0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 1.1K
പായിച്ചു നിന്നതും അവളെ കത്തിയെരിയ്ക്കാൻ പാകത്തിനുള്ള അഗ്നിയെ മിഴികളിൽ ആവാഹിച്ച് നിൽക്ക്വായിരുന്നു രാവൺ...ത്രേയയുടെ മറുപടി കേട്ടപാടെ ചുറ്റിലും നിന്ന എല്ലാ മുഖങ്ങളും പല ഉദ്ദേശ്യങ്ങളോടെ പുഞ്ചിരിച്ചു നിന്നു... രാവണിന്റെ സമ്മതം ഇനി ചോദിയ്ക്കേണ്ട ആവശ്യമില്ലെന്നറിയാം....കാരണം ഈ വിവാഹത്തിന് പൂർണ സമ്മതമാണെന്ന് മോൻ ഞങ്ങളെ അറിയിച്ചിരുന്നല്ലോ.... വൈദി ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖത്തൊരു തരം ഞെട്ടലായിരുന്നു...അവന്റെ നോട്ടം ഞൊടിയിടയിൽ പാഞ്ഞത് ത്രേയയിലേക്കായിരുന്നു...സംശയം നിറഞ്ഞ അവളുടെ നോട്ടത്തെ നേരിടാനാവാതെ അവൻ മുഖം തിരിച്ചു നിന്നു... അപ്പോൾ എത്രയും പെട്ടെന്ന് വിവാഹ ഒരുക്കങ്ങൾ ആംഭിക്കാമല്ലോ ല്ലേ... പ്രഭയുടെ ആ ചോദ്യം അവിടെ മുഴങ്ങിയതും എല്ലാവരുടേയും മുഖത്ത് സന്തോഷത്തിന്റെ ചിരി വിരിഞ്ഞു.... ഈ വിവാഹം നടക്കില്ലച്ഛാ... നടക്കാൻ പാടില്ല... പ്രഭയുടെ വാക്കിനെ എതിർത്തു കൊണ്ട് രാവൺ തന്റെ നിലപാട് എല്ലാവർക്കും മുന്നിൽ വ്യക്തമാക്കി നിന്നു... ചിരിയോടെ നിന്ന എല്ലാ മുഖങ്ങളും പൊടുന്നനെ നിരാശയോടെ ചിരി മായ്ച്ചു നിന്നു..... എന്ത് വർത്തമാനമാ രാവൺ നീ ഈ പറയുന്നത്... വിവാഹം നടക്കില്ലെന്നോ... അതെയച്ഛാ..ഈ വിവാഹം നടക്കില്ല.. എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല...ഒരു വിവാഹം തീരുമാനിയ്ക്കുമ്പോ പെണ്ണിന്റെ സമ്മതം മാത്രമല്ല...ചെക്കന്റെ സമ്മതവും ചോദിയ്ക്കണം... എനിക്ക് ത്രേയയെ വിവാഹം ചെയ്യാൻ സമ്മതമല്ല... രാവൺ.....
എന്താ നീയീ പറയുന്നത്...അച്ഛനും വൈദിയങ്കിളും തീരുമാനിച്ച കാര്യമാണിത്...അതിനെ എതിർക്കാനാ ഭാവമെങ്കിൽ ഇനി നീ ഈ അമ്മയെ ജീവനോടെ കാണില്ല....വികാരഭരിതയായി നിന്ന വൈദേഹിയ്ക്ക് മുന്നിൽ ഒന്നും പ്രതികരിക്കാനാവാതെ തീർത്തും പരാജിതനായി നിൽക്ക്വായിരുന്നു രാവൺ...വൈദേഹിയെ അനുനയിപ്പിക്കാനായി ശ്രമിച്ചെങ്കിലും അവന്റെ പരിശ്രമങ്ങളെ പാടെ അവഗണിച്ചു കൊണ്ട് അവരുടെ നിലപാടിൽ തന്നെ ഉറച്ചു നിൽക്ക്വായിരുന്നു വൈദേഹി... അവർക്ക്

💬 Comments

View all comments