0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 350
അവളങ്ങനെ പറയുമ്പോഴും അവളുടെ കണ്ണുകളിൽ ആനന്ദാശ്രു ഉരുണ്ടു കൂടുന്നുണ്ടായിരുന്നു.... അവൾക് മറുപടിയൊന്നും കൊടുക്കാൻ മുതിരാതെ അവനാ നില്പ് തന്നെ തുടർന്നു.... പിന്നെ എന്തിനാ രാവൺ എന്റെ മുന്നിൽ നീ ഈ ദേഷ്യത്തിന്റെ മുഖംമൂടി അണിയുന്നത്...എന്റെ മനസ് തിരിച്ചറിയാൻ ശ്രമിച്ചൂടെ..... കരുതലോടെ, സ്നേഹത്തോടെ എന്നെയൊന്ന് ചേർത്ത് നിർത്തിക്കൂടേ നിനക്ക്... ത്രേയേടെ വാക്കുകൾ കേട്ട് രാവണിന്റെ മനസ് കലങ്ങി മറിയുകയായിരുന്നു... അവൾക് മുന്നിൽ എന്ത് സംസാരിക്കണം എന്ന ബോധ്യമുണ്ടായിരുന്നില്ല അവന്.... വർണങ്ങൾ വിരിയിച്ചിരുന്ന അവരുടെ പഴയ കാല ഓർമ്മകളെ ഓർത്തെടുക്കുമ്പോ അവന്റെ ഉള്ളം വിങ്ങിപ്പൊട്ടുകയായിരുന്നു....ഒരു മയിൽപീലി തുണ്ടുപോലെ മനോഹരമായിരുന്നു അവ.... നൂലു പൊട്ടിയ പട്ടം കണക്കെ അവന്റെ മനസ് ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു...ആ ഓർമ്മകളെല്ലാം ചെന്നു നിന്നത് ത്രേയ തനിക്ക് സമ്മാനിച്ച പഴയ മുറിപ്പെടുത്തുന്ന സംഭവങ്ങളിലേക്കായിരുന്നു....അത് ഓർത്തെടുക്കും തോറും അവന്റെ മുഖഭാവം പോലും വ്യത്യാസപ്പെടാൻ തുടങ്ങി...അവനൊരൂക്കോടെ അവൾക് നേരെ തിരിഞ്ഞ് അവളുടെ ഇരു കൈയ്യിനേയും മുറുകെ പിടിച്ചു...അവനവളിൽ പ്രയോഗിച്ച ആ ബലം ശരീരം നുറുങ്ങുന്ന വേദനയാണ് അവളിൽ സമ്മാനിച്ചത്...ആ വേദന ഏറ്റു വാങ്ങുമ്പോ അവളുടെ മുഖം അസ്വസ്ഥതയോടെ ചുളിഞ്ഞു വന്നു... നീ എന്താടീ പറഞ്ഞേ...നിന്നെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നോ...അതിന്റെ പേരിൽ കരുതലോടെ ചേർത്ത് നിർത്തണമെന്നോ.... അതീ ജന്മം ഉണ്ടാവില്ല ത്രേയ...നീ എന്നിൽ ബാധിച്ച കാൻസർ ആണ്...എന്നിൽ നിന്നും അടർത്തി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്ന കാൻസർ...ആ നിന്നെ ചേർത്ത് നിർത്താനോ..
നിന്നെ ഒഴിവാക്കാനാടീ ഇവിടേക്ക് കൊണ്ടു വന്നത്.... നാളത്തെ മുഹൂർത്തം കഴിയും വരെ നീ ഇവിടെ കിടക്കും...അത് കഴിയുമ്പോ ഞാൻ വരും നിന്നെ കൂട്ടാൻ...ഇവിടെ നിന്നും നീ നേരെ പറക്കും ബാംഗ്ലൂരിലേക്ക്... പിന്നെ അവിടെ നിന്നും എന്റെ മുന്നിലേക്ക് ഒരു മടക്കം നിനക്കുണ്ടാവില്ല....രാവൺ..നീ എന്തൊക്കെയാ ഈ പറയുന്നത്...!!! അതെ...വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി നിന്നെ കൊല്ലാനൊന്നും പറ്റില്ലല്ലോ... അതുകൊണ്ട് ഇന്നൊരു രാത്രി നീ ഇവിടെ കഴിയുന്നു...നാളെ നീ ഇവിടെ നിന്നും വന്നിടത്തേക്ക് തന്നെ തിരികെ പോകുന്നു... ഇല്ല രാവൺ..നീ ഈ പറയുന്ന കാര്യങ്ങളൊന്നും നടക്കാൻ പോകുന്നില്ല... ഞാൻ പറയുന്നതേ നടക്കൂ ത്രേയമ്പക വേണുഗോപൻ.... രാവണതും പറഞ്ഞ് ത്രേയയെ വീണ്ടും നിലത്തേക്ക് തള്ളിയിട്ട്

💬 Comments

View all comments