Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
അവളുടെ മുഖത്ത് അങ്ങിങ്ങായി പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു...കണ്ണ് തുറന്ന മാത്രയിൽ തന്നെ അവൾ കണ്ട മുഖം രാവണിന്റേതായിരുന്നു....അവന്റെ മുഖത്ത് നിഴലിച്ചിരുന്ന പരിഭ്രമം കണ്ട് അവളുടെ കവിളിൽ ചേർത്തിരുന്ന അവന്റെ കൈയ്യിനെ ദേഷ്യത്തോടെ അവൾ തട്ടിയെറിഞ്ഞു....
എന്തിനാ രാവൺ നീ വന്നത്... ന്മ്മ... ഉപേക്ഷിച്ചു പോയതല്ലേ നീ എന്നെ... പിന്നെയും എന്തിനാ നീ വന്നത്.... ഞാൻ മരിച്ചിട്ടുണ്ടാവുംന്ന് കരുതിയാ...
അതിന് വേണ്ടിയല്ലേ നീയെന്നെ ഇവിടേക്ക് കൊണ്ടു വന്നത്...പറ രാവൺ...അതിന് വേണ്ടീട്ടല്ലേ....
അടങ്ങാത്ത ദേഷ്യത്തിൽ അവളങ്ങനെ പറഞ്ഞു കൊണ്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി അവനെ ചോദ്യം ചെയ്യാൻ തുടങ്ങി...അവളുടെ ആ ചോദ്യം കേട്ടതും രാവണിന്റെ കണ്ണിൽ നിറഞ്ഞു നിന്ന പരിഭ്രാന്തിയെ നീക്കി അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...
ആ ദേഷ്യത്തിൽ തന്നെ അവനവളുടെ കൈയ്യിനെ കോളറിൽ നിന്നും ബലമായി അടർത്തി മാറ്റി...
അതേടീ..അത് തന്നെയായിരുന്നു എന്റെ ഉദ്ദേശം...
പൂവള്ളിയിൽ തീരുമാനിച്ച വിവാഹം മുടക്കാൻ തന്നെയായിരുന്നു എന്റെ ഉദ്ദേശം...അതിന് നിന്നെ കൊന്നിട്ടാണെങ്കിൽ അങ്ങനെ...എന്താ...
രാവണത്രയും പറഞ്ഞു കൊണ്ട് അവളെ തന്നെ ഉറ്റുനോക്കിയിരുന്നു...അവന് മറുപടി ഒന്നും നല്കാതെ സ്തബ്ദയായി ഇരിക്ക്യായിരുന്നു ത്രേയ.... ഇരുവരുടേയും ഇടയിൽ നിശബ്ദത കൂടു കൂട്ടാൻ തുടങ്ങിയതും ഉറഞ്ഞു കൂടിയ ദേഷ്യത്തെ ഉള്ളിലടക്കി രാവൺ കാറ് സ്റ്റാർട്ട് ചെയ്തു....ആ യാത്ര ടൗൺ കടക്കുമ്പോഴും ഇരുവർക്കുമിടയിൽ തികഞ്ഞ മൗനം മാത്രമായിരുന്നു....
അങ്ങനെ നീണ്ട യാത്രയ്ക്കൊടുവിൽ രാവൺ കാറൊരു വലിയ ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ കൊണ്ടു നിർത്തി....
ഇറങ്ങ്...
രാവണിന്റെ ഗൗരവമേറിയ സ്വരം കേട്ട് ത്രേയ അവനെ അമ്പരപ്പോടെ ഒന്ന് നോക്കി...
പറഞ്ഞത് കേട്ടില്ലേ.. ഇറങ്ങാൻ...
രാവൺ പറഞ്ഞത് കേട്ട് ത്രേയ പതിയെ അവളുടെ ഡ്രസ്സിലേക്ക് ആകെത്തുക ഒന്ന് നോക്കി...ഇളം മഞ്ഞ നിറത്തിലുള്ള കുർത്തി മുഴുവനായും മഴയിൽ കുതിർന്നിരിക്ക്യായിരുന്നു.... അതിന്റെ കൂടെ അങ്ങിങ്ങായി ചെളി തെറിച്ചു വീണതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു....
ഡ്രസ്സിലേക്കുള്ള അവളുടെ നോട്ടം കണ്ടപ്പോഴാണ് അവള് പുറത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം അവന് മനസിലായത്.... പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ അവൻ പിന്നിലെ സീറ്റിൽ വച്ചിരുന്ന ബാഗ് കൈയ്യെത്തി എടുത്തു....
അവന്റെ ചെയ്തികൾ സംശയ ഭാവത്തോടെ നോക്കി കാണുകയായിരുന്നു ത്രേയ...
ബാഗ് തുറന്ന് അതിൽ
💬 Comments
View all comments