0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 345
ഇതൊക്കെ സത്യം തന്നെയാണോ...അതോ എന്റെ കെട്ടിറങ്ങാത്തത് കൊണ്ട് എനിക്ക് തോന്നുന്നതാണോ... വൈദി പറയുന്നതെല്ലാം കേട്ട് അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു അച്ചു...അതിന്റെ ഫലമായുള്ള ജൽപ്പനങ്ങളായിരുന്നു ഇതെല്ലാം... എല്ലാം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത് പാവം അഗ്നിയും... അങ്ങനെ എല്ലാ കാര്യങ്ങൾക്കും തീരുമാനം കല്പിച്ച് കൊണ്ട് പൂവള്ളിയുടെ ഔദ്യോഗിക സഭ പിരിഞ്ഞു... ഹാ..ഇനി ഒരുക്കങ്ങൾ നടത്താനൊന്നും അധികം സമയമില്ല... അതുകൊണ്ട് എത്രയും പെട്ടെന്ന് ത്രേയയ്ക്ക് വിവാഹത്തിന് ധരിക്കാൻ വേണ്ട ഡ്രസ്സുകൾ വാങ്ങാനായി പുറപ്പെടണം... ഇന്ന് വൈകും മുമ്പ് പോയി വരണം...ത്രേയയ്ക്ക് കൂട്ടായി വേദ്യമോള് കൂടി പോകണം... വൈദി അതും പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റു... ഇല്ല പപ്പ... ഞാൻ പോവില്ല... എനിക്ക് വേറെ ചില അത്യാവശ്യങ്ങളുണ്ട്.... വേദ്യേടെ ആ പറച്ചില് കേട്ട് അച്ചുവും,അഗ്നിയും കൂടി അവളെ തുറിച്ചു നോക്കി കലിപ്പിക്കാൻ തുടങ്ങി...വേദ്യയുടെ ആ മറുപടി ശരിയ്ക്കും വേദനിപ്പിച്ചത് ത്രേയയെ ആയിരുന്നു... അവളെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി ത്രിമൂർത്തികൾ തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു.... ത്രേയയെ ഞങ്ങള് കൂട്ടീട്ട് പൊയ്ക്കോളാം വൈദിയങ്കിൾ... അതിന്റെ പേരിൽ ഇവിടെ ആരും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല... അഗ്നി അതും പറഞ്ഞ് വേദ്യയെ തറപ്പിച്ചൊന്ന് നോക്കി... അത് വേണ്ട....ത്രേയയെ ഞാൻ തന്നെ കൊണ്ടു പൊയ്ക്കോളാം...എന്തായാലും ഇവളെ താലി കെട്ടേണ്ടവൻ ഞാനല്ലേ...ആ ഞാൻ തന്നെ ആ ജോലി ഏറ്റെടുത്തോളാം... എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് രാവണങ്ങനെ പറഞ്ഞതും
അഗ്നിയുടേയും,അച്ചൂന്റേയും,ശന്തനൂന്റെയും മുഖത്ത് ഒരുപോലെ ഒരു കള്ളച്ചിരി വിരിഞ്ഞു... അപ്പോഴും രാവൺ ആ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നിലെ ഗൂഢലക്ഷ്യം എന്താണെന്ന് ചിന്തിച്ചു നിൽക്ക്വായിരുന്നു ത്രേയ... രാവൺ..മോനേ..നീ പോകണമെന്നില്ല... ഞൊടിയിടയിൽ വൈദിയുടെ മുഖമൊന്ന് വിളറി വെളുത്തു... ഏയ്..അത് സാരല്യ അങ്കിൾ.. ഞാൻ തന്നെ പോയി വരാം.. എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് ഇവൾക്കുള്ള ഡ്രസ്സ് സെലക്ട് ചെയ്യാല്ലോ.. രാവണതും പറഞ്ഞ് ത്രേയയെ ഒന്ന് നോക്കി...അവന്റെ നോട്ടത്തിൽ നിറഞ്ഞു നിന്ന തീക്ഷണതയിൽ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു ത്രേയ... നിന്റെ തീരുമാനം അങ്ങനെ ആണെങ്കിൽ ഞാൻ എതിർക്കുന്നില്ല...!!! പെട്ടെന്ന് പോയി വരണം... രാത്രിയിൽ ചില പൂജകളും ചടങ്ങുകളും ഉണ്ടാവും...രണ്ടാളും ആ സമയം ഇവിടെ ഉണ്ടാകണം... വൈദി രാവണിന് അനുവാദം നല്കുമ്പോ അടങ്ങാത്ത ദേഷ്യം മുഖത്ത് കാട്ടി നിൽക്ക്വായിരുന്നു

💬 Comments

View all comments