0%

Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]

Author : kkstories Read All Parts 1.1K
മുന്നിൽ രാവണിന്റെ കടുത്ത തീരുമാനങ്ങൾ വിലപ്പോയില്ല... അങ്ങനെ ആ കുറഞ്ഞ സമയം കൊണ്ട് വൈദിയൊരുക്കിയ ചതിക്കുഴിയിൽ പൂവള്ളിയൊന്നാകെ അകപ്പെടുകയായിരുന്നു...മരണം മുന്നിൽ കണ്ടു കൊണ്ട് തന്നെ ആരെയും ഒന്നും അറിയിക്കാതെ തന്റെ വിധി സ്വയം ഏറ്റു വാങ്ങുകയായിരുന്നു ത്രേയ.... അവളുടെ മുഖത്തെ സന്തോഷവും,കണ്ണിലെ തിളക്കവും കാണും തോറും ഒരു തരം അത്ഭുതമായിരുന്നു രാവണിന്... അപ്പോൾ കാര്യങ്ങൾ ഒരു വിധം തീരുമാനമായി...രാവൺ എന്തുകൊണ്ടാണ് ഇങ്ങനെ ഒരെതിർപ്പ് പ്രകടമാക്കിയത് എന്ന് ഈ കൂടിയിരിക്കുന്ന എല്ലാവർക്കും അറിയാം.... അതൊക്കെ മനസിൽ നിന്നും മായ്ച്ചു കളയാൻ കൂടിയാണ് ഞങ്ങളീ വിവാഹം തീരുമാനിച്ചത്...ഈ വിവാഹത്തോടെ ഇവരുടെ ഇടയിൽ ഉടലെടുത്ത പകയുടേയും ദേഷ്യത്തിന്റേയും വൻമതിൽ തകർന്നടിയും... അഗ്നീ... ശരിയ്ക്കും ഇതൊക്കെ സത്യം തന്നെയാണോ...അതോ എന്റെ കെട്ടിറങ്ങാത്തത് കൊണ്ട് എനിക്ക് തോന്നുന്നതാണോ... വൈദി പറയുന്നതെല്ലാം കേട്ട് അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു അച്ചു...അതിന്റെ ഫലമായുള്ള ജൽപ്പനങ്ങളായിരുന്നു ഇതെല്ലാം... എല്ലാം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത് പാവം അഗ്നിയും... അങ്ങനെ എല്ലാ കാര്യങ്ങൾക്കും തീരുമാനം കല്പിച്ച് കൊണ്ട് പൂവള്ളിയുടെ ഔദ്യോഗിക സഭ പിരിഞ്ഞു... ഹാ..ഇനി ഒരുക്കങ്ങൾ നടത്താനൊന്നും അധികം സമയമില്ല... അതുകൊണ്ട് എത്രയും പെട്ടെന്ന് ത്രേയയ്ക്ക് വിവാഹത്തിന് ധരിക്കാൻ വേണ്ട ഡ്രസ്സുകൾ വാങ്ങാനായി പുറപ്പെടണം... ഇന്ന് വൈകും മുമ്പ് പോയി വരണം...ത്രേയയ്ക്ക് കൂട്ടായി വേദ്യമോള് കൂടി പോകണം... വൈദി അതും പറഞ്ഞ് സോഫയിൽ നിന്നും എഴുന്നേറ്റു... ഇല്ല പപ്പ... ഞാൻ പോവില്ല... എനിക്ക് വേറെ ചില അത്യാവശ്യങ്ങളുണ്ട്.... വേദ്യേടെ ആ പറച്ചില് കേട്ട് അച്ചുവും,അഗ്നിയും കൂടി അവളെ തുറിച്ചു നോക്കി കലിപ്പിക്കാൻ തുടങ്ങി...വേദ്യയുടെ ആ മറുപടി ശരിയ്ക്കും വേദനിപ്പിച്ചത് ത്രേയയെ ആയിരുന്നു... അവളെ വിഷമിപ്പിക്കാതിരിക്കാൻ

💬 Comments

View all comments