Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
ദിവസങ്ങൾ അധികം നീട്ടിക്കൊണ്ട് പോകാതെ നാളെ തന്നെ വിവാഹം നടത്താനാണ് ഞങ്ങളുടെ തീരുമാനം...
വൈദീടെ ആ പറച്ചില് കേട്ട് അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു അച്ചു...
ശന്തനൂ...ഡാ.. എന്നെയൊന്നു ഇടിച്ചേ...ഈ കേൾക്കുന്നതൊക്കെ സത്യമാണോ അതോ സ്വപ്നമാണോ...???
അച്ചൂന്റെ ചോദ്യം കേൾക്കുന്നുണ്ടെങ്കിലും സ്വപ്നലോകത്തെന്ന പോലെ വായും പൊളിച്ചു നിൽക്ക്വായിരുന്നു ശന്തനു.... പിന്നെ അഗ്നിയുടെ തട്ട് കിട്ടിയപ്പോഴാണ് രണ്ടുപേരുടേയും വാ അടഞ്ഞത്...ആ സ്വപ്ന ലോകത്ത് നിന്നും ഞെട്ടിയുണരുമ്പോ ഇരു മുഖങ്ങളിലും സന്തോഷത്തിന്റെ തിരയിളക്കം അലയടിച്ചിരുന്നു....
അപ്പോഴേക്കും തന്റെ ഭാഗം clear ആക്കിക്കൊണ്ട് ആർക്കും സംശയം തോന്നാത്ത വിധം വൈദി കാര്യങ്ങളെല്ലാം സഭയിൽ അറിയിച്ചിരുന്നു...വൈദിയുടെ പഴുതടച്ചുള്ള വിശദീകരണങ്ങൾ കേട്ട് സുഗതടക്കം എല്ലാവരും ആ തീരുമാനത്തിന് നിസംശയം സമ്മതം മൂളി പുഞ്ചിരിച്ചു....അപ്പോഴും കലുഷിതമായ മനസ്സോടെ നിൽക്ക്വായിരുന്നു രാവൺ...ആ പുഞ്ചിരി നിറഞ്ഞ മുഖങ്ങളെയൊന്നും നേരിടാൻ പോലും അവന്റെ മനസ്സനുവദിച്ചില്ല...വൈദി കാര്യങ്ങളെല്ലാം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ രാവൺ ആദ്യം തിരഞ്ഞത് ത്രേയയുടെ മുഖമായിരുന്നു....വൈദേഹിയ്ക്കരികിൽ ഒരുതരം കൊഞ്ചലോടും നാണത്തോടും പുഞ്ചിരിച്ചു നിന്ന ത്രേയയെ കാണും തോറും ദേഷ്യവും നിസ്സഹായതയും ഒരുപോലെ അവന്റെ മനസിനെ മഥിക്കാൻ തുടങ്ങി....
അപ്പോ കാര്യങ്ങൾ ഇത്രയും ആയ സ്ഥിതിക്ക് ഇനി അറിയേണ്ടത് കുട്ടികളുടെ സമ്മതമാണ്...
ആദ്യം ത്രേയമോളോട് തന്നെ ചോദിയ്ക്കാം..
വൈദി അതും പറഞ്ഞ് ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചു...
മോൾക്ക് ഈ വിവാഹത്തിന് പ്രത്യേകിച്ച് എതിർപ്പൊന്നും ഉണ്ടാവില്ല എന്നറിയാം... എങ്കിലും ചോദിയ്ക്കണമല്ലോ...ഈ വിവാഹത്തിന് മോൾക്ക് സമ്മതമല്ലേ...
വൈദീടെ ആ ചോദ്യം കേട്ട് ത്രേയ ആദ്യം നോക്കിയത് വൈദേഹിയുടെ മുഖത്തേക്കാണ്...സമ്മതം മൂളാനായി ആവശ്യപ്പെട്ടു കൊണ്ട് അവര് പുഞ്ചിരിയോടെ ആംഗ്യം കാട്ടിയതും ത്രേയയുടെ നോട്ടം രാവണിലേക്ക് തിരിഞ്ഞു....
💬 Comments
View all comments