Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
നീ...
ഇല്ല രാവൺ... നിന്റെ ഈ ആഗ്രഹം നടക്കില്ല... ഞാൻ പിന്മാറില്ല... അല്ലെങ്കിൽ തന്നെ ഞാനെന്തിന് പിന്മാറണം...!!
നീ അതിന് വേണ്ടി എന്തിനാ രാവൺ ഇങ്ങനെ വാശി പിടിയ്ക്കുന്നേ... നിന്റെ കൈകൊണ്ട് ഒരു താലി എന്റെ ഈ കഴുത്തിൽ അണിയിച്ചാൽ മാത്രം മതി നീ..അതിന്റെ പേരിൽ ഒരു ഭാര്യയുടെ യാതൊരവകാശവും ഞാൻ നിനക്ക് മുന്നിൽ ആവശ്യപ്പെടില്ല... തീർത്തും അപരിചിതയായി ഞാനാ പൂവള്ളിയിൽ കഴിഞ്ഞോളാം... നിന്റെ ഒരു പരിഗണനയും എനിക്ക് വേണ്ട....
ത്രേയ എന്നെ ദേഷ്യം പിടിപ്പിക്കരുത് നീ... എനിക്ക് ശരിയ്ക്കും എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാതിരിക്ക്വാ...
രാവണെന്തിനാ ഇതിന്റെ പേരിൽ ഇങ്ങനെ ടെൻഷനാവുന്നേ... ഞാൻ പറഞ്ഞില്ലേ നിന്റെ ഭാര്യ എന്ന ഒരവകാശവും വേണ്ട എനിക്ക്... നിനക്ക് വേദ്യയേയോ മറ്റാരെ വേണമെങ്കിലും പ്രണയിക്കാം...ഞാനെതിർപ്പുമായി വരില്ല....
ത്രേയ വേദ്യേടെ പേരുച്ഛരിച്ചതും രാവണിന്റെ ദേഷ്യം അതിന്റെ പാരമ്യത്തിൽ എത്തി..അതിന് അനുസൃതമായി പ്രകൃതി പോലും രാവണിന്റെ ഭാവങ്ങളെ ഉൾക്കൊണ്ടു തുടങ്ങിയിരുന്നു....
ചുറ്റിലും പടർന്നു പന്തലിച്ചു നിന്ന കൂറ്റൻ മരങ്ങൾ അവയുടെ ചില്ലകളെ കാറ്റിൽ ആടിയുലച്ച് അവിടമാകെ ഭീതി പരത്താൻ തുടങ്ങി.....ഉള്ളിലുരുണ്ട് കൂടിയ ദേഷ്യം മുഴുവനായും അവൻ ശരീരത്തിൽ ആവാഹിച്ചു കൊണ്ട് ത്രേയയുടെ മുടിക്കുത്തിലേക്ക് പിടി മുറുക്കി ത്രേയയെ അവന്റെ മുഖത്തോട് അടുപ്പിച്ചു...
ഇനിയൊരൊറ്റ അക്ഷരം മിണ്ടരുത് നീ..
നിന്റെ മരണം ആഗ്രഹിച്ചിട്ടാടീ പുല്ലേ വൈദിയങ്കിളും എന്റച്ഛനും ചേർന്ന് ഈ വിവാഹം തീരുമാനിച്ചിരിക്കുന്നത്.... എന്റെ ജാതക ദോഷത്തിന്റെ പേരിൽ നിന്നെ മരണത്തിനെറിഞ്ഞു കൊടുക്കാൻ കഴിയില്ല എനിക്ക്....
ചുറ്റും വീശിയടിച്ച കാറ്റിന്റെ ശബ്ദത്തെ പിന്തള്ളി കൊണ്ട് രാവണിന്റെ സ്വരം അവിടമാകെ പ്രതിധ്വനി സൃഷ്ടിച്ചു...കാലമിത്രയായിട്ടും രാവണിന്റെ ഉള്ളിൽ കെടാതെ സൂക്ഷിക്കുന്ന പ്രണയത്തിന്റെ നേരടയാളമായിരുന്നു ആ വാക്കുകൾ.... അത്രയും പറഞ്ഞ് അവളുടെ മുടിക്കെട്ടിലെ പിടി അയച്ച് എഴുന്നേൽക്കുമ്പോ അവൻ നന്നേ കിതച്ചിരുന്നു...
രാവണിന്റെ ആ വാക്കുകളെ മനസിലേറ്റു വാങ്ങി ത്രേയ പതിയെ നിലത്ത് നിന്നും എഴുന്നേറ്റു....അവൾക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്ന അവനരികിലേക്ക് അവൾ പതിയെ നടന്നടുത്തു...
അപ്പോ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നിനക്ക് എന്നോടുള്ള ഇഷ്ടത്തിന് ഒരു മാറ്റവും വന്നിട്ടില്ല ല്ലേ രാവൺ....
മുഖത്തൊരു ചിരി വിരിയിച്ചു കൊണ്ട്
💬 Comments
View all comments