0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 344
രാവണിന്റെ സമ്മതം ഇനി ചോദിയ്ക്കേണ്ട ആവശ്യമില്ലെന്നറിയാം....കാരണം ഈ വിവാഹത്തിന് പൂർണ സമ്മതമാണെന്ന് മോൻ ഞങ്ങളെ അറിയിച്ചിരുന്നല്ലോ.... വൈദി ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖത്തൊരു തരം ഞെട്ടലായിരുന്നു...അവന്റെ നോട്ടം ഞൊടിയിടയിൽ പാഞ്ഞത് ത്രേയയിലേക്കായിരുന്നു...സംശയം നിറഞ്ഞ അവളുടെ നോട്ടത്തെ നേരിടാനാവാതെ അവൻ മുഖം തിരിച്ചു നിന്നു... അപ്പോൾ എത്രയും പെട്ടെന്ന് വിവാഹ ഒരുക്കങ്ങൾ ആംഭിക്കാമല്ലോ ല്ലേ... പ്രഭയുടെ ആ ചോദ്യം അവിടെ മുഴങ്ങിയതും എല്ലാവരുടേയും മുഖത്ത് സന്തോഷത്തിന്റെ ചിരി വിരിഞ്ഞു.... ഈ വിവാഹം നടക്കില്ലച്ഛാ... നടക്കാൻ പാടില്ല... പ്രഭയുടെ വാക്കിനെ എതിർത്തു കൊണ്ട് രാവൺ തന്റെ നിലപാട് എല്ലാവർക്കും മുന്നിൽ വ്യക്തമാക്കി നിന്നു... ചിരിയോടെ നിന്ന എല്ലാ മുഖങ്ങളും പൊടുന്നനെ നിരാശയോടെ ചിരി മായ്ച്ചു നിന്നു..... എന്ത് വർത്തമാനമാ രാവൺ നീ ഈ പറയുന്നത്... വിവാഹം നടക്കില്ലെന്നോ... അതെയച്ഛാ..ഈ വിവാഹം നടക്കില്ല.. എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല...ഒരു വിവാഹം തീരുമാനിയ്ക്കുമ്പോ പെണ്ണിന്റെ സമ്മതം മാത്രമല്ല...ചെക്കന്റെ സമ്മതവും ചോദിയ്ക്കണം... എനിക്ക് ത്രേയയെ വിവാഹം ചെയ്യാൻ സമ്മതമല്ല... രാവൺ.....
എന്താ നീയീ പറയുന്നത്...അച്ഛനും വൈദിയങ്കിളും തീരുമാനിച്ച കാര്യമാണിത്...അതിനെ എതിർക്കാനാ ഭാവമെങ്കിൽ ഇനി നീ ഈ അമ്മയെ ജീവനോടെ കാണില്ല....വികാരഭരിതയായി നിന്ന വൈദേഹിയ്ക്ക് മുന്നിൽ ഒന്നും പ്രതികരിക്കാനാവാതെ തീർത്തും പരാജിതനായി നിൽക്ക്വായിരുന്നു രാവൺ...വൈദേഹിയെ അനുനയിപ്പിക്കാനായി ശ്രമിച്ചെങ്കിലും അവന്റെ പരിശ്രമങ്ങളെ പാടെ അവഗണിച്ചു കൊണ്ട് അവരുടെ നിലപാടിൽ തന്നെ ഉറച്ചു നിൽക്ക്വായിരുന്നു വൈദേഹി... അവർക്ക് മുന്നിൽ രാവണിന്റെ കടുത്ത തീരുമാനങ്ങൾ വിലപ്പോയില്ല... അങ്ങനെ ആ കുറഞ്ഞ സമയം കൊണ്ട് വൈദിയൊരുക്കിയ ചതിക്കുഴിയിൽ പൂവള്ളിയൊന്നാകെ അകപ്പെടുകയായിരുന്നു...മരണം മുന്നിൽ കണ്ടു കൊണ്ട് തന്നെ ആരെയും ഒന്നും അറിയിക്കാതെ തന്റെ വിധി സ്വയം ഏറ്റു വാങ്ങുകയായിരുന്നു ത്രേയ.... അവളുടെ മുഖത്തെ സന്തോഷവും,കണ്ണിലെ തിളക്കവും കാണും തോറും ഒരു തരം അത്ഭുതമായിരുന്നു രാവണിന്... അപ്പോൾ കാര്യങ്ങൾ ഒരു വിധം തീരുമാനമായി...രാവൺ എന്തുകൊണ്ടാണ് ഇങ്ങനെ ഒരെതിർപ്പ് പ്രകടമാക്കിയത് എന്ന് ഈ കൂടിയിരിക്കുന്ന എല്ലാവർക്കും അറിയാം.... അതൊക്കെ മനസിൽ നിന്നും മായ്ച്ചു കളയാൻ കൂടിയാണ് ഞങ്ങളീ വിവാഹം തീരുമാനിച്ചത്...ഈ വിവാഹത്തോടെ ഇവരുടെ ഇടയിൽ ഉടലെടുത്ത പകയുടേയും ദേഷ്യത്തിന്റേയും വൻമതിൽ തകർന്നടിയും... അഗ്നീ... ശരിയ്ക്കും

💬 Comments

View all comments