Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
പിണച്ചു കെട്ടി വച്ചു..വേദന കടിച്ചമർത്തിയ മുഖത്തോടെ അവളവനെ തന്നെ ഉറ്റുനോക്കിയതല്ലാതെ പ്രതിരോധ ശ്രമങ്ങളൊന്നും നടത്തിയില്ല....
നിനക്ക് പറഞ്ഞാൽ മനസിലാവില്ലേടീ...
ഇല്ല രാവൺ... എന്റെ തീരുമാനത്തിൽ നിന്നും ഞാനിനി പിന്മാറണമെങ്കിൽ നീയെന്നെ കൊല്ലണം...അല്ലാതെ ഞാൻ പിന്മാറില്ല...
നീ പറഞ്ഞല്ലോ നീ എനിക്ക് വിലകൂടിയ എന്ത് പ്രതിഫലവും തരാമെന്ന്.... പക്ഷേ എനിക്ക് വേണ്ടത് ഒരേയൊരു പ്രതിഫലം മാത്രമാ...ഒരു നുള്ള് പൊന്നിൽ തീർത്ത നിന്റെ താലിയുടെ അവകാശം...അത് മാത്രം മതി...മരണത്തിനെ മുന്നിൽ കാണുമ്പോ പോലും ഓർത്ത് സമാധാനിക്കാൻ എനിക്ക് ആ വിലപ്പെട്ട സ്വത്ത് മാത്രം മതി രാവൺ....
എന്റെ മുന്നിൽ ഇനിയും നീ അഭിനയിക്കരുത് ത്രേയ.... എന്റെ താലിയുടെ അവകാശം ആഗ്രഹിച്ചിരുന്നവളാണ് നീയെങ്കിൽ എനിക്ക് പകരം മറ്റുള്ളവന്മാരെ തേടിപ്പോവില്ലായിരുന്നു നീ...ഇപ്പോ എന്താ ആ ജീവിതം മടുത്ത് തുടങ്ങിയോ നിനക്ക്....
രാവൺ....
ത്രേയ ഒരിടർച്ചയോടെ ഉച്ചത്തിൽ അങ്ങനെ വിളിച്ചതും രാവൺ മുഖത്തൊരു പരിഹാസച്ചിരി നിറച്ചു...
എന്താ നിന്റെ ബാംഗ്ലൂർ ലൈഫ് ഞാനറിയില്ലാന്ന് കരുതിയോ നീ...അതോ എല്ലാം എന്റെ മുന്നിൽ മറച്ചു വച്ച് കള്ളങ്ങൾ നിരത്തി എന്റെ മനസ് മാറ്റിയെടുക്കാംന്ന് കരുതിയോ...രണ്ടായാലും ഞാനിനി നിന്റെ വാക്കുകളെ വിശ്വസിക്കാൻ പോകുന്നില്ല ത്രേയ....
ഞാൻ വിവാഹം ചെയ്താൽ നീ മരണമടയും എന്ന ഉൾകുത്തല് കൊണ്ടല്ല.... നിന്നെ അടുത്ത് കാണുന്നത് പോലും അറപ്പായിട്ടാ എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലാത്തത്.... എന്റെ ഇഷ്ടമല്ലാതെ ഇനിയും നീ ഈ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നാൽ പിന്നെ ഈ രാവണിന്റെ രൗദ്ര രൂപം നീ കാണും...എനിക്കൊപ്പമുള്ള ഓരോ നിമിഷവും മനസിലും,ശരീരത്തിലും ഒരുപോലെ വേദനയേറ്റു വാങ്ങേണ്ടി വരും നിനക്ക്...ഇനിയുള്ള നിന്റെ നാളുകൾ എനിക്ക് മുന്നിൽ
💬 Comments
View all comments