...
ഞാൻ പറഞ്ഞില്ലേ...അഗ്നിയുടെ മനസിലെ ആഗ്രഹങ്ങളെല്ലാം സഫലമാകാൻ പാകത്തിനുള്ള ഒരു തീരുമാനമാണ്....
കൺമണി അതും പറഞ്ഞൊന്ന് ചിരിച്ച് റൂം വിട്ട് നടന്നു....
കൺമണി പറഞ്ഞിട്ട് പോയ കാര്യം ശരിയ്ക്കും മനസിലാവാതെ നിൽക്ക്വായിരുന്നു അഗ്നി...അപ്പോഴാണ് കൺമണീടെ ചിരി കേട്ട് ശന്തനു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്...
അന്തം വിട്ട് ബെഡിലിരുന്ന ശന്തനൂനെ കണ്ട് അഗ്നി അമ്പരന്ന് അവനെയൊന്ന് നോക്കി...
എന്താടാ...???
അഗ്നീടെ ചോദ്യം കേട്ട് ശന്തനു ബെഡിന് ഇരുവശവും തിരിഞ്ഞു നോക്കിയ ശേഷം തലയൊന്ന് കുടഞ്ഞു...
എന്താടാ...??
ഏയ്...ഒരു പെണ്ണിന്റെ ചിരി പോലെ തോന്നി...
ഒരു പെണ്ണിന്റെ ചിരി...ഉള്ള വെള്ളമെല്ലാം വലിച്ചു കേറ്റി ലക്കും കെട്ട് ഉറങ്ങീട്ട് ഇപ്പോ പെണ്ണിന്റെ ശബ്ദം പോലും... എഴുന്നേൽക്കെടാ രണ്ടെണ്ണവും..
അഗ്നി അതും പറഞ്ഞ് കമഴ്ന്ന് കിടന്നുറങ്ങിയ അച്ചൂന്റെ പുറത്തിനിട്ട് ഒരെണ്ണം കൊടുത്തു...
അയ്യോ...എനിക്കറിയത്തില്ലേ...ഞാനല്ലേ...
അച്ചൂ അതും പറഞ്ഞലറിക്കൊണ്ട് ബെഡിലേക്ക് എഴുന്നേറ്റിരുന്നു...
ഡാ പുല്ലേ ഞാനാടാ...അഗ്നീ...
അത് കേട്ടപ്പോഴാണ്
💬 Comments
View all comments