0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 354
നിന്നും അത്യാവശ്യം വലിപ്പമുള്ള ഒരു സ്വെറ്റർ എടുത്ത് അവനവൾക്ക് നേരെ നീട്ടി... എന്താ ഇത്...??? ഇതിട്ട് പുറത്തേക്ക് ഇറങ്ങാൻ നോക്ക്... അല്ലെങ്കിൽ തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെയുള്ളവരുടെ നൂറ് ചോദ്യങ്ങൾക്ക് മറുപടി നല്കേണ്ടി വരും ഞാൻ... രാവണിന്റെ ആ പറച്ചില് കേട്ട് ത്രേയ ആ സ്വെറ്റർ അവന്റെ കൈയ്യിൽ നിന്നും വാങ്ങി പതിയെ ധരിയ്ക്കാൻ തുടങ്ങി.... മുന്നിലെ ബട്ടനുകൾ ഓരോന്നും മുറുക്കി കഴിഞ്ഞതും അവനൊപ്പം അവളും ഡോറ് തുറന്ന് പുറത്തേക്കിറങ്ങി.... ഷോപ്പിലേക്ക് നടന്നു കയറുമ്പോ മഴ തോർന്നു തുടങ്ങിയിരുന്നു... റിസപ്ഷനിലേക്ക് കയറുമ്പോ ചുറ്റിലും നിന്ന എല്ലാവരുടേയും കണ്ണുകൾ രാവണിന്റേയും ത്രേയയുടേയും മുഖത്തേക്ക് മാത്രമായി ഒതുങ്ങി... അതൊന്നും mind ആക്കാതെ രാവൺ അവളുമായി wedding section ലേക്ക് നടന്നു... ഡ്രസ്സുകളുടെ ഭംഗി പോലും നോക്കാതെ ആദ്യം കണ്ട ഒരു മംഗല്യപട്ടും മറ്റൊരു പാർട്ടിവെയറും സെലക്ട് ചെയ്ത് രാവണവളുമായി തിടുക്കപ്പെട്ട് ഷോപ്പ് വിട്ടിറങ്ങി....രാവണിന് മുന്നിൽ വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരെതിർപ്പ് പോലും പ്രകടിപ്പിക്കാതെ ഒരു പാവ കണക്കെ അവളവന് പിന്നിലായി നടന്നു.... പരസ്പരം ഒന്നും മിണ്ടാതെ തന്നെ ഇരുവരും അവിടെ നിന്നും യാത്ര തുടർന്നു... ഒടുവിൽ കാറ് പൂവള്ളിയ്ക്ക് മുന്നിൽ എത്തുമ്പോ നേരം 8.30 യോട് അടുത്തിരുന്നു...ത്രേയയെ കാറിൽ തന്നെ ഇരുത്തി രാവൺ കാറ്റുപോലെ പൂവള്ളിയിലേക്ക് നടന്നു....അവനെ ദയനീയമായൊന്ന് നോക്കി സീറ്റിൽ ഉപേക്ഷിച്ചു പോയ പായ്ക്കറ്റുമായി അവള് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി... അപ്പോഴേക്കും പൂവള്ളി തറവാട്ട് മുറ്റവും വീടും പല വർണങ്ങളിൽ മുങ്ങി നിൽക്ക്വായിരുന്നു....കണ്ണിന് ഇമ്പം നല്കുന്ന ആ കാഴ്ചകളൊന്നും തന്നെ മനസിലെ ചിന്തകൾക്ക് നിറം പകരില്ല എന്ന പൂർണ ബോധ്യത്തോടെ ത്രേയ തറവാട്ടിലേക്ക് നടന്നു തുടങ്ങി...തന്നെയും കാത്ത് പുഞ്ചിരിയോടെ നിന്ന നാലു മുഖങ്ങളായിരുന്നു അവളെ പൂവള്ളിയിലേക്ക് വരവേറ്റത്.... തുടരും.......

💬 Comments

View all comments