0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 343
വിവാഹത്തിന് പ്രത്യേകിച്ച് എതിർപ്പൊന്നും ഉണ്ടാവില്ല എന്നറിയാം... എങ്കിലും ചോദിയ്ക്കണമല്ലോ...ഈ വിവാഹത്തിന് മോൾക്ക് സമ്മതമല്ലേ... വൈദീടെ ആ ചോദ്യം കേട്ട് ത്രേയ ആദ്യം നോക്കിയത് വൈദേഹിയുടെ മുഖത്തേക്കാണ്...സമ്മതം മൂളാനായി ആവശ്യപ്പെട്ടു കൊണ്ട് അവര് പുഞ്ചിരിയോടെ ആംഗ്യം കാട്ടിയതും ത്രേയയുടെ നോട്ടം രാവണിലേക്ക് തിരിഞ്ഞു.... അവൾക്ക് മുന്നിൽ ദേഷ്യത്തോടെ ജ്വലിച്ചു നിന്ന അവന്റെ കണ്ണുകൾ അവളെ ആ തീരുമാനത്തിൽ നിന്നും പിന്മാറാൻ താക്കീത് നല്കി... ഒപ്പം തല ചലിപ്പിച്ചു കൊണ്ട് അവളെയവൻ വിലക്കാൻ ശ്രമിച്ചു
കൊണ്ടിരുന്നു...രാവണിന്റെ നോട്ടത്തിൽ നിറഞ്ഞു നിന്ന തീക്ഷ്ണത കണ്ട് ത്രേയ ആകെയൊന്ന് നടുങ്ങി... മോളേ ത്രേയ.. നിനക്ക് സമ്മതമാണോ... വൈദി വീണ്ടും എടുത്തു ചോദിച്ചതും ത്രേയ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു.... ഞൊടിയിടയിൽ മുഖത്തൊരു പുഞ്ചിരി വിരിയിച്ചു കൊണ്ട് അവളുടെ നോട്ടം വൈദിയിലേക്ക് പാഞ്ഞു... എനിക്ക്...എനിക്കീ വിവാഹത്തിന്... ഹോ..ഈ പെണ്ണ് വെറുതെ സസ്പെൻസിട്ട് കൊല്ലും.. ഒരുമാതിരി റിയാലിറ്റി ഷോയിലെ ഫൈനൽ പോലെ... അങ്ങോട്ട് പറയെടീ സമ്മതമാണെന്ന്.... അച്ചുവിന്റെ ആകാംക്ഷ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി...അതിന്റെ effect ൽ വിരലിലെ നഖവും കടിച്ചു നിൽക്ക്വായിരുന്നു ആള്... മോൾക്ക് സമ്മതമാണോ അല്ലെയോ...അത് പറ... പ്രഭ കൂടി ത്രേയയ്ക്ക് മുന്നിലേക്ക് അവതരിച്ചതും അച്ചൂന്റെ curiosity അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു... അതിന്റെ തെളിവായി എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് അച്ചൂന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു... സമ്മതമാണ്....!!! അച്ചൂന്റെ ആ അപശബ്ദം കേട്ട് പൂവള്ളിയിലെ സീനിയർ സിറ്റിസൺ എല്ലാവരും ഒരുതരം ഞെട്ടലോടെ അച്ചൂലേക്ക് ലുക്ക് വിട്ടു നിന്നു... 2 ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ style ൽ അച്ചു ആകെ നിന്നു പരുങ്ങിയതും വേദ്യ ദഹിപ്പിച്ചവനെയൊന്ന് നോക്കി... വീണിടത്ത് കിടന്ന് ആക്ഷനിട്ട് മരിച്ച അച്ചൂനെ അഗ്നിയും ശന്തനുവും ചേർന്ന് കണ്ണുരുട്ടി പേടിപ്പിച്ച് നിർത്തിയതും വീണ്ടും എല്ലാവരുടേയും നോട്ടം ത്രേയയിലേക്ക് മാത്രമായി ഒതുങ്ങി... വൈദിയങ്കിൾ... എനിക്ക് ഈ വിവാഹത്തിന് പൂർണ സമ്മതമാണ്... ത്രേയ അതും പറഞ്ഞ് പുഞ്ചിരിയോടെ രാവണിന് നേരെ നോട്ടം പായിച്ചു നിന്നതും അവളെ കത്തിയെരിയ്ക്കാൻ പാകത്തിനുള്ള അഗ്നിയെ മിഴികളിൽ ആവാഹിച്ച് നിൽക്ക്വായിരുന്നു രാവൺ...ത്രേയയുടെ മറുപടി കേട്ടപാടെ ചുറ്റിലും നിന്ന എല്ലാ മുഖങ്ങളും പല ഉദ്ദേശ്യങ്ങളോടെ പുഞ്ചിരിച്ചു നിന്നു...

💬 Comments

View all comments