Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
മഴയിൽ കുതിർന്നിരിക്ക്യായിരുന്നു.... അതിന്റെ കൂടെ അങ്ങിങ്ങായി ചെളി തെറിച്ചു വീണതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു....
ഡ്രസ്സിലേക്കുള്ള അവളുടെ നോട്ടം കണ്ടപ്പോഴാണ് അവള് പുറത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം അവന് മനസിലായത്.... പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ അവൻ പിന്നിലെ സീറ്റിൽ വച്ചിരുന്ന ബാഗ് കൈയ്യെത്തി എടുത്തു....
അവന്റെ ചെയ്തികൾ സംശയ ഭാവത്തോടെ നോക്കി കാണുകയായിരുന്നു ത്രേയ...
ബാഗ് തുറന്ന് അതിൽ നിന്നും അത്യാവശ്യം വലിപ്പമുള്ള ഒരു സ്വെറ്റർ എടുത്ത് അവനവൾക്ക് നേരെ നീട്ടി...
എന്താ ഇത്...???
ഇതിട്ട് പുറത്തേക്ക് ഇറങ്ങാൻ നോക്ക്... അല്ലെങ്കിൽ തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെയുള്ളവരുടെ നൂറ് ചോദ്യങ്ങൾക്ക് മറുപടി നല്കേണ്ടി വരും ഞാൻ...
രാവണിന്റെ ആ പറച്ചില് കേട്ട് ത്രേയ ആ സ്വെറ്റർ അവന്റെ കൈയ്യിൽ നിന്നും വാങ്ങി പതിയെ ധരിയ്ക്കാൻ തുടങ്ങി....
മുന്നിലെ ബട്ടനുകൾ ഓരോന്നും മുറുക്കി കഴിഞ്ഞതും അവനൊപ്പം അവളും ഡോറ് തുറന്ന് പുറത്തേക്കിറങ്ങി.... ഷോപ്പിലേക്ക് നടന്നു കയറുമ്പോ മഴ തോർന്നു തുടങ്ങിയിരുന്നു...
റിസപ്ഷനിലേക്ക് കയറുമ്പോ ചുറ്റിലും നിന്ന എല്ലാവരുടേയും കണ്ണുകൾ രാവണിന്റേയും ത്രേയയുടേയും മുഖത്തേക്ക് മാത്രമായി ഒതുങ്ങി... അതൊന്നും mind ആക്കാതെ രാവൺ അവളുമായി wedding section ലേക്ക് നടന്നു...
ഡ്രസ്സുകളുടെ ഭംഗി പോലും നോക്കാതെ ആദ്യം കണ്ട ഒരു മംഗല്യപട്ടും മറ്റൊരു പാർട്ടിവെയറും സെലക്ട് ചെയ്ത് രാവണവളുമായി തിടുക്കപ്പെട്ട് ഷോപ്പ് വിട്ടിറങ്ങി....രാവണിന് മുന്നിൽ വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒരെതിർപ്പ് പോലും പ്രകടിപ്പിക്കാതെ ഒരു പാവ കണക്കെ അവളവന് പിന്നിലായി നടന്നു....
പരസ്പരം ഒന്നും മിണ്ടാതെ തന്നെ ഇരുവരും അവിടെ നിന്നും യാത്ര തുടർന്നു... ഒടുവിൽ കാറ് പൂവള്ളിയ്ക്ക് മുന്നിൽ എത്തുമ്പോ
💬 Comments
View all comments