Chapter Title : ?രാവണത്രേയ 4? [ മിഖായേൽ]
ത്രേയയിൽ നിന്നും ആ ചോക്ലേറ്റ് വാങ്ങി വച്ചു...ഇനിയും അവനെ കൈയ്യിലേന്തി നിൽക്കുന്നത് റിസ്കാണെന്ന് തിരിച്ചറിഞ്ഞ അച്ചു പതിയെ പാർത്ഥിയെ നിലത്തേക്ക് തന്നെ വച്ചു....
നേരെയുള്ള നോട്ടം ഹരിയിലേക്കായിരുന്നു...
പൊന്നു ഹരിയേട്ടാ....താനൊന്ന് ഒച്ച വച്ചിരുന്നെങ്കിൽ... ഒന്നുറക്കെ പറഞ്ഞിരുന്നെങ്കിൽ ഞാനീ സാധനത്തിനെ എടുത്ത് തോളിൽ വയ്ക്കുമായിരുന്നോ...ഹമ്മേ... എന്റെ കരണമടിച്ച് പുകച്ചു കളഞ്ഞല്ലോ ഈ കുട്ടിച്ചാത്തൻ...
അച്ചു അതും പറഞ്ഞ് കവിളും തടവി ഹരിയെ ഒന്ന് നോക്കി...
നീയായി എടുത്തു... അപ്പോ നീ തന്നെ വേണ്ടേ അനുഭവിക്കേണ്ടതും..
ഹരി നിരൂപാധികം ആ കേസിൽ നിന്നും ഒഴിഞ്ഞു മാറി... പക്ഷേ അവരുടെ സന്തോഷങ്ങൾക്കിടയിലും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ മുഖവും വീർപ്പിച്ച് നിൽക്ക്വായിരുന്നു പ്രിയ.... എല്ലാവർക്കുമൊപ്പം ചിരിയോടെ നിന്ന ത്രേയയുടെ കണ്ണുകൾ യാദൃശ്ചികമായി പ്രിയയിലേക്ക് പോയതും അവളുടെ ഭാവങ്ങൾ മനസിലാക്കിയ പോൽ ത്രേയയുടെ മുഖത്തെ ചിരിയൊന്ന് മങ്ങി വന്നു...
അല്ല പ്രീയേടത്തി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നേ...മനസിലായില്ലേ എന്നെ...
പ്രിയയുടെ തോളിലേക്ക് കൈ ചേർത്ത് ത്രേയ അങ്ങനെ ചോദിച്ചതും മുഖത്തൊരു കൃത്യമ ചിരി വരുത്തി പ്രിയ ആ കൈയ്യിനെ പതിയെ തോളിൽ നിന്നും അടർത്തി മാറ്റി നിന്നു....
പെട്ടന്നാണ് ത്രേയയ്ക്ക് പ്രിയയുടെ weakness ഓർമ്മ വന്നത്...ചെറിയൊരു ആലോചനയ്ക്ക് ശേഷം അവളത് ഓർത്തെടുത്തു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു....
പ്രീയേടത്തിയ്ക്ക് ഈ yellow colour നന്നായി ഇണങ്ങുന്നുണ്ട്... ഇപ്പോ കണ്ടാൽ മൂന്ന് കുട്ടികളുടെ അമ്മയാണെന്ന് പറയുകയേയില്ല....
ശരിയ്ക്കും പണ്ട് ഞാനിവിടെ നിന്നും പോകുമ്പോ എങ്ങനെയായിരുന്നോ അതുപോലെ തന്നെ....
ദേഷ്യത്തോടെ ഇരുന്ന പ്രിയയുടെ മുഖം ത്രേയയുടെ വാക്കുകൾ കേട്ട് ആകെയൊന്ന് വിടർന്നു... ഞൊടിയിടയിൽ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മൊട്ടിട്ടു തുടങ്ങി...ആ പുഞ്ചിരിയോടെ തന്നെ അവള് ത്രേയയിലേക്ക് ലുക്ക് വിട്ടു....
തന്റെ ഐഡിയ ഫലിച്ച പോലെ ത്രേയ അവളെ തന്നെ നോക്കി നിൽക്ക്വായിരുന്നു...
ചുറ്റിലും നിന്ന എല്ലാവരും ത്രേയേടെ ഐഡിയ എളുപ്പത്തിൽ മനസിലാക്കിയിരുന്നു....
അതിന്റെ വകയായി എല്ലാ മുഖങ്ങളിലും ഒരു പുഞ്ചിരി വിരിഞ്ഞു...
അല്ല ത്രേയമോള് എപ്പോഴാ എത്തിയതെന്നാ പറഞ്ഞത്...???
പ്രിയേടെ മധുരമൂറുന്ന വാക്കുകൾ കേട്ട് ഹരിയായിരുന്നു ആദ്യം ഞെട്ടിയത്... പിന്നെ ഒരു ചെയിൻ പോലെ അതെല്ലാവരിലേക്കും വ്യാപിക്കാൻ തുടങ്ങി...
ഞാൻ... ഞാൻ കുറേനേരമായി ഏട്ടത്തീ വന്നിട്ട്...
ഏട്ടത്തിയെ ഇവിടെയെങ്ങും കണ്ടതേയില്ലല്ലോ... ഞാൻ കുറേ തിരക്കിയിരുന്നു... എവിടെയായിരുന്നു ഏട്ടത്തീ...
ത്രേയയും ലോഹ്യത്തിനൊട്ടും കുറവ് വരുത്താൻ പോയില്ല...
ഞാൻ എന്റെ വീട്ടിലായിരുന്നു മോളെ...ഹരിയേട്ടൻ ബിസിനസ് ആവശ്യങ്ങൾക്കായി ഇവിടെ ഉണ്ടായിരുന്നില്ല.... അപ്പോ തോന്നി കുറച്ചു നാൾ എന്റെ
💬 Comments
View all comments