0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 340
വിളിച്ചുണർത്തിയത്... അപ്പോ കണ്ടതാ.. കണ്ടപ്പോ ശരിയ്ക്കും പാവം തോന്നി...നന്നായി നീര് വച്ചിട്ടുണ്ട്.... പിന്നെ ഞാനാ Balm ഇട്ട് തടവി കൊടുത്തത്.... അഞ്ച് വിരലും ശരിയ്ക്കും പതിഞ്ഞിട്ടുണ്ട്... കൺമണിയ്ക്ക് മുഖം കൊടുക്കാതെ നിന്ന് രാവണത് മുഴുവനും കേട്ടു... തലേന്ന് രാത്രി നടന്ന സംഭവങ്ങളെല്ലാം ഓർത്തെടുത്തപ്പോ അവന് ചെറിയൊരു കുറ്റബോധം തോന്നി തുടങ്ങിയിരുന്നു...രാവണിന്റെ ചോദ്യത്തിന് മറുപടി നല്കി കൺമണി നടന്നകന്നപ്പോഴും എന്തൊക്കെയോ ചിന്തകളിൽ മുഴുകി നിൽക്ക്വായിരുന്നു രാവൺ.... ശ്ശേ...തല്ലണ്ടായിരുന്നു...!!! രാവണതും പറഞ്ഞ് അവന്റെ വലത് കൈ ഉയർത്തി കൈവെള്ളയിലേക്കൊന്ന് നോക്കി...ത്രേയയെ തല്ലിയ രംഗം മനസിൽ ഓർത്തെടുക്കും തോറും അവന്റെ മനസിൽ ഒരു നീറ്റൽ അനുഭവപ്പെടാൻ തുടങ്ങി....ആ അസ്വസ്ഥതയിൽ കണ്ണുകൾ ഇറുകെയടച്ച് മുഷ്ടി ചുരുട്ടി അവനങ്ങനെ നിന്നു... വിവാഹം എന്ന തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ല എന്ന അവളുടെ അവസാന വാക്കുകൾ ഓർത്തെടുക്കുമ്പോ അവന്റെ മുഖം വീണ്ടും ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകാൻ തുടങ്ങി...ഒരു കടുത്ത നിലപാട് മനസിൽ ഊട്ടിയുറപ്പിച്ചു കൊണ്ട് ഇരുകണ്ണുകളും വലിച്ചു തുറന്ന് അവൻ താഴേക്ക് നടന്നു.... തന്നെ ഉറ്റുനോക്കി ഇരിയ്ക്കുന്ന കണ്ണുകളെ നോക്കി കൊണ്ടാണ് രാവൺ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നത്....പൂവള്ളിയിലെ ഒട്ടുമിക്ക എല്ലാ അംഗങ്ങളും ആ
ഹാളിൽ ഉണ്ടായിരുന്നു... പക്ഷേ രാവണിന്റെ കണ്ണുകൾ എല്ലാവരേയും അവഗണിച്ചു കൊണ്ട് ത്രേയയെ പരതി നീങ്ങി....വിശാലമായ ആ ഹാളിന്റെ നാല് കോണിലേക്കും രാവണിന്റെ നോട്ടം പാഞ്ഞെങ്കിലും അവന് ത്രേയയെ അവിടെയെങ്ങും കണ്ടെത്താൻ കഴിഞ്ഞില്ല... ചുറ്റിലും നിൽക്കുന്ന ആരിലും സംശയം നല്കാതെ വീണ്ടും അവന്റെ കണ്ണുകൾ ആകാംക്ഷയോടെ വട്ടമിട്ടു പാഞ്ഞു... ഒടുവിൽ ആ നോട്ടം ചെന്നു നിന്നത് വൈദേഹിയ്ക്ക് പിന്നിലായി അവരെ ചേർത്ത് പിടിച്ച് നിന്ന ത്രേയയിലായിരുന്നു....വൈദേഹിയ്ക്ക് പിന്നിൽ നിൽക്കുന്നത് കൊണ്ട് അവളുടെ മുഖം കൃത്യമായി കാണാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല.... മുഖത്തെ അടിയുടെ പാട് കാണാനായി അവനൊന്ന് കൂടി അവളെ എത്തിനോക്കാൻ ശ്രമിച്ചതും മുഖത്തൊരു കുസൃതിച്ചിരി നിറച്ച് അവള് വൈദേഹിയിൽ നിന്നും വിട്ടുമാറി നിന്നു... തന്നെ ഉറ്റുനോക്കി നിന്ന രാവണിന് നേർക്ക് ഇരു പുരികങ്ങളും ഉയർത്തി കാണിച്ചു കൊണ്ട് അവളൊന്ന് ചിരിച്ചു...അത് കണ്ടമാത്രയിൽ തന്നെ അതുവരെയും തോന്നിയ സഹതാപങ്ങളെയെല്ലാം കാറ്റിൽ പറത്തി രാവണിന്റെ

💬 Comments

View all comments