0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 1.1K
ഇത് പതിവാ... ചിലപ്പോ ചില സിറിഞ്ചുകളും,ചെറിയ ബോട്ടിൽസുമൊക്കെ കിട്ടാറുണ്ട്.....രാവണിന്റെ ഈ സ്വഭാവം ഇങ്ങനെ തുടരാൻ അനുവദിച്ചാൽ വലിയ അപകടങ്ങളാവും ഉണ്ടാവുക...
അഗ്നി അതുകേട്ട് എന്തൊക്കെയോ ആലോചിച്ച് സമ്മതം മൂളി തലയാട്ടി നിന്നു... അല്ല രാവണിന്റെ കാര്യം അങ്ങനെയാ...അതുപോലെ തന്നെയാ അഗ്നിയും...ഇയാളിത്തിരി നല്ല കുട്ടിയായിരുന്നല്ലോ..നിറങ്ങളുടെ ലോകമല്ലേ ഉണ്ടായിരുന്നുള്ളൂ....ഇപ്പോ അഗ്നിയ്ക്കും തുടങ്ങിയോ മദ്യപാനവും പുകവലിയുമൊക്കെ.... കൺമണി അതും പറഞ്ഞ് ചൂലിന്റെ ഒരു തലയ്ക്കൽ രണ്ട് കൊട്ട് കൊടുത്തു വീണ്ടും അടിച്ചു വാരാൻ തുടങ്ങി.... മിഴീ..നീ കരുതും പോലെ ഞാനങ്ങനെ മദ്യപിക്കാറൊന്നുമില്ല... പിന്നെ എല്ലാവരും ഒന്നിച്ചപ്പോ ഒരു രസത്തിന്... അഗ്നി ശരിയ്ക്കും അവളുടെ മുന്നിൽ നിന്ന് പരുങ്ങി കളിച്ചതും അവളതിന് ഇരുത്തി മൂളിയൊന്ന് തലയാട്ടി വീണ്ടും പണി തുടർന്നു.... മിഴി..നീ എനിക്ക് ഒരു ഹെൽപ് ചെയ്യ്വോ...?? അഗ്നീടെ ചോദ്യം കേട്ട് ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി കൺമണി അഗ്നിയെ സംശയഭാവത്തിലൊന്ന് നോക്കി.... വേറൊന്നുമല്ല.. ഞാൻ ഇവിടെ വന്നതിന് ചില ഉദ്ദേശങ്ങളുണ്ട്... അധികം വളച്ചു കെട്ടാതെ പറഞ്ഞാൽ  രാവണിനേയും ത്രേയയേയും ഒന്നിപ്പിക്കുക... അതിന് എനിക്കെന്താ അഗ്നീ റോള്...ഞാനെന്ത് ചെയ്യാനാ...??? നിനക്ക് എന്നെ ചെറിയ തോതിൽ ഒന്ന് സഹായിക്കാൻ കഴിയും മിഴീ...അതായത് നിങ്ങൾ പെൺകുട്ടികളുടെ കുരിട്ടു ബുദ്ധിയിൽ ചില ഐഡിയകള് ഉണ്ടാവില്ലേ... അത് കേട്ടതും മിഴി അഗ്നിയെ തുറിച്ചൊന്ന് നോക്കി.. ഹേയ്..എന്നെ നോക്കി പേടിപ്പിക്കാനല്ല പറഞ്ഞത്.. for example...ഈ ആൺകുട്ടികളെ അസൂയയുടേയും കുശുമ്പിന്റെയും extreme level ൽ എത്തിക്കാനുള്ള ഒരു കഴിവില്ലേ...അത് തന്നെ...എങ്ങനെ മൂവ് ചെയ്താൽ അത്തരം situations ഉണ്ടാകുമെന്ന് മിഴി എനിക്കൊന്ന് പറഞ്ഞു തരണം... എനിക്ക് മനസിലായില്ല അഗ്നീ.. അഗ്നി എന്താ ഉദ്ദേശിക്കുന്നത്....

💬 Comments

View all comments