0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 347
തിരിച്ചു വിട്ടു... റോഡരികിൽ പടർന്നു പന്തലിച്ചു നിന്ന കൂറ്റൻ മരങ്ങളും നിലത്ത് വീണു കിടന്ന കരിയിലകളും ത്രേയയുടെ ഉള്ളിൽ ചെറിയൊരു ഭീതി പരത്തി.. രാവൺ.. ഇതെന്താ ഈ വഴിയ്ക്ക്... ടൗണിലേക്ക് പോകാനുള്ള വഴി ഇതല്ലല്ലോ... അല്ല..ഇത് നമുക്ക് മാത്രമായി പോകാനുള്ള വഴിയാ.... രാവൺ എന്തൊക്കെയാ ഈ പറയുന്നത്...എനിക്കെന്തോ പേടി തോന്നുന്നു...വണ്ടി തിരിച്ചു വിട്...എന്നെ തറവാട്ടിൽ വിട്ടിരുന്നാൽ മതി.... ത്രേയ അതും പറഞ്ഞ് ഗിയറിൽ അമർന്നിരുന്ന രാവണിന്റെ കൈയ്യിനെ മുറുകെ പിടിച്ചു...അതിലൊന്നും ഒരു കൂസലും കൂടാതെ മുഖത്തൊരു പുഞ്ചിരി വിരിയിച്ചിരിക്ക്യായിരുന്നു രാവൺ.... രാവൺ എവിടേക്കാ...?? ത്രേയയുടെ ചോദ്യം ആവർത്തിച്ചതും രാവണിന്റെ മുഖം ദേഷ്യത്തോടെ വരിഞ്ഞു മുറുകി.. മിണ്ടാതിരിക്കെടീ... അവന്റെ അലർച്ച കേട്ട് ത്രേയ ഒരു ഞെട്ടലോടെ കൈ പിന്വലിച്ചിരുന്നു.... അപ്പോഴേക്കും വണ്ടി ഒരുപാട് ദൂരം മുന്നോട്ടു പാഞ്ഞിരുന്നു... ഒടുവിൽ ഇടിഞ്ഞു വീഴാറായ ഒരു പഴയ കെട്ടിടത്തിന് മുന്നിലായി വണ്ടി നിർത്തി രാവണതിൽ നിന്നും ഇറങ്ങി നിന്നു.... ഒട്ടും സമയം പാഴാക്കാതെ അവൻ ത്രേയയ്ക്കരികിലേക്ക് നടന്നു ചെന്നു...കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് അവനവളെ കാറിൽ നിന്നും വലിച്ച് പുറത്തേക്ക് നിർത്തി... രാവൺ എന്താ ഇവിടെ...ഈ സ്ഥലം കണ്ടിട്ട് എന്തോ പേടി തോന്നുന്നു രാവൺ... നമുക്ക് തിരിച്ചു പോകാം.... ത്രേയ പറഞ്ഞത് കേട്ട് അവളെ തുറിച്ചു നോക്കി നിൽക്ക്വായിരുന്നു രാവൺ... ഉള്ളിലുറഞ്ഞ് കൂടിയ ദേഷ്യത്തെ മുഴുവനായും മുഖത്തേക്ക് ആവാഹിച്ച് അവനവളുടെ കൈയ്യിനെ മുറുകെ പിടിച്ച് വലിച്ച് ആ കെട്ടിടത്തിനടുത്തേക്ക് നടന്നു.....രാവണിന് പിറകെ എന്തൊക്കെയോ പുലമ്പി കൊണ്ട് അവളും ആ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു... വലിയ പലകയാൽ പണിത വാതിൽ തള്ളി തുറന്നു കൊണ്ട് രാവണവളെ ഊക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു....ശേഷം അവൾക്ക് നോട്ടം കൊടുത്ത് തന്നെ അവനാ വാതിൽ ഉള്ളിൽ നിന്നും കൊട്ടിയടച്ചു... നിലത്ത് കിടന്ന കരിയിലകൾക്ക് മേലെ തെറിച്ചു വീണ ത്രേയ പതിയെ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു.... അപ്പോഴേക്കും രാവണവൾക്ക് നേരെ നടന്നടുത്തിരുന്നു...അവന്റെ ദേഷ്യത്തോടെയുള്ള വരവ് കണ്ടതും ത്രേയ നിലത്ത് കൂടി പിന്നിലേക്ക് ഇഴഞ്ഞു നീങ്ങാൻ തുടങ്ങി...അതിനനുസൃതമായി രാവണിന്റെ മുഖത്ത് നിറഞ്ഞു നിന്ന ദേഷ്യം പതിയെ ഒരു പുഞ്ചിരിയായി മാറാൻ തുടങ്ങി...ഒരു കൈയ്യാലെ

💬 Comments

View all comments