Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
ഇരുട്ട് പേടിയാ രാവൺ...
എന്നെ ഒറ്റയ്ക്കാക്കി പോവല്ലേ....
മുമ്പെപ്പോഴോ ഭയപ്പാടോടെ ത്രേയ പറഞ്ഞ വാക്കുകളായിരുന്നു അത്...അവളുടെ കുട്ടിക്കാലം മുതൽ ത്രേയയെ പേടിപ്പെടുത്തിയിരുന്ന ഒന്നായിരുന്നു ഇരുട്ടും,ഒറ്റപ്പെടീലും.... താനിപ്പോൾ അവളെ ഒറ്റയ്ക്ക് ആ കെട്ടിടത്തിൽ ഉപേക്ഷിച്ചിട്ടാണ് വന്നിരിക്കുന്നതെന്ന ബോധ്യം അവന്റെയുള്ളിൽ ഒരുൾക്കുത്തലുണ്ടാക്കി.... പിന്നെയധികം ചിന്തിച്ച് സമയം കളയാതെ അവൻ കാറ് റിവേഴ്സെടുത്ത് ആ കെട്ടിടം ലക്ഷ്യമാക്കി പാഞ്ഞു... വർഷങ്ങൾ പഴക്കമുള്ള ആ കെട്ടിടത്തിനരികിൽ വണ്ടി നിർത്തി തനിക്ക് മുന്നിലുള്ള ദൃശ്യം കണ്ട് ഒരു ഞെട്ടലോടെ അവൻ കാറിൽ നിന്നും ഇറങ്ങി...
ആഞ്ഞു വീശിയ കാറ്റിലും ശക്തമായി പെയ്തിറങ്ങുന്ന മഴയിലും ആ കെട്ടിടത്തിന്റെ ഓരോ കോണം തകർന്നു തുടങ്ങിയിരുന്നു...ഇഷ്ടികയാൽ കെട്ടിയുയർത്തിയിരുന്ന ഭിത്തികൾ ഓരോന്നും നിലത്തേക്ക് ഊർന്നു വീഴുന്നത് കണ്ട് ഒരുതരം പരിഭ്രാന്തിയോടെ രാവൺ കെട്ടിടത്തിനടുത്തേക്ക് പാഞ്ഞു.... മുന്നിലുള്ള വരാന്തയിലേക്ക് നടന്നു കയറുമ്പോ ഇഷ്ടികയും പലകകളും ഒരൂക്കോടെ അവന്റെ മുകളിലേക്ക് അടർന്നു വീഴാൻ തുടങ്ങി...
അവനതിൽ നിന്നും ഒഴിഞ്ഞു മാറി വാതിലിനരികിലേക്ക് ചെന്ന് ആ പലകയെ ശക്തിയോടെ തള്ളി തുറന്നു.... കോരിച്ചൊരിയുന്ന മഴ ഉൾഭിത്തികളേയും നനച്ചിറങ്ങുന്നുണ്ടായിരുന്നു....റൂമിനുള്ളിലേക്ക് പ്രവേശിച്ച രാവണിന്റെ കണ്ണുകൾ ഒരു തരം പരിഭ്രാന്തിയോടെ ഓരോ കോണിലേക്കും പാഞ്ഞു...
ത്രേയ...ത്രേയാ....
റൂമിന്റെ ഒരു കോണിൽ പോലും അവനവളെ കണ്ടെത്താൻ സാധിച്ചില്ല... അടർന്നു വീഴുന്ന ഇഷ്ടികച്ചീളുകളിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് അവനടുത്ത റൂമിലേക്കും ത്രേയയെ തിരഞ്ഞിറങ്ങി...
ത്രേയാ...ത്രേയാ...
അവന്റെ ശബ്ദത്തിന് തിരിച്ച് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല... ശക്തമായ മഴയും കാറ്റും കാരണം പരിസരമാകെ ഇരുട്ട് മൂടി തുടങ്ങിയിരുന്നു..... തിടുക്കപ്പെട്ട് നടത്തിയ തിരച്ചിലിനൊടുവിൽ ഉള്ളിലായുള്ള ഇരുട്ട് നിറഞ്ഞ ഒരു റൂമിന്റെ കോണിലായി ത്രേയയെ കണ്ടതും രാവണിന്റെ മനസിന്
💬 Comments
View all comments