0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 342
വിവാഹം നടത്താനാണ് ഞങ്ങളുടെ തീരുമാനം... വൈദി അതും പറഞ്ഞ് പ്രഭയെ ഒന്ന് നോക്കി ബാക്കി കൂടി സംസാരിച്ചു തുടങ്ങി... നിങ്ങൾക്കെല്ലാവർക്കും ഇതൊരു അത്ഭുതമായി തോന്നാം.. കാരണം ഈ വിവാഹം നാളെയാണ് നടക്കാൻ പോകുന്നത്... ചുറ്റിലും നിന്നവർക്കൊക്കെ കാരണം ഏറെക്കുറെ അറിയാമെങ്കിലും ആരും അതറിഞ്ഞ ഭാവം കാട്ടാതെ ഒരമ്പരപ്പോടെ നിന്നു...അപ്പോഴും സംശയം വിട്ടു മാറാതെ നിൽക്ക്വായിരുന്നു ത്രിമൂർത്തികൾ... ഞാൻ ഉദ്ദേശിച്ചത് നമ്മുടെ രാവണിന്റെ വിവാഹക്കാര്യമാണ്... രാവണതുകേട്ട് താൽപര്യമില്ലാത്ത മട്ടിൽ മുഖം തിരിച്ചു നിന്നു... അഗ്നീ..രാവണിന്റെ വിവാഹമാണെന്ന്..അപ്പോ അച്ഛൻ പറഞ്ഞതെല്ലാം സത്യമായിരിക്കുമോ... അച്ചു അഗ്നിയുടെ ചെവിയ്ക്കിട്ട് പണി കൊടുക്കാൻ തുടങ്ങിയതും അഗ്നി അവനെ കണ്ണുരുട്ടി കാണിച്ച് വിരട്ടി നിർത്തി വീണ്ടും വൈദീടെ വാക്കുകൾക്ക് കാതോർത്തു... രാവണിന്റേയും ത്രേയയുടേയും വിവാഹം നടത്താൻ ഞാനും പ്രഭയും ചേർന്നങ്ങ് തീരുമാനിച്ചു.. ദിവസങ്ങൾ അധികം നീട്ടിക്കൊണ്ട് പോകാതെ നാളെ തന്നെ വിവാഹം നടത്താനാണ് ഞങ്ങളുടെ തീരുമാനം... വൈദീടെ ആ പറച്ചില് കേട്ട് അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു അച്ചു... ശന്തനൂ...ഡാ.. എന്നെയൊന്നു ഇടിച്ചേ...ഈ കേൾക്കുന്നതൊക്കെ സത്യമാണോ അതോ സ്വപ്നമാണോ...??? അച്ചൂന്റെ ചോദ്യം കേൾക്കുന്നുണ്ടെങ്കിലും സ്വപ്നലോകത്തെന്ന പോലെ വായും പൊളിച്ചു നിൽക്ക്വായിരുന്നു ശന്തനു.... പിന്നെ അഗ്നിയുടെ തട്ട് കിട്ടിയപ്പോഴാണ് രണ്ടുപേരുടേയും വാ അടഞ്ഞത്...ആ സ്വപ്ന ലോകത്ത് നിന്നും ഞെട്ടിയുണരുമ്പോ ഇരു മുഖങ്ങളിലും സന്തോഷത്തിന്റെ തിരയിളക്കം അലയടിച്ചിരുന്നു.... അപ്പോഴേക്കും തന്റെ ഭാഗം clear ആക്കിക്കൊണ്ട് ആർക്കും സംശയം തോന്നാത്ത വിധം വൈദി കാര്യങ്ങളെല്ലാം സഭയിൽ അറിയിച്ചിരുന്നു...വൈദിയുടെ പഴുതടച്ചുള്ള വിശദീകരണങ്ങൾ കേട്ട് സുഗതടക്കം എല്ലാവരും ആ തീരുമാനത്തിന് നിസംശയം സമ്മതം മൂളി പുഞ്ചിരിച്ചു....അപ്പോഴും കലുഷിതമായ മനസ്സോടെ നിൽക്ക്വായിരുന്നു രാവൺ...ആ പുഞ്ചിരി നിറഞ്ഞ മുഖങ്ങളെയൊന്നും നേരിടാൻ പോലും അവന്റെ മനസ്സനുവദിച്ചില്ല...വൈദി കാര്യങ്ങളെല്ലാം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ രാവൺ ആദ്യം തിരഞ്ഞത് ത്രേയയുടെ മുഖമായിരുന്നു....വൈദേഹിയ്ക്കരികിൽ ഒരുതരം കൊഞ്ചലോടും നാണത്തോടും പുഞ്ചിരിച്ചു നിന്ന ത്രേയയെ കാണും തോറും ദേഷ്യവും നിസ്സഹായതയും ഒരുപോലെ അവന്റെ മനസിനെ മഥിക്കാൻ തുടങ്ങി.... അപ്പോ കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് ഇനി അറിയേണ്ടത് കുട്ടികളുടെ സമ്മതമാണ്... ആദ്യം ത്രേയമോളോട് തന്നെ ചോദിയ്ക്കാം.. വൈദി അതും പറഞ്ഞ് ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചു... മോൾക്ക് ഈ

💬 Comments

View all comments