Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
വേണ്ടി ത്രിമൂർത്തികൾ തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു....
ത്രേയയെ ഞങ്ങള് കൂട്ടീട്ട് പൊയ്ക്കോളാം വൈദിയങ്കിൾ... അതിന്റെ പേരിൽ ഇവിടെ ആരും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല...
അഗ്നി അതും പറഞ്ഞ് വേദ്യയെ തറപ്പിച്ചൊന്ന് നോക്കി...
അത് വേണ്ട....ത്രേയയെ ഞാൻ തന്നെ കൊണ്ടു പൊയ്ക്കോളാം...എന്തായാലും ഇവളെ താലി കെട്ടേണ്ടവൻ ഞാനല്ലേ...ആ ഞാൻ തന്നെ ആ ജോലി ഏറ്റെടുത്തോളാം...
എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് രാവണങ്ങനെ പറഞ്ഞതും
അഗ്നിയുടേയും,അച്ചൂന്റേയും,ശന്തനൂന്റെയും മുഖത്ത് ഒരുപോലെ ഒരു കള്ളച്ചിരി വിരിഞ്ഞു... അപ്പോഴും രാവൺ ആ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നിലെ ഗൂഢലക്ഷ്യം എന്താണെന്ന് ചിന്തിച്ചു നിൽക്ക്വായിരുന്നു ത്രേയ...
രാവൺ..മോനേ..നീ പോകണമെന്നില്ല...
ഞൊടിയിടയിൽ വൈദിയുടെ മുഖമൊന്ന് വിളറി വെളുത്തു...
ഏയ്..അത് സാരല്യ അങ്കിൾ.. ഞാൻ തന്നെ പോയി വരാം.. എന്റെ ഇഷ്ടങ്ങൾ അനുസരിച്ച് ഇവൾക്കുള്ള ഡ്രസ്സ് സെലക്ട് ചെയ്യാല്ലോ..
രാവണതും പറഞ്ഞ് ത്രേയയെ ഒന്ന് നോക്കി...അവന്റെ നോട്ടത്തിൽ നിറഞ്ഞു നിന്ന തീക്ഷണതയിൽ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു ത്രേയ...
നിന്റെ തീരുമാനം അങ്ങനെ ആണെങ്കിൽ ഞാൻ എതിർക്കുന്നില്ല...!!! പെട്ടെന്ന് പോയി വരണം... രാത്രിയിൽ ചില പൂജകളും ചടങ്ങുകളും ഉണ്ടാവും...രണ്ടാളും ആ സമയം ഇവിടെ ഉണ്ടാകണം...
വൈദി രാവണിന് അനുവാദം നല്കുമ്പോ അടങ്ങാത്ത ദേഷ്യം മുഖത്ത് കാട്ടി നിൽക്ക്വായിരുന്നു വേദ്യ..ആ ദേഷ്യം നിലത്ത് ചവിട്ടി തീർത്ത് അവള് റൂമിലേക്ക് നടന്നു... എല്ലാം ഗൂഢലക്ഷ്യങ്ങൾക്കും വിജയം കണ്ടു കൊണ്ട് വൈദിയും,പ്രഭയും,ഊർമ്മിളയും,വസുന്ധരയും കൂടി ഹാള് വിട്ടകന്നതും പൂവള്ളിയിലെ കല്യാണ ഒരുക്കങ്ങൾക്ക് കൊടിയേറാൻ തുടങ്ങി...
ആ സമയം ബാക്കിയുള്ള മുഖങ്ങളിലെല്ലാം സന്തോഷത്തിന്റെ മിന്നലാട്ടം തെളിഞ്ഞു നിന്നിരുന്നു... വിവാഹത്തിന്റെ ഒരുക്കങ്ങളുടെ പൂർണ ഉത്തരവാദിത്വം ത്രിമൂർത്തികൾ ഏറ്റെടുത്തതും നിമിഷങ്ങൾക്കകം പൂവള്ളിയൊരു വിവാഹത്തിനു വേണ്ടി
💬 Comments
View all comments