0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 1.1K
അറിയാല്ലോ... അതുകൊണ്ട് പൊന്നുമക്കള് എഴുന്നേൽക്കാൻ നോക്ക്... അഗ്നി അതും പറഞ്ഞ് അച്ചൂനേയും ശന്തനൂനേം കുത്തിപ്പൊക്കാൻ തുടങ്ങി... അങ്ങനെ അഗ്നീടെ നിർബന്ധം കാരണം അച്ചുവും,ശന്തനുവും മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് റെഡിയാവാൻ തുടങ്ങി... തലേദിവസത്തെ കെട്ടിറക്കാൻ വേണ്ടി ഒരു കപ്പ് കോഫിയും കുടിച്ചിട്ടാണ് മൂവരും രാവണിന്റെ റൂം വിട്ടിറങ്ങിയത്... അപ്പോഴും മനസിൽ എന്തൊക്കെയോ കാര്യങ്ങൾ കണക്ക് കൂട്ടി നിൽക്ക്വായിരുന്നു രാവൺ...കാരണം വൈദി പറയാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെയാവും എന്ന് മറ്റാരേക്കാളും വ്യക്തമായി അവനറിയാമായിരുന്നു.... എല്ലാം ആലോചിച്ച് ദേഷ്യത്തിൽ വിരലുഴിഞ്ഞ് നിൽക്ക്വായിരുന്നു രാവൺ..... പെട്ടന്നാണ് കൺമണി  രാവണിന്റെ റൂമിലേക്ക് കടന്നു വന്നത്.... രാവൺ.... എല്ലാവരും താഴെ എത്തിയിട്ടുണ്ട്...രാവണിനെ അന്വേഷിക്കുന്നു... രാവണത് കേട്ട് കൺമണിയ്ക്ക് നേരെ തിരിഞ്ഞു... ഞാനവിടേയ്ക്ക് എത്തിയേക്കാം...കൺമണി പൊയ്ക്കോളൂ... രാവണിന്റെ വാക്കുകൾ കേട്ട് കൺമണി ഒന്ന് തലയാട്ടി തിരിഞ്ഞു നടന്നു... ഏയ്..കൺമണീ...ഒന്ന് നിന്നേ.. രാവണിന്റെ വിളി കേട്ട് അവള് നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി... എന്താ രാവൺ...??? രാവണിന്റെ മുഖത്ത് ചെറിയ ജാള്യതയും ഒരുതരം അസ്വസ്ഥതയും നിറഞ്ഞിരുന്നു... ത്രേയ.. ത്രേയ ഉണ്ടോ താഴെ... രാവണിന്റെ ആ ചോദ്യം കേട്ട് കൺമണി അവനെ ഇരുത്തിയൊന്ന് നോക്കി.... അവൾക് മുഖം കൊടുക്കാതെ നിൽക്ക്വായിരുന്നു രാവൺ.... ത്രേയ താഴെയുണ്ട്... ആദ്യം എത്തിയത് ത്രേയയായിരുന്നു... അതിന് ശേഷമാ വൈദി സാറ് പോലും എത്തിയത്... ആ പിന്നെ ത്രേയേടെ കവിളിൽ വന്നപ്പോഴില്ലാതിരുന്ന ഒരു അടയാളം കൂടിയുണ്ടായിരുന്നു..ഞാനാ അവളെ വിളിച്ചുണർത്തിയത്... അപ്പോ കണ്ടതാ.. കണ്ടപ്പോ ശരിയ്ക്കും പാവം തോന്നി...നന്നായി നീര് വച്ചിട്ടുണ്ട്.... പിന്നെ ഞാനാ Balm ഇട്ട് തടവി കൊടുത്തത്.... അഞ്ച് വിരലും ശരിയ്ക്കും പതിഞ്ഞിട്ടുണ്ട്... കൺമണിയ്ക്ക്

💬 Comments

View all comments