Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
അച്ചൂന്റെ അലർച്ച ഒന്ന് നിന്നത്...ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് ബെഡ്ഷീറ്റ് മാറ്റി ഒരു മൂരി നിവർത്തി വിട്ടു കൊണ്ട് അവനാ ബെഡിൽ തന്നെ ഇരുന്നു...
ഡാ രണ്ടെണ്ണവും പെട്ടെന്ന് റെഡിയായേ...
വൈദിയങ്കിളിന്റെ special കുടുംബകമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ട്...കൃത്യം ഒമ്പത് മണിയ്ക്ക്...ഇപ്പോ തന്നെ സമയം 8.30ആയി...
കമ്മിറ്റിയോ... എന്ത് കമ്മിറ്റി...???
ആ ചോദ്യവും ചോദിച്ചു കൊണ്ടാണ് രാവൺ വാഷ്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്...അച്ചുവും ശന്തനുവും അപ്പോഴും ഒന്നും മനസ്സിലാവാതെ അഗ്നിയെ തന്നെ നോക്കി കണ്ണും മിഴിച്ചിരിക്ക്യായിരുന്നു.....
ന്മ്മ...അതെ രാവൺ..വൈദിയങ്കിള് വിളിച്ചു ചേർത്ത special കമ്മിറ്റിയാ... എന്തൊക്കെയോ important ആയിട്ടുള്ള കാര്യങ്ങൾ എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാനുണ്ടെന്നാ മിഴി പറഞ്ഞത്...കാര്യമെന്താണെന്ന് ഏതാനും നിമിഷങ്ങൾക്കകം അറിയാല്ലോ...
അതുകൊണ്ട് പൊന്നുമക്കള് എഴുന്നേൽക്കാൻ നോക്ക്...
അഗ്നി അതും പറഞ്ഞ് അച്ചൂനേയും ശന്തനൂനേം കുത്തിപ്പൊക്കാൻ തുടങ്ങി...
അങ്ങനെ അഗ്നീടെ നിർബന്ധം കാരണം അച്ചുവും,ശന്തനുവും മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് റെഡിയാവാൻ തുടങ്ങി... തലേദിവസത്തെ കെട്ടിറക്കാൻ വേണ്ടി ഒരു കപ്പ് കോഫിയും കുടിച്ചിട്ടാണ് മൂവരും രാവണിന്റെ റൂം വിട്ടിറങ്ങിയത്... അപ്പോഴും മനസിൽ എന്തൊക്കെയോ കാര്യങ്ങൾ കണക്ക് കൂട്ടി നിൽക്ക്വായിരുന്നു രാവൺ...കാരണം വൈദി പറയാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാവും എന്ന് മറ്റാരേക്കാളും വ്യക്തമായി അവനറിയാമായിരുന്നു.... എല്ലാം ആലോചിച്ച് ദേഷ്യത്തിൽ വിരലുഴിഞ്ഞ് നിൽക്ക്വായിരുന്നു രാവൺ..... പെട്ടന്നാണ് കൺമണി രാവണിന്റെ റൂമിലേക്ക് കടന്നു വന്നത്....
രാവൺ.... എല്ലാവരും താഴെ എത്തിയിട്ടുണ്ട്...രാവണിനെ അന്വേഷിക്കുന്നു...
രാവണത് കേട്ട് കൺമണിയ്ക്ക് നേരെ തിരിഞ്ഞു...
ഞാനവിടേയ്ക്ക് എത്തിയേക്കാം...കൺമണി പൊയ്ക്കോളൂ...
രാവണിന്റെ വാക്കുകൾ കേട്ട് കൺമണി ഒന്ന് തലയാട്ടി തിരിഞ്ഞു നടന്നു...
ഏയ്..കൺമണീ...ഒന്ന് നിന്നേ..
രാവണിന്റെ വിളി കേട്ട് അവള് നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി...
എന്താ രാവൺ...???
രാവണിന്റെ മുഖത്ത് ചെറിയ ജാള്യതയും ഒരുതരം അസ്വസ്ഥതയും നിറഞ്ഞിരുന്നു...
ത്രേയ..
ത്രേയ ഉണ്ടോ താഴെ...
രാവണിന്റെ ആ ചോദ്യം കേട്ട് കൺമണി അവനെ ഇരുത്തിയൊന്ന് നോക്കി.... അവൾക് മുഖം കൊടുക്കാതെ നിൽക്ക്വായിരുന്നു രാവൺ....
ത്രേയ താഴെയുണ്ട്... ആദ്യം എത്തിയത് ത്രേയയായിരുന്നു... അതിന് ശേഷമാ വൈദി സാറ് പോലും എത്തിയത്...
ആ പിന്നെ ത്രേയേടെ കവിളിൽ വന്നപ്പോഴില്ലാതിരുന്ന ഒരു അടയാളം കൂടിയുണ്ടായിരുന്നു..ഞാനാ അവളെ
💬 Comments
View all comments