Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
വേദ്യ..ആ ദേഷ്യം നിലത്ത് ചവിട്ടി തീർത്ത് അവള് റൂമിലേക്ക് നടന്നു... എല്ലാം ഗൂഢലക്ഷ്യങ്ങൾക്കും വിജയം കണ്ടു കൊണ്ട് വൈദിയും,പ്രഭയും,ഊർമ്മിളയും,വസുന്ധരയും കൂടി ഹാള് വിട്ടകന്നതും പൂവള്ളിയിലെ കല്യാണ ഒരുക്കങ്ങൾക്ക് കൊടിയേറാൻ തുടങ്ങി...
ആ സമയം ബാക്കിയുള്ള മുഖങ്ങളിലെല്ലാം സന്തോഷത്തിന്റെ മിന്നലാട്ടം തെളിഞ്ഞു നിന്നിരുന്നു... വിവാഹത്തിന്റെ ഒരുക്കങ്ങളുടെ പൂർണ ഉത്തരവാദിത്വം ത്രിമൂർത്തികൾ ഏറ്റെടുത്തതും നിമിഷങ്ങൾക്കകം പൂവള്ളിയൊരു വിവാഹത്തിനു വേണ്ടി തയ്യാറെടുത്തു...
അല്ല രാവൺ... ഞാനിപ്പോ event management കാരെയൊക്കെ ഏർപ്പാടാക്കീട്ടുണ്ട്... നിനക്ക് ഏത് ടൈപ്പ് arrangements വേണമെന്നാ ആഗ്രഹം...
ഏതാണെന്ന് പറഞ്ഞാൽ നിങ്ങള് ഷോപ്പിംഗിന് പോയി വരുമ്പോഴേക്കും ഞങ്ങളതുപോലെ ഇവിടമാകെ ഒരുക്കി വയ്ക്കാം...
രാവണിന്റെ തോളിലേക്ക് കൈമുട്ടൂന്നി നിന്നു കൊണ്ട് അച്ചുവങ്ങനെ ചോദിച്ചതും അവനെ കലിപ്പിച്ചൊന്ന് നോക്കി രാവണാ കൈ തട്ടിമാറ്റി നിന്നു...
രാവണിന്റെ ദേഷ്യത്തിന്റെ അർഥം മനസ്സിലാക്കിക്കൊണ്ട് അഗ്നി അച്ചൂനെ പതിയെ മാറ്റി നിർത്തി...
രാവൺ...നീ ത്രേയയെ കൂട്ടി ഷോപ്പിംഗിന് പോകാൻ നോക്ക്...night എന്തോ പൂജയോ മറ്റോ ഉണ്ടെന്നല്ലേ പറഞ്ഞത്... പെട്ടന്ന് പോയി വാ...
അഗ്നിയുടെ പക്വമായ സംസാരം കേട്ട് രാവണവൻ പറഞ്ഞത് കേട്ട് ഇരുത്തിയൊന്ന് മൂളി റൂമിലേക്ക് നടന്നു...
പിന്നെയുള്ള സമയമത്രയും പൂവള്ളിയിൽ വിവാഹ ഒരുക്കങ്ങൾ പൊടിപൊടിക്കുകയായിരുന്നു...അച്ചുവും,അഗ്നിയും, ശന്തനുവും കൂടി ഓടിനടന്ന് പൂവള്ളിയാകെ അണിയിച്ചൊരുക്കി.... അതെല്ലാം ഉള്ളിൽ നിറഞ്ഞ പുഞ്ചിരിയോടെ മുതിർന്ന അംഗങ്ങൾ ഓരോരുത്തരും നോക്കി കാണുന്നുണ്ടായിരുന്നു...നേരം വൈകി തുടങ്ങിയപ്പോഴേക്കും രാവണും ത്രേയയും പൂവള്ളി വിട്ടിറങ്ങി...ഉള്ളിൽ ചെറിയൊരു പേടിയോടെ ആയിരുന്നു ത്രേയ രാവണിനൊപ്പം യാത്രയ്ക്കിറങ്ങിയത്...
വളരെ വേഗത്തിൽ റോഡിലൂടെ ചീറി പാഞ്ഞു പായുന്ന കാറിൽ ത്രേയ ഒരുൾഭയത്തോടെ നിശബ്ദയായിരുന്നു....
ഏത് ഷോപ്പിലാ പോകേണ്ടത്...
നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് രാവൺ തന്നെ ആദ്യം സംസാരിച്ചു
തുടങ്ങി...രാവണിന്റെ ആ ചോദ്യം കേട്ട് ത്രേയ ശരിയ്ക്കും അമ്പരന്നിരിക്ക്യായിരുന്നു...
ചോദിച്ചത് കേട്ടില്ലേ...??? എവിടേക്കാ പോകണ്ടേന്ന്...??
രാവൺ വീണ്ടും ഒന്നുകൂടി എടുത്ത് ചോദിച്ചതും ത്രേയ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു...
രാ..രാവണിന് ഇഷ്ടമുള്ള എവിടേയ്ക്ക് വേണമെങ്കിലും പോകാം...
ഹോ.. അങ്ങനെ ആയിരുന്നോ... എനിക്ക് ഇഷ്ടമുള്ള എവിടേയ്ക്ക് വേണമെങ്കിലും എനിക്ക് നിന്നെ കൊണ്ട് പോകാമോ...???
എങ്കില് ശരി പോയേക്കാം...
രാവണതും പറഞ്ഞ് മെയിൻ റോഡിൽ നിന്നും കാറ് ബൈറൂട്ടിലേക്ക്
💬 Comments
View all comments