Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
ബാംഗ്ലൂരിലേക്ക്... പിന്നെ അവിടെ നിന്നും എന്റെ മുന്നിലേക്ക് ഒരു മടക്കം നിനക്കുണ്ടാവില്ല....രാവൺ..നീ എന്തൊക്കെയാ ഈ പറയുന്നത്...!!!
അതെ...വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി നിന്നെ കൊല്ലാനൊന്നും പറ്റില്ലല്ലോ...
അതുകൊണ്ട് ഇന്നൊരു രാത്രി നീ ഇവിടെ കഴിയുന്നു...നാളെ നീ ഇവിടെ നിന്നും വന്നിടത്തേക്ക് തന്നെ തിരികെ പോകുന്നു...
ഇല്ല രാവൺ..നീ ഈ പറയുന്ന കാര്യങ്ങളൊന്നും നടക്കാൻ പോകുന്നില്ല...
ഞാൻ പറയുന്നതേ നടക്കൂ
ത്രേയമ്പക വേണുഗോപൻ....
രാവണതും പറഞ്ഞ് ത്രേയയെ വീണ്ടും നിലത്തേക്ക് തള്ളിയിട്ട് ആ റൂം വിട്ടിറങ്ങാൻ തുടങ്ങി...ത്രേയയെ റൂമിലാക്കി ഡോറടയ്ക്കാൻ തുടങ്ങിയതും നിലത്ത് നിന്നും ചാടിപ്പിടഞ്ഞെഴുന്നേറ്റ് അവള് രാവണിനടുത്തേക്ക് ഓടിവന്നു....
രാവൺ..പ്ലീസ്..എന്നെയിവിടെ ഒറ്റയ്ക്കാക്കി പോവല്ലേ...പ്ലീസ് രാവൺ....
ത്രേയ കേണപേക്ഷിച്ചിട്ടും അതിനെ നിർദാക്ഷിണ്യം അവഗണിച്ച് കൊണ്ട് രാവണവളെ റൂമിനുള്ളിലേക്ക് തന്നെ തള്ളിയിട്ട് ഡോറ് പൂട്ടിയിറങ്ങി...അവനാ കെട്ടിടം വിട്ടകന്നു നടക്കുമ്പോഴും ത്രേയ ഡോറിൽ കൈകൊട്ടി അവനെ വിളിയ്ക്കുന്നുണ്ടായിരുന്നു...അതിനെ പാടെ അവഗണിച്ച് കൊണ്ട് രാവൺ അവിടം വിട്ടകന്ന് കാറിലേക്ക് കയറി...
കാറ് സ്റ്റാർട്ട് ചെയ്ത് പിന്നിലേക്ക് എടുക്കുമ്പോഴേക്കും പ്രകൃതി അതിന്റെ രൗദ്ര രൂപം പ്രാപിച്ചിരുന്നു.... ചുറ്റിലും കോടക്കാറ്റ് ആഞ്ഞു വീശി തുടങ്ങി... അന്തരീക്ഷം കറുത്തിരുണ്ട് പുകമറ മൂടാൻ തുടങ്ങിയതും രാവൺ കാറുമായി അവിടം വിട്ടകന്നു.... കാറ് കുറേ ദൂരം മുന്നോട്ടു പോയതും വാനിൽ ഉരുണ്ടു കൂടിയ മഴമേഘങ്ങൾ ശക്തിയോടെ താഴേക്ക് പെയ്തിറങ്ങാൻ തുടങ്ങി...
കാറിന്റെ wiper ഇരുവശങ്ങളിലേക്കും ആ മഴത്തുള്ളികളെ തട്ടിമാറ്റി....ഗ്ലാസിൽ തെളിഞ്ഞു വന്ന പുകമറ മഴയുടെ ശക്തിയെ എടുത്ത് കാട്ടാൻ തുടങ്ങിയിരുന്നു...മുന്നിലെ കാഴ്ചകൾ കോടയാൽ മങ്ങി തുടങ്ങിയതും രാവണിന്റെ മനസിൽ ചില പഴയ കാല ഓർമ്മകൾ തെളിഞ്ഞു വന്നു....
രാവൺ... എനിക്ക്
💬 Comments
View all comments